Saturday 29 November 2008

കലയുടെ മാമാങ്കത്തിന് തിരശ്ശീല വീണു.




മികച്ച സംഘടനാ പാടവം കൊണ്ടും ജനോപകാരപ്രദങ്ങളായ കര്‍മ്മ പദ്ധതികള്‍ കൊണ്ടും അംഗബലത്തിലും ജനപ്രീതിയിലും യൂ.കെ.യിലെ ഏറ്റവും വലിയ മലയാളി സംഘടനയെന്ന ഖ്യാതി നിലനിര്‍ത്തിക്കൊണ്ട് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) സംഘടിപ്പിച്ച മൂന്നാമത് ചില്‍ഡ്രന്‍സ് ഫെസ്റ്റ് മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ഒരവിസ്മരണീയാനുഭവമായിമാറി. 160ല്‍പ്പരം വരുന്ന പ്രതിഭകളാണു ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ഈ കലാ മാമാംങ്കത്തിനു മാറ്റുരക്കാനെത്തിയത്. ന്രുത്തസംഗീതാതികലകളിലെ മത്സരാര്‍ത്ഥികളുടെ മികവും കഴിവും കാണികളെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപരതന്ത്രരാക്കിയപ്പോള്‍ വിജയികളെ നിര്‍ണയിക്കാന്‍ വിധികര്‍ത്താക്കള്‍ക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു.

വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി MEJO OOMMEN ഉം JOSNA JOSE ഉം യഥാക്രമം കലാപ്രതിഭാപട്ടവും കലാതിലകപട്ടവും കരസ്ഥമാക്കി. ലിവര്‍പൂളിന്റെ ഭാവിഭാഗധേയത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ഈ കുരുന്നുകള്‍ കൈനിറയെ സമ്മാനങ്ങളുമായി മടങ്ങിയപ്പോള്‍
ഈ മഹത്തായ സംരംഭത്തിനു ചുക്കാന്‍പിടിച്ച ലിംകയുടെ ഭാരവാഹികള്‍ക്ക് ബ്രോഡ്ഗ്രീന്‍ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സ് ഹ്രുദയത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദിപറഞ്ഞു.
ചിത്രങ്ങള്‍ :- CLICK ON PHOTO GALLERY

Thursday 27 November 2008

തീവ്രവാദവും രാഷ്ട്രീയ പാര്‍ട്ടികളും

ഇന്നു ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണു മതതീവ്രവാദം.എന്നാല്‍ ഈ തീവ്രവാദം ഇത്രമേല്‍ ശക്തിപ്പെടാന്‍ എന്താണു കാരണം? ഇതിന്റെ വേരുകള്‍ തേടിച്ചെന്നാല്‍ അതു ചെന്നെത്തുക രാഷ്ട്രീയത്തിലായിരിക്കും. ഇന്‍ഡ്യയുടെ കാര്യം തന്നെയെടുക്കുക. രാഷ്ട്രീയ ലക്ഷിയങ്ങള്‍ക്കുവേണ്ടി അഘണ്ടഭാരതത്തെ വെട്ടിമുറിച്ചു. അവിടന്നിങ്ങോട്ട് മതതീവ്രവാദവും രഷ്ട്രീയ തീവ്രവാദവും ഒരേപോലെ തഴച്ചു വളര്‍ന്നു. പക്ഷേ ഈ രഷ്ട്രീയ തീവ്രവാദത്തെ നാം കണ്ടിട്ടും കണിടില്ലെന്നു നടിക്കുന്നു.ഈ മതതീവ്രവാദികളെയെല്ലാം ഊട്ടിവളര്‍ത്തുന്നത് ഈ രഷ്ട്രീയപാര്‍ട്ടികള്‍ തന്നെയല്ലേ?.ഈ മതതീവ്രവാദ സംഘടനകളെല്ലാം തന്നെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ പോഷകസംഘടനകള്‍ തന്നെയല്ലേ?.ആര്‍.എസ്സ്.എസ്സ്, എന്‍.ഡി.എഫ്.ത്ടങ്ങിയവ ഉദാ. ഇനി സ്വാതന്ത്ര്യാനന്തരം ഇന്‍ഡ്യയില്‍ മതതീവ്രവാദത്തില്‍ മരിച്ചവരേക്കള്‍ എത്രയൊ മടങ്ങ് അപരാധികളും നിരപരാധികളും രാഷ്ട്രീയ എതിരാളികളുടെ ബോംബേറിലും കത്തിമുനയിലും പൊലിഞ്ഞിരിക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും സമരവും ഹര്‍ത്താലും ബന്തും നടത്തി എത്രയോ കോടികളുടെ പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചിരിക്കുന്നു. എത്രയോ പേരുടെ ഭാവി തുലച്ചിരിക്കുന്നു. ഉദാ:- രജനീ എസ്സ്.ആനന്ത് എന്ന തേ***ശ്ശി ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഡീ.വൈ.എഫ്.ഐ. എന്ന സംഘടന കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്ക് കണക്കുണ്ടോ. അതുപോലെ എത്രയൊ അക്രമ സംഭവങ്ങള്‍ സ്വതത്ര ഇന്‍ഡ്യയില്‍, സാക്ഷരകേരളത്തില്‍ നിത്യേന നടക്കുന്നു. കണ്ണൂര്‍ എന്ന ഒരിട്ടാവട്ടത്തുമാത്രം രഷ്ട്രീയതീവ്രവാദികളാല്‍ കൊല്ലാപ്പെട്ടവരെത്ര? എന്നാല്‍ ഇതിനോടെല്ലാമുള്ള നമ്മുടെ ഭരണകൂടത്തിന്‍റ്റെയും നാമോരോരുത്തരുടേയും സമീപനം കാണുമ്പോള്‍ ഇതെല്ലം ചെയ്യാന്‍ അവര്‍ക്ക് ഭരണഘടനാപരമായി അവകാശമുണ്ട് എന്നുവരെ സംശയിച്ചുപോയാല്‍ അധികപ്പറ്റാവില്ല. ഇല്ലെങ്കില്‍ത്തന്നെ നാംതന്നെ അതിനുള്ള അവകാശം അവര്‍ക്ക് കനിഞ്ഞുനല്‍കിയിട്ടുണ്ടല്ലോ. എത്രയോ തവണ തൂക്കിലേറ്റേണ്ട എത്രയോ രാഷ്റ്റ്രീയനേതാക്കള്‍ നമുക്കുണ്ട്. കേന്ദ്ര-സംസ്ഥാനമന്ദ്രിമാരില്‍ എത്രപേര്‍ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെടാത്തവരായിട്ടുണ്ട്. വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്നും പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി അവരുടെ ആസനത്തിലൂടെ കയറ്റുമെന്നും പൊതുവേദികളില്‍ പ്രസംഗിച്ചവനെ പിടിച്ച് ആഭ്യന്തരവകുപ്പേല്‍പ്പിച്ചതില്‍ നമുക്കും പങ്കില്ലേ. ഇവരൊക്കെ നമ്മെ നയിക്കന്‍ യോഗ്യരാണോ? ആണു എന്നുതന്നെയാണു എന്റെ അഭിപ്രായം. കാരണം ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരും ഇവരുടെ നേര്‍ പ്രതീകങ്ങള്‍ തന്നെയാണ്. ഒരവസരം കിട്ടിയാല്‍ സൂചി കടത്തേണ്ടിടത്ത് നാം തൂമ്പ കടത്തും. പുരക്ക് തീവച്ച് നാം കഴുക്കോലൂരും. അതുതന്നെയല്ലേ ഇപ്പോള്‍ നടക്കുന്നതും. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒറ്റക്കെട്ടായി അതിനെ നേരിടുന്നതിനുപകരം ഇന്റലിജന്‍സിന്റെ പിഴവ്,ആഭ്യന്ത്ര മന്ത്രിയുടെ കഴിവില്ലായ്മ എന്നൊക്കെപ്പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവര്‍ക്ക് ഇതൊക്കെ ഒരു ആഘോഷമല്ലേ?. മറിച്ച് ഈ ലണ്ടനിലും അമേരിക്കയിലുമെല്ലാം സ്ഫോടനം നടന്നപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും പൊതുജനങ്ങളും മാധ്യമങ്ങളും എല്ലാം അതിനെ നേരിടാന്‍ ഒറ്റക്കെട്ടായി നിന്നത് നമുക്കറിയാം. മനുഷ്യന്റെ മനസ്സ് വായിക്കാനുള്ള ഒരു സംവിധാനം കണ്ടെത്തുന്നതുവരെ ഈ ലോകത്തൊരു ഇന്റലിജന്സ് വിഭാഗത്തിനും എല്ലാക്കാര്യവും മുന്‍കൂട്ടി കണാനോ തടയാനോ പറ്റില്ല. നിന്റെ വീട് കത്തിക്കണമെന്നു ഞാന്‍ തീരുമാനിച്ചാല്‍ അത് നീ അറിഞ്ഞാല്‍ പോലും എത്ര ദിവസം ഉറക്കമിളച്ചിരുന്നത് തടയാന്‍ നിനക്കു പറ്റും. പക്ഷേ എനിക്കോ?. എന്നെങ്കിലുമൊരുദിവസം രാത്രിയുടെ ഏതോ ഒരുയാമത്തില്‍ കടന്നുവന്ന് 10 മിനിറ്റുകൊണ്ടത് സാധിച്ചു വരാം. പക്ഷേ, നിന്റെ അയല്‍ക്കാര്‍ നിനക്കൊപ്പം ഉണ്ടെങ്കില്‍ അവരെയെല്ലാം കണ്ണുവെട്ടിച്ച് കാര്യം നടത്താന്‍ എനിക്കുകഴിഞ്ഞെന്നുവരില്ല. അതിന്, നിന്റെ വീട് കത്തിയിട്ട് കഴുക്കോലൂരാന്‍ കാത്തിരിക്കുന്നവരുള്ളപ്പോള്‍ മകനേ മ്രുഷ്ടാന്നവും കഴിച്ച് നിദ്രാ ദേവിയേയും തൊഴുത് കിടന്നുറങ്ങൂ. നാളത്തെ പ്രഭാതം കാണാന്‍ പറ്റിയാല്‍ എഴുന്നേല്‍ക്കുമ്പോള്‍ ദൈവത്തിനു നന്ദി പറയുക. ഗുഡ് നൈറ്റ്.

Monday 24 November 2008

വിലക്കപ്പെട്ട കനിയും സഭയും

1. സഭാവസ്ത്രം സ്വീകരിക്കുന്നവരില്‍ ഒരു വിഭാഗം മാനസീകരോഗികളാകുന്നു
2. അഭയാ കേസ്സുമായി ബന്ധപ്പെട്ട ഒരു വൈദികന്റെ മുറിയില്‍ നിന്നും അശ്ലീലപുസ്തകങ്ങളും സീ.ഡി.കളും കണ്ടെടുത്തു.

ഇക്കഴിഞ ദിവസങ്ങളി്‌ല്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണിവ.
ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണു എന്റെ വിശ്വാസം. മനുഷ്യന്റെ ജൈവശാസ്ത്രപരമായ ആവശ്യങ്ങളെ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബൈ-പ്രൊഡക്ടുകളില്‍ ഒന്നല്ലേ ഈ മാനസീക രോഗം. കോപം, വൈരാഗ്യം,പുഛം തുടങ്ങി വേറേയുമുണ്ട് ഉപോല്‍പ്പന്നങ്ങള്‍. എന്നുകരുതി മാനസീക രോഗത്തിനു കാരണം ഇതു മാത്രമാണെന്നു വിവക്ഷയില്ല. ഒരു അണക്കെട്ടില്‍ വെള്ളം നിറഞ്ഞാല്‍ എന്തു ചെയ്യും. ഒന്നുകില്‍ മെയിന്‍ ഷട്ടര്‍ തുറന്നിടുക. അല്ലെങ്കില്‍ സ്ലൂയീസ് വാല്‍വ് തുറക്കുക. അങ്ങിനെ അണക്കെട്ടിനെയും നദിയേയും സംരക്ഷിക്കാം. ഇല്ലെങ്കില്‍ വെള്ളം നിറഞ്ഞ് അണക്കെട്ട് പൊട്ടും. അല്ലെങ്കില്‍ നിറഞ്ഞ് കവിഞ്ഞൊഴുകി ഇരുകരകളേയും നശിപ്പിക്കും.

വൈദീകര്‍ക്കും സന്യാസിനീകള്‍ക്കും ദാമ്പത്യ ജീവിതം പാടില്ലെന്നു ക്രിസ്തു പറഞ്ഞതായി വേദപുസ്ത്തകത്തില്‍ ഒരിടത്തും ഞാന്‍ വായിച്ചിട്ടില്ല. മറിച്ച് നിങ്ങള്ക്കു ആകാശത്തിലെ നക്ഷ്ത്രങ്ങള്‍ പോലെയും, ഭൂമിയിലെ മണല്‍ത്തരി പോലെയും സന്താനങ്ങള്‍ ഉണ്ടാകട്ടെ എന്നു പറഞ്ഞിട്ടുണ്ടുതാനും. സഭയിലെതന്നെ ചില ഉപവിഭാഗങ്ങളില്‍ വൈദീകര്‍ക്ക് ദാമ്പത്യജീവിതം അനുവദനീയമണു. ദമ്പത്യജീവിതവും ദൈവീകവേലയും അവര്‍ ഒരുമിച്ചുകൊണ്ടുപോകുന്നു. അതുകൊണ്ടു സഭ വളരാതിരിക്കുകയോ, അവിടെ ദൈവത്തിനു പ്രസക്തി ഇല്ലാതാവുകയൊ കുറയുകയോ ചെയ്യുന്നില്ല. ലോകത്തില്‍ ആകെ രണ്ടു മനുഷ്യര്‍ മാത്രമുണ്ടായിരുന്നപ്പോഴും (ആദവും ഹവ്വയും) വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ അവര്‍ ആഗ്രഹിച്ചതായും അവര്‍ അതു ഭക്ഷിച്ചതായും നമുക്കു ബൈബിളില്‍ കാണാം. പിന്നെ എന്തിനു ദൈവം വിലക്കാത്ത ഈ കനി ഇവര്‍ക്ക് വിലക്കിയിരിക്കുന്നു?. ഇതു കഴിക്കാനും ത്യജിക്കാനും ഉള്ള അവകാശം അവര്‍ക്കുമാത്രമായി കൊടുത്തുകൂടേ?. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ സന്യാസീസന്യാസിനികളാകുന്ന ഇവര്‍ ശിഷ്ടകാലം മുഴുവനും മാനസീക പിരിമുറുക്കത്തില്‍ കഴിയാനിടവരുകയും ഇവരില്‍ ചിലരെങ്കിലും മാനസീക രോഗികളാകുകയും ചെയ്യുന്നുണ്ടെങ്കില്‍ സഭതന്നെയല്ലേ ഇതിനെല്ലം കാരണക്കാര്‍?.

ഇനി ഇത്തരത്തിലുള്ള മാനസീക രോഗികള്‍ സഭയില്‍ മാത്രമാണോ ഉള്ളതു?. നമുക്കു ചുറ്റിലും ഇത്തരക്കാരെ കാണാം. പങ്കാളിയില്‍ നിന്നും കിട്ടേണ്ടതു കിട്ടാതെ വരുമ്പോള്‍ അതു നല്‍കാന്‍ കഴിവുള്ളവരെ തേടിപ്പോകുന്നവരുണ്ടു. മറ്റൊരുവിഭാഗം മഞ്ഞ പുസ്തകങ്ങള്‍ വായിച്ചും സീ ഡി. കള്‍ കണ്ടും അതിലൊരാളായി സ്വയം മാറി ഒരു സാങ്കല്‍പിക ലോകത്തിലെത്തപ്പെട്ട് സ്വയം സംത്രുപ്തിയടയുന്നു. അങ്ങിനെ വികാരനദിയിലെ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറന്നു അണക്കെട്ടിനേയും ന്ദിയേയും രക്ഷിക്കുന്നു. ഇതിനൊന്നും ശ്രമിക്കാതെ ഇതെല്ലം തന്റെ വിധിയെന്നു കരുതി ഭക്തി മാര്‍ഗ്ഗത്തിലും മറ്റു സമൂഹിക സംസ്കാരിക മണ്ടലങ്ങളിലും തങ്ങള്‍ക്കുള്ളതും ഇല്ലാത്തതുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും, ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കും അതിനുമുന്‍പേ അവര്‍ കഴിവുകെട്ട പങ്കാളിയുടെമേലും കുടുംമ്പത്തിലും ആധിപത്യം സ്ഥാപിച്ചിരിക്കും. ചിലര്‍ക്കാകട്ടെ എല്ലാത്തിനോടും ഒരുതരം വിരക്തിയായിരിക്കും അവര്‍ സ്വയം ഉള്‍വലിഞ്ഞവരായി കാണും. ഇതെല്ലം മാനസീക രോഗത്തിന്റെ വിവിധ തലങ്ങളാണെന്നു മാത്രം. ഇത്തരക്കാരായ കുറച്ചു സ്ത്രീകളെയെങ്കിലും നിങ്ങള്‍ക്കറിയാമായിരിക്കും.

ഈ വൈദീകരും പഞ്ചഭൂതങ്ങള്‍ കൊണ്ടു സ്റുഷ്ടിക്കപ്പെട്ട വിചാരവും വികാരവും ഒക്കെയുള്ള സാധാരണ മനുഷ്യര്‍ തന്നെയല്ലേ?. ചുരുക്കിപ്പറഞ്ഞാല്‍ അവരും "വികാരി"കളല്ലേ?. അതുകൊണ്ടു അവര്‍ അണക്കെട്ടു പൊട്ടിപ്പോകാതിരിക്കന്‍ സ്ലൂയിസ് വാല്‍വുകള്‍ തുറക്കട്ടെ. അല്ലെങ്കില്‍ മെയിന്‍ ഷട്ടര്‍ തുറക്കാന്‍, അതായതു ദാമ്പത്യജീവിതം നയിക്കന്‍ സഭാനിയമങ്ങല്‍ പരിഷ്കരിക്കട്ടെ. ഇനിയും ഒരു അഭയ ഉണ്ടാകാതിരിക്കട്ടെ.വൈദീകര്‍ക്കും സന്യാസിനികള്‍ക്കും സെക്സ് നിഷേധിച്ച സഭ തന്നെയല്ലെ ഒരു പരിധിവരെ ഈ പാതകങ്ങള്‍ക്കെല്ലാം ഉത്തരവാദി?. പാപങ്ങള്‍ സ്റുഷ്ടിക്കുന്നതും പാപികളെ സ്റുഷ്ടിക്കുന്നതും അവര്‍ തന്നെ.
ആമ്മേന്‍.

Wednesday 19 November 2008

അഭയകേസ്സും സാമൂഹിക വ്യവസ്ഥിതിയും



ജീവനുള്ള ഒരു അഗ്നിപര്‍വ്വതം പോലെയാണു അഭയ കേസ്സ്. കഴിഞ 16 വര്‍ഷമായി അത് ഇടക്കിടക്ക് പൊട്ടി ഒഴുകുകയാണ്, കേരള സമൂഹത്തിന്റെ മനസാക്ഷിയിലൂടെ,അഗ്നിയും ഗന്ധ്കവും പടര്‍ത്തിക്കൊണ്ട്. എന്നേ അടഞുപോകേണ്ട ഒരു അദ്ധ്യായമായിരുന്നു അത്.
ഒരു വ്രുക്ഷത്തിന്റെ ഒരു കൊമ്പു ചീഞ്ഞുതുടങിയാല്‍ അത് ഉടനേ മുറിച്ചുമാറ്റണം. അപ്പോള്‍ അവിടെ പുതു നാമ്പ് കിളുര്‍ത്തുവരും. ചീഞഞതിനേക്കുറിച്ച് നം ദുഖിക്കുകയുമില്ല. ഇല്ലെങ്കില്‍ അത് പടര്‍ന്ന് ആ വ്രുക്ഷത്തെ മൊത്തം നശിപ്പിക്കും. അഭയകേസ്സിലും ഇതാണു സംഭവിച്ചത്. 16 വര്‍ഷം മുന്‍പുനടന്ന ഈ സംഭവത്തില്‍ അന്ന് പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് ഈ കേസ്സിനെക്കുറിച്ച് ആരും ഓര്‍ക്കുകപോലും ഇല്ലായിരുന്നു. ഈ കേസ്സില്‍ ഇപ്പൊള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികളാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. കോടതി ശിക്ഷിക്കുന്നതുവരെ ഒരു പ്രതിയും നിയമത്തിന്റെ മുന്‍പില്‍ കുറ്റവാളികളല്ല. തെളിവുകളുടെ അഭാവത്തില്‍ കോടതിയില്‍ ഇവര്‍ ശിക്ഷിക്കപ്പെടാതിരിക്കം. അതിനാണു സാധ്യതയും കൂടുതല്‍. പക്ഷേ, മലയാളികളുടെ മനസ്സില്‍ ഇവര്‍ എന്നേ കൊലപാതകികളായി സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രതികള്‍ രക്ഷപ്പെടുന്നതിനുവേണ്ടി ഈ കേസ്സില്‍ സ്വാധീനിച്ചവരും സ്വാധീനിക്കപ്പെട്ടവരും ആരെന്നുള്ളതല്ല, അങിനെ സ്വാധീനിക്കുവാനും, സ്വാധീനിക്കപ്പെടുവാനും ഉള്ള ഒരു സാമൂഹിക വ്യവസ്ഥയാണു നമുക്കുള്ളത് എന്നതാണു ഗുരുതരമായി കാണേണ്ടത്. ആ വ്യ്വസ്ഥയാണു മാറേണ്ടത്. സുപ്‌റീംകോടതി ജഡ്ജിമാരും കേന്ദ്രസംസ്ഥാന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥവ്രുന്ദങളും എല്ലാം അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് എന്ത് മാറ്റം വരാന്‍, ആരു മാറ്റം വരുത്താന്‍. നാളെ ഇന്ത്യ സമ്പത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ മുന്‍പില്‍ എത്തിയേക്കം. പക്ഷേ ഇതിന്റെ ഗുണം അനുഭവിക്കാന്‍ ഒരു 20% ത്തില്‍ താഴെ വരുന്ന കുറേ പ്രഭുക്കന്‍മാര്‍ക്കേ യോഗമുണ്ടാകൂ. കോരനുകഞ്ഞി എന്നും കുംബിളില്‍ത്തന്നെയായിരിക്കും.ഒന്നു ചീയുന്നത് ഒന്നിനുവളമാകും. സത്യവും ധര്‍മമവും നീതിയും ചീയുമ്പോള്‍ ധനവും ധനവാന്‍മാരും തഴച്ചുവളരും. പക്ഷേ സമാധാനം മഷിയിട്ടുനോക്കിയാലും കാണാന്‍ കിട്ടില്ല.

മാറ്റുവിന്‍ ചട്ടങ്ങളെ, ഇല്ലെങ്കില്‍ മാറ്റുമതു നിങ്ങളെത്താന്‍.

Tuesday 18 November 2008

പീഠനം ഒരു തുടര്‍ക്കഥ

കാമത്തില്‍ സ്നേഹം പൊതിഞ്ഞ് പിഞ്ചുകുട്ടികളെവരെ പീഠിപ്പിക്കുന്ന
അദ്ധ്യാപകരുടെ ഊഴമാണു ഇപ്പോള്‍ കേരളത്തില്‍. ദൈവത്തിന്‍ സ്വന്തം നാട്ടിലെ കഥ കേട്ട് നരകത്തിലിരുന്ന് പിശാചുക്കള്‍ ആര്‍ത്തുചിരിക്കുന്നുണ്ടാകും. പണ്ടില്ലാത്തവിധം ഈരോഗം നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിക്കുന്നത് എന്തുകൊണ്ട്? ഇതിനു എന്താണു ചികിത്സ?. ഈ രണ്ടുകാര്യങ്ങളിലും എത്രയും പെട്ടെന്നുതന്നെ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇതു വായിച്ചുകഴിയുമ്പോള്‍ ഒരു വിഭാഗം എന്റെ നേരേ സദാചാരത്തിന്റെ ഖ്ഡ്ഗങ്ങളുമായി അലറി വരും എന്നെനിക്കറിയാം. അവരോട് എനിക്കു ഒന്നേ പറയാനുള്ളൂ. രാജാവ് നഗ്നനായിരുന്നു എന്ന് ഭയമില്ലാതെ വിളിച്ചുകൂവിയ ആ കൊച്ചു കുട്ടിയായി എന്നെ കണ്ടുകൂടെ?

ഇനി ഞാന്‍ പറയാന്‍പോകുന്ന കാര്യങ്ങള്‍ എന്റെ മാത്രം അഭിപ്രായമാണ്. ആര്‍ക്കും യോചിക്കാം, വിയോചിക്കാം. വ്യഭിചാരം പാപമാണെന്ന് മതഗ്രന്ധങ്ങളും,കുറ്റകരമാണെന്നു കോടതികളും ആയിരക്കണക്കിനു വര്‍ഷം മുന്‍പുമുതല്‍ പഠിപ്പിക്കുന്നതും പറയുന്നതുമാണ്. എന്നിട്ടെന്തു ഫലമുണ്ടായി? പാപവും കുറ്റവും നാള്‍ക്കുനാള്‍ കൂടുന്നതല്ലാതെ വല്ല കുറവും ഉണ്ടായോ?. അപ്പോള്‍ ഒരു പുനര്‍വിചിന്തനത്തിനു സമയമായിരിക്കുന്നുവെന്നു സാരം. അതായത് ആട്ടിയ വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ ആട്ടുക. വായുവും, വെള്ളവും, ആഹാരവും എല്ലാം പോലെതന്നെ മനുഷ്യനു ഒഴിച്ചുകൂടാനവാത്തതാണു സെക്സ്. മനുഷ്യനു ആഹാരം കിട്ടാഞ്ഞാല്‍ എന്തുചെയ്യും. ആദ്യമൊക്കെ ഒന്നും സംഭവിക്കാത്തമട്ടില്‍ നടക്കും. കുറച്ചുനേരം പിടിച്ചു നില്‍ക്കും. പിന്നെ കയ്യില്‍ കാശുണ്ടെങ്കില്‍ കാശുകൊടുത്ത് കിട്ടുന്നിടത്തു നിന്ന് വാങ്ങി കഴിക്കും. അതോടെ ആ പ്രശ്നം തീര്‍ന്നു. ഇനി കാശില്ലെങ്കിലോ? ഒന്നുരണ്ടു ദിവസമൊക്കെ മാന്യമായി പട്ടിണി കിടക്കും സഹിക്കന്‍ പറ്റാതെ വരുമ്പോള്‍ പിന്നെ മാന്യതയൊക്കെ വെടിഞ്ഞ് ഒന്നുകില്‍ യാചിക്കും, അല്ലെങ്കില്‍ തട്ടിപ്പറിക്കും, അതുമല്ലെങ്കില്‍ മോഷ്ടിക്കും. ഒരു ചെറിയ ശതമാനം ഇതിനപവാദമായുണ്ട്.. അവര്‍ പട്ടിണി കിടന്ന് മരിക്കും. സെക്സിന്റെ കാര്യത്തിലും ഇതു തന്നെ. ഈ പീഠകരില്‍ പലരുടെയും വ്യക്തിജീവിതം എടുത്തു പരിശോധിച്ചാല്‍ , അവര്‍ക്ക് അപ്രാപ്യമായതോ, ലഭ്യമല്ലാത്തതോ, പല കാരണങ്ങളാല്‍ നിക്ഷേധിക്കാപ്പീട്ടതോ ആയ സെക്സിന്റെ പൂര്‍ത്തീകരണത്തിനായി അവര്‍ അത് തട്ടിപ്പറിക്കുന്നു, മോഷ്ടിക്കുന്നു. ഇരകള്‍ പലപ്പോഴും പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്തവരും സാധുക്കളും ആയിരിക്കും എന്നതാണു ഇതിന്റെ ദുഖകരമായ ഒരു സത്യം.

എന്റെ 18 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരത്തിലുള്ള
നിരവധി കേസ്സുകളില്‍ ഇടപെട്ടതില്‍ നിന്നും കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിലാണു ഇതു പറയുന്നത്. അച്ഛന്‍ മകളേയും സഹോദരന്‍ സഹോദരിയേയും 16 കാരന്‍ 80 കാരിയേയും എന്തിന്, പക്ഷിമ്രുഗാദികളേയും വരെ പീഠിപ്പിച്ചവരെ എനിക്കറിയാം.

നാട്ടില്‍ കള്ളവാറ്റ് ഇപ്പോള്‍ പഴയ കാലത്തെ അപേക്ഷിച്ച് ഒരു 80% എങ്കിലും കുറഞ്ഞിട്ടുണ്ട്. കാരണം, മദ്യഷാപ്പുകള്‍ എവിടെ ചെന്നാലും കാണാം . ആവശ്യക്കാരനു കയ്യില്‍ കാശുണ്ടെങ്കില്‍ ഏതു ഷാപ്പിലും കയറി ധൈര്യമായി കുടിക്കാം. എല്ലായിടത്തും ഷാപ്പുണ്ടെന്നു കരുതി കുടിക്കാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല, എല്ലാവരും കുടിക്കുന്നുമില്ല. അത് വ്യക്തികളുടെ ഇഷ്ടം.

അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത്, സെക്സ് വിലക്കു കൊടുക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളം. ആവശ്യക്കാര്‍ അതിലേറെ. കരിഞ്ചന്തയിലാണു കച്ചവടം എന്നതിനാല്‍ ശിക്ഷ ഭയന്നു പലരും വാങ്ങുന്നില്ല. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും നിയമ പരിരക്ഷ കിട്ടിയാല്‍ ഇന്നു നടക്കുന്ന പീഠനങ്ങളില്‍ പകുതിയും ഇല്ലാതാകും എന്നാണെന്റെ വിശാസം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബാല പീഠനം നടക്കുന്നതു കേരളത്തിലാണു. കാരണം, മറ്റേതു സ്റ്റേറ്റിലും ഈ തൊഴിലിനു നേരെ അധികാരികള്‍ ഒരു പരിധിവരെ കണ്ണടച്ചു നില്‍ക്കുന്നു എന്നതാണു സത്യം. ഈ കൊടുക്കല്‍ വാങ്ങലുകളില്‍ ഒരു തുറന്ന സമീപനം ഗവ. ഭാഗത്തുനിന്നുണ്ടായാല്‍ 6 വയസ്സുകാരിയെ 60 കാരന്‍ മിഠായി കൊടുത്തു വശീകരിക്കുന്ന അവസ്ഥയില്‍ കുറേ മാറ്റം വരും. ആയിരം അപരാധികള്‍ രക്ഷപെട്ടാലും നിരപരാധിയായ ഒരു കുഞ്ഞെങ്കിലും ശിക്ഷിക്കപ്പെടാതിരിക്കും.

Saturday 15 November 2008

കുറുപ്പു സാര്‍ പറഞ്ഞ കഥ




കുറുപ്പു സാര്‍ പറഞ്ഞ കഥ

കുറുപ്പുസാറിനെ അറിയില്ലേ? ഹാ നമ്മുടെ ഹിന്ദിക്കുറുപ്പേ. മാണിക്കമംഗലം എന്‍ .എസ്.എസ്. ല്‍ ഹിന്ദി പഠിപ്പിച്ചിരുന്ന മാഷ്. കുറുപ്പുമാഷിന്റെ തലവെട്ടം കണ്ടല്‍ മതി കുട്ടികള്‍ പമ്പ കടക്കും. മുണ്ടിന്റെ കോന്തലയും ചൂരല്‍വടിയും കക്ഷത്തിനിടയില്‍ തിരുകിയുള്ള ആ വരവ് ഒരു ഒന്നൊന്നര വരവുവരും. വടി കയ്യിലുണ്ടെങ്കിലും മാഷ് ആരെയും തല്ലിയതായി ആരും കണ്ടിടുമില്ല, കേട്ടിട്ടുമില്ല. പക്ഷേ മാഷിന്റെ വായില്‍നിന്നു വരുന്നതുകേട്ടല്‍ തേച്ചാലും കുളിച്ചാലും പോകില്ല. മാഷിനു പഠിപ്പിക്കല്‍ കമ്മിയാണ്. ലാത്തിയടിയാണുകൂടുതല്‍. പടിപ്പിച്ചില്ലെങ്കിലും കുട്ടികള്‍ പഠിക്കണം എന്ന് മാഷിനു നിര്‍ബന്ധമാണ്. പഠിക്കാത്തവരോട് മാഷ് പറയുന്ന ഒരു കഥ ഞാന്‍ ഇവിടെ പറയാം.

ഒരിടത്തൊരിടത്തൊരമ്മാവനുണ്ടായിരുന്നു. എല്ലാവരെയും ദ്രോഹിക്കുകയെന്നത് അദ്ധേഹത്തിന്റെ ഒരു ഹോബിയായിരുന്നു. അയാള്‍ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിരുന്നത് സ്വന്തം മരുമക്കളെയായിരുന്നു. അതുകൊണ്ടുതന്നെ മരുമക്കള്‍ അമ്മാവന്റെ വീട്ടില്‍ പോകുകയൊ മിണ്ടുകയൊയില്ലായിരുന്നു. എങ്കിലും അമ്മാവന്‍ അവരെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. അങിനെ കാലങള്‍ കടന്നുപോയി. കാലന്‍ അടുത്തുവന്നു. അമ്മാവന്‍ മരിക്കാറായി. മരണക്കിടക്കയില്‍ കിടക്കുന്ന അമ്മാവന്‍ ആളയ്ച്ച് മരുമക്കളെ വിളിപ്പിച്ചു. ചെയത ദ്രോഹത്തിനെല്ലാം അവരോട് മാപ്പുചോദിച്ചു. മനസ്സലിഞ്ഞ മരുമക്കള്‍ അമ്മാവനോട് ക്ഷമിച്ചു. എങ്കിലും അമ്മാവനു വിശ്വാസം വന്നില്ല. നിങള്‍ ക്ഷമിച്ചുവെങ്കില്‍ എനിക്ക് ഒരു ഉപകാരം ചെയ്യണം അതുചെയ്താലേ ഞാന്‍ ചെയ്ത പാപങള്‍ക്ക് പരിഹാരമാകൂ, മാത്രമല്ല നിങള്‍ ക്ഷമിച്ചു എന്ന വിശ്വാസത്തോടെ എനിക്കു മരിക്കുകയുംചെയ്യാം. ഞാന്‍ ഉടനേ മരിക്കും. മരിച്ചുകഴിയുബോള്‍ മറ്റാരും കാണാതെ എന്റെ ആസനത്തിലൂടെ ഒരു പാര അടിച്ചുകയറ്റണം .ഇതുകേട്ട് മരുമക്കള്‍ പരസ്പരം നോക്കി. അന്ത്യാഭിലാഷമല്ലേ എന്നുകരുതി അവര്‍ സമ്മതിച്ചു. കുറച്ചുകഴിഞ്ഞ് അമ്മാവന്‍ മരിച്ചു. പറഞ്ഞ പോലെ അവര്‍ അമ്മാവന്റെ ആസനത്തിലൂടെ ഒരു പാരക്കോല്‍ അടിച്ചുകയറ്റി. മരണവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയവര്‍ കാഴ്ച്ചകണ്ട് ഞെട്ടി. മരുമക്കള്‍ അമ്മാവനെ ആസനത്തിലൂടെ പാരകയറ്റി കൊന്നിരിക്കുന്നു. ഒടുവില്‍ കേസ്സായി,മരുമക്കള്‍ ജെയിലിലുമായി. അമ്മാവന്റെ ഉദ്ധേശവും അതുതന്നെയായിരുന്നു.

അപ്പോള്‍ പറഞ്ഞുവരുന്നത്, ചത്താലും ചിലരിങനെയാണ്....സൂക്ഷിക്കുക...
സ്വ.ലേ.

Friday 14 November 2008

കണ്ടതും കേട്ടതും



സജി ജോസ് അമേരിക്കയില്‍

അനിതരസാധാരണമായ ന്രുത്ത നൈപുണ്യവും സ്വതസിദ്‌ധമായ അഭിനയ വൈഭവവും വശ്യമനോഹരമായ അംഗലാവണ്യവുംകൊണ്ട് യു. കെ യില്‍മാത്രമല്ല, ലോകമെമ്ബാടും എണ്ണിയാലൊടുങാത്ത ആരാധകരുള്ള കുമാരി സജി ജോസ് അമീരിക്കയിലെത്തി. നിയുക്ത അമേരിക്കന്‍ പ്രസിഡ്ന്റ് ഒബാമക്കുവേണ്ടി ജോര്‍ജ്ജ് ബുഷ് ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുക്കാനാണ്‍ കുമാരി സജി അമേരിക്കയിലെത്തിയത്. താരത്തിന്റെ വരവു മണത്തറിഞ്ഞ് എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയ പതിനായിരക്കന്ണക്കിനു ആരാധകരെ നിരാശരാക്കിക്കൊണ്ട് കറുത്ത കണ്ണടയും കഴുത്തില്‍ ഒരു ഷാളും ധരിച്ച് ആരെയും ശ്രദ് ധിക്കാതെ താരം കടന്നുപോയപ്പോള്‍ ആരാധകരുടെ മുഖത്ത് മ്ലാനത പടര്‍ന്നു. പാഴ്ക്കിനാവ്, കസ്തൂരി തുടങിയ താരത്തിന്റെ സൂപ്പര്‍ഹിറ്റുകള്‍ കാണാന്‍ കാത്തിരുന്ന ആരാധകര്‍ നിരാശരാകേണ്ടിവരുമെന്നാണ്‍ സൂചന.
എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും താരം നേരെ പോയത് ഭര്‍ത്രുസഹോദരി പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിലേക്കായിരുന്നുവെന്നും ക്രഡിറ്റ്ക്രന്ചും കടിഞ്ഞൂപ്പേറിന്റെ വേദനയും മൂലം ആകെ വിഷ്മിച്ചുകിടക്കുന്ന അവസ്തയില്‍ നാത്തൂന്‍ താരത്തിന്റെ വരവ് ഇടിവെട്ടുകൊണ്ടവനെ പാമ്പുകടിച്ചപോലെയായി. നാത്തൂന്‍പോര്‍ എന്തെന്നറിയാതെ വളര്‍ന്ന അവര്‍ക്കു ഇനി അതുംകൂടി സഹിക്കേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ പ്രസവ വേദന ഒന്നുമല്ലാതായിയെന്നാണു ഞങളുടെ നൂയോര്‍ക്കു ലേഖകന്‍ ഭൂലോകമണ്ടന്‍ റിപ്പോര്‍ട്ടുചെയ്തത്. കുവെയ്റ്റ് എയര്‍വേയ്സിലെ സഹ പൈലറ്റും പരമസാധുവും ദാനശീലനും സര്‍വ്വോപരി സല്‍ഗുണസബന്നനും ക്ഷിപ്രകോപിയുമായ ഭര്‍ത്താവ് ശ്രീ.ജോസിനോടും രണ്ടു മക്കളോടുമൊപ്പം സസുഖം കഴിയവേയാണു്‌ അപ്രതീക്ഷിതമായ് പ്രസവം നടന്നതും അമേരിക്കക്കു പോകേണ്ടിവന്നതും. പത്തുവര്‍ഷത്തെ ദാബത്ത്യ ജീവിതത്തിനിടയില്‍ ശബ്ദമലിനീകരണമില്ലാതെ കഴിഞ്ഞ നാളുകള്‍ എന്നാണു ഭാര്യയുടെ അമേരിക്കന്‍ പര്യടനത്തേക്കുറിച്ച് ശ്രീ ജോസ് ഇവിടെ ഈ ലേഖ്കനനുവദിച്ച പ്രത്യേക അഭിമുഖ്ത്തില്‍ പറഞ്ഞത്. സ്വ.ലേ.

Tuesday 11 November 2008

വീടുകളുടെ വിലയറിയണമോ?


ഈ ലിങ്കില്‍ ഞെക്കൂhttp://www.your-move.co.uk/User/HousePrices/usrHPIndex.aspx

ബ്രാ യുവതിക്ക് രക്ഷയായി







അടിവസ്ത്രം യുവതിയുടെ ജീവന്‍ രക്ഷിച്ചു! കവര്‍ച്ചാ ശ്രമത്തിനിടയില്‍ മുഖം മൂടി ധരിച്ച അക്രമി നെഞ്ചില്‍ കുത്തിയെങ്കിലും ധരിച്ചിരുന്ന ബ്രേസിയറിന്‍റെ അടിഭാഗത്തെ പ്രതലം കത്തി തുളച്ചിറങ്ങുന്നത് തടയുകയായിരുന്നു.വിക്കി പര്‍സണ്‍സ്(26) നിര്‍ത്തിയിട്ടിരുന്ന തന്‍റെ കാറില്‍ ഇരിക്കവെ ആണ് 14കാരനായ അക്രമി കത്തിയുമായി ആക്രമണം നടത്തിയത്. ആദ്യം സുഹൃത്തുക്കള്‍ തന്നെ ഭയപ്പെടുത്താന്‍ ചെയ്യുന്ന പണിയാണിതെന്ന് തെറ്റിദ്ധരിച്ചെങ്കിലും മുഖം മൂടി ധരിച്ച് ആക്രമണോത്സുകരായ രണ്ട് പേരെ കണ്ടപ്പോള്‍ സംഗതി ആപത്താണെന്ന് വിക്കിക്ക് മനസിലാക്കാനായി.അക്രമികളിലൊരാള്‍ കത്തി വിക്കിയുടെ മുഖത്തേക്ക് ചൂണ്ടി പണം ആ‍വശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അക്രമിയുമായി പിടിവലി നടത്തിയ വിക്കിയുടെ കൈയ്യില്‍ മുറിവേല്‍ക്കുകയും കത്തി നെഞ്ചിലേക്ക് ആഴ്ത്തുകയുമായിരുന്നു. എന്നാല്‍, ധരിച്ചിരുന്ന ബ്രേസിയറിന്‍റെ അടിഭാഗം തുളച്ചിറങ്ങാന്‍ മുര്‍ച്ചയുളള കത്തിക്ക് കഴിയാത്തത് വിക്കിക്ക് രക്ഷയായി. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വിലകുറഞ്ഞ ബ്രേസിയറാണ് ധരിച്ചിരുന്നതെന്ന് വിക്കി പിന്നീട് വെളിപ്പെടുത്തി.ഏതായാലും അക്രമിയെ നാല് വര്‍ഷത്തേക്ക് ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് അയയ്ക്കുകയുണ്ടായി. മോഷണം, സ്ത്രീയെ അപകടപ്പെടുത്താനുളള ശ്രമം എന്നീ കുറ്റങ്ങളാണ് അക്രമിക്കെതിരെ ചുമത്തിയിട്ടുള്ളത്.

പാചകം-ബീനയും ജെസ്സിയും ബി.ബി.സി യില്‍


പാചകം-ബീനയും ജെസ്സിയും ബി.ബി.സിയില്‍
തനി നാടന്‍ പാചകം . ഒന്നു നോക്കുന്നൊ?

Saturday 8 November 2008

മോഹന്‍ലാല്‍ ഷോ തട്ടിപ്പായിരുന്നോ?




നിങള്‍ തന്നെ തീരുമാനിക്കൂ

ഈ വീഡിയോയില്‍ മോഹന്‍ ലാല്‍ ആളെ പിടിച്ച് തള്ളുമ്പോള്‍ റെക്കോഡ് ചെയ്ത പാട്ട് പാടിക്കൊണ്ടിരിക്കുന്നതു ശ്രദ്ധിക്കുകhttp://www.youtube.com/watch?v=R6wbWqTpSXM

Tuesday 4 November 2008