സ്ഥലത്തെ
ഒരേഒരു യൂ.പി.സ്കൂളായ ഗവ.യൂ.പി.എസിൽ
പഠിക്കുന്ന കാലം. ചാക്കോ
സാറാണ് താരം. വെറും താരമല്ല, ഒരു ഒന്നൊന്നര താരം വരും. കാരണം മറ്റെല്ലാ അധ്യാപകരും കാൽനടയായോ
സൈക്കിളിലോ സ്കൂളിൽ വന്നിരുന്നപ്പോൾ റോയൽ
എൻഫീൽഡ് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ
പഠിപ്പിക്കാൻ വന്നിരുന്ന ചാക്കോസാറിന്റെ ആ ഒരു സ്റ്റൈലുതന്നെ. പെൺകുട്ടികളൊക്കെ സാറിനെ ആരാധനയോടെയാണ്
നോക്കിയിരുന്നത്.
ആൺകുട്ടികൾക്കാണെങ്കിൽ സാറൊരു ഹീറോയും. ജീവിതത്തിൽ ആദ്യമായി റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉള്ള ഒരാളെ ഞാനും മറ്റ്
കുട്ടികളുമൊക്കെ ആദ്യമയിട്ട് കാണുന്നത് ഈ ചാക്കോ സാറിലൂടെയാണ്. അപ്പോ ഹീറോ ആകാതിരിക്കാൻ വഴിയില്ലല്ലോ. ഹിന്ദിയായായിരുന്നു ചാക്കോ സാറിന്റെ വിഷയം. ഈ ചാക്കോയെ
കൂടാതെ വേറെ ഒരു ചാക്കോ സാറും ഉണ്ടായിരുന്നതുകൊണ്ട് ഹിന്ദിചാക്കോ എന്നാണ്
ഇഷ്ടൻ അറിയപ്പെട്ടിരുന്നത്. പൊതുവേ
പരുക്കൻ സ്വഭാവക്കാരനായിരുന്നെങ്കിലും ഒരു രസികനും കൂടിയായിരുന്നു
അന്നത്തെ
കാലം ഇന്നത്തേപ്പോലെ എല്ലാ കുട്ടികളും ജയിക്കുന്ന കാലമല്ലായിരുന്നല്ലോ. പഠിക്കാത്തവർ തോൽക്കും,
അല്ലെങ്കിൽ തോൽപ്പിക്കും. ചിലപ്പോൾ രണ്ടും മൂന്നും കൊല്ലം ഒരേ ക്ലാസ്സിൽ തന്നെയിരിക്കേണ്ടി
വന്നിട്ടുള്ളവർ ധാരാളം. പക്ഷേ
പ്രായം തോൽക്കുന്നില്ലല്ലോ. പ്രായം
അങ്ങിനെ പൊയ്ക്കൊണ്ടിരിക്കും.
പ്രായം ആകുന്തോറും ശാരീരിക മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ഇങ്ങിനെ ശാരീരിക മാറ്റങ്ങൾ വന്ന, എന്ന് പറഞ്ഞാൽ അത്യാവശ്യം
സംഗതികളൊക്കെയുണ്ടായിരുന്ന കുറച്ച് പെൺകുട്ടികൾ ഞങ്ങളുടെ ക്ലാസ്സിൽ
തന്നെയുണ്ടായിരുന്നു. റംല,സീനത്ത്, മേരി ഇങ്ങനെ ചിലരെയൊക്കെ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഇവരൊക്കെ അന്ന് എന്നേക്കാൾ ഒരു നാലഞ്ച് വയസ്സിനെങ്കിലും
മൂത്തതായിരുന്നിരിക്കണം. എന്നെയൊക്കെ
വെറുമൊരു ചിന്നപയ്യനായിട്ടേ അവർ കരുതുമായിരുന്നുള്ളൂ. അക്കാലത്തൊക്കെ പള്ളി പെരുന്നാളിന് രാത്രി നാടകം കാണാൻ പോകുമ്പോൾ ചുമ്മാ
ഇരിക്കുമ്പോൾ തിന്നാൻ കപ്പണ്ടിക്ക് പകരം കൊണ്ടു പോകുന്ന ഒരു സാധനമുണ്ടായിരുന്നു. വറുത്ത പുളിംകുരു. പെണ്ണുങ്ങളുള്ള വീട്ടിൽ
പെരുന്നാളിന്റെ തലേ ദിവസം
പുളിംകുരു വറുത്ത് ഉരലിലിട്ട് ഇടിച്ച് തൊണ്ട് കളഞ്ഞ് വെള്ളത്തിലിട്ട് കുതിർക്കും
പിറ്റേന്ന് അത് ശർക്കരകൂട്ടി വിളയിച്ച്, അതും പൊതിഞ്ഞ്കൊണ്ടാണ് നാടകം കാണാൻ പോകുന്നത്. വിളയിച്ച പുളിംകുരു തിന്നാൽ എളുപ്പമാണ്. എന്നാൽ ചിലപ്പോൾ വിളയിക്കാത്ത പുളിംകുരുവും കൊണ്ടു പോകും. അത് കടുമുടാന്ന് കടിച്ച് തിന്നുന്നതും ഒരു
രസമായിരുന്നു. ഇങ്ങിനെ വറുത്ത
പുളിംകുരു നാടകം കാണാൻ പോകുപോൾ മാത്രമല്ലാ സ്കൂളിലും കൊണ്ടുപോകും. പെൺകുട്ടികൾ മാത്രമേ ഈ പുളിംകുരു ക്ലാസ്സിൽ
കൊണ്ടു വരുമായിരുന്നുള്ളൂ. ക്ലാസ്സിലിരുന്ന്
ഇതിങ്ങനെ ചവച്ചുകൊണ്ടിരിക്കുക ഇ
പെണ്ണുങ്ങളുടെ ഒരു ശീലവും. നമ്മുടെ
ഹിന്ദിചാക്കോക്ക് ഇഷ്ടമില്ലാത്ത ഒരേ ഒരു കാര്യം പെൺകുട്ടികളുടെ ഈ പുളിംകുരു തീറ്റയാണ്.
ആരും ക്ലാസ്സിൽ പുളിംകുരു കൊണ്ടു വരരുതെന്നും തിന്നരുതെന്നും
അദ്ദേഹം എന്നും പറയുകയും ചെയ്യും. പക്ഷേ ഈ ഗുരു ഭക്തിയില്ലാത്ത പെൺകുട്ടികളുണ്ടോ അത്
നിർത്തുനന്നു. പുളിംകുരു കൊണ്ടു
വരുന്നതിന് അവർ ഒരു മുടക്കവും വരുത്താറില്ല. ഇങ്ങിനെ പുളിംകുരു കൊണ്ടു
വരുന്നവരെ ചെക്ക് ചെയ്ത് പുളിംകുരു കണ്ടു
പിടിച്ച് അവരെ ശിക്ഷിക്കുക എന്നതാണ് ചാക്കോ സാർ ക്ലാസ്സിൽ വന്നാൽ ആദ്യം ചെയ്യുക. ചാക്കോ സാറിനെ പറ്റിക്കാൻ പെൺകുട്ടികൾ
അടിയുടുപ്പിനുള്ളിലിട്ടാണ് പുളിംകുരു കൊണ്ടു വരുന്നത്. ചാക്കോസാർ ആരാ മോൻ. പുള്ളി അതൊക്കെ നിഷ് പ്രയാസം കണ്ട് പിടിക്കും. ചാക്കോ
സാറിനെ തോൽപ്പിക്കാനാവില്ല കുട്ടികളേ എന്ന്
ആത്മഗതം ചെയ്തുകൊണ്ട് അവരുടെ അടിയുടുപ്പിനുള്ളിൽ കയ്യിട്ട് അദ്ദേഹം ഈ
പുളിംകുരുവൊക്കെ തപ്പി എടുക്കുകയും ചെയ്യും. മാത്രമല്ല, ശിക്ഷയായി
അവരുടെ ഉള്ളം തുടക്ക് നല്ല പിച്ചും(?) കൊടുക്കും. (ഒരു വെടിക്ക്
രണ്ട് പക്ഷി). എത്ര പിച്ച് കിട്ടിയിട്ടും ഈ പെൺകുട്ടികൾ എന്താ ഈ
പുളിങ്കുരു കൊണ്ടു വരുന്നത് നിറുത്താത്തതെന്ന് അന്നൊക്കെ ഞാൻ തല
പുകഞ്ഞാലോചിക്കുമായിരുന്നു. ഇങ്ങിനെ
ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ആലോചിച്ചാലോചിച്ച് ഒടുവിൽ എന്തു പറ്റി? അക്കൊല്ലം ഏഴാം ക്ലാസ്സിൽ ഞാനും തോറ്റു..