Thursday, 21 February 2013

സ്നേഹ പൂർവ്വം മോഹൻലാലിന്

സ്നേഹ പൂർവ്വം മോഹൻലാലിന്
പ്രിയപ്പെട്ട ലാലേട്ടാ,
ഏതൊരു സാധാരണ മലയാളിയേയും പോലെ ഞാനും സിനിമയേയും സിനിമാതാരങ്ങളേയൂം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയാണ്.
ആ ആരാധനാ പാത്രങ്ങളുടെ ഏറ്റവും മുകളിലായിട്ടാണ് അങ്ങയെ ഞാൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. 
അങ്ങ് ഞങ്ങൾക്ക് നൽകിയ അനശ്വര കഥാ പാത്രങ്ങൾ മരണം വരെ ഞങ്ങളോടൊപ്പം ഉണ്ടാകും. ആ കഥാപാത്രങ്ങൽക്ക് ജീവൻ നൽകിയ അങ്ങും മരണം വരെ ഞങ്ങളോടൊപ്പം ഞങ്ങളുടെ മനസ്സിൽ ഉണ്ടാകണം എന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്നാൽ കഥാപാത്രങ്ങളെ ഞങ്ങളിൽ ഉപേക്ഷിച്ച് അങ്ങ് ഞങ്ങളുടെ മനസ്സുകളിൽ നിന്നും അകന്നു പോകുന്നുവോ എന്നൊരു സംശയം ഈയിടെയായി ഞങ്ങൾക്ക് തോന്നുന്നു. സിനിമയിലൂടെ അങ്ങ് നേടേണ്ടതിലധികം നേടിക്കഴിഞ്ഞിട്ടുണ്ട്. പണമായും അവാർഡുകളായും ലെഫ്റ്റനന്റ് കേണൽ പോലെയുള്ള അർഹതയില്ലാത്ത പദവികളായും മറ്റും. ഇതിലൊന്നും ഞങ്ങൾക്ക് പരാതിയില്ല, അധവാ പരാതിപ്പെട്ടിട്ടും കാര്യമില്ല. ഒരു നാലു തലമുറക്ക് സുഭിക്ഷം കഴിയാനുള്ളത് ഞങ്ങളേപ്പോലുള്ള പാവം പ്രേക്ഷകരിൽ നിന്നും നേടിയിട്ടും താങ്കളുടെ പണത്തിനോടുള്ള ആർത്തി ഇനിയും കുറഞ്ഞിട്ടില്ലാ എന്ന് അങ്ങ് തന്നെ ഞങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഈയിടെയായി ടെലിവിഷൻ തുറന്നാൽ അങ്ങ് കാട്ടി കൂട്ടുന്ന പരസ്യങ്ങൾ. അവസാനത്തെ അങ്ങയുടെ “കൊക്കോനാട്“ പരസ്യം കണ്ടാൽ ഓക്കാനിക്കാൻ വരും എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അങ്ങയോടുള്ള അന്ധമായ സ്നേഹം കൊണ്ട് അത് വാങ്ങി ഉപയോഗിച്ച് കൊൾസ്ട്രോൾ കൂടി ചാകാൻ ചാവേറുകളായി നിരവധി പേർ കേരളത്തിലുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങ് ഇതുപോലെയുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നത്. അറിഞ്ഞ്കൊണ്ട് എന്തിന് ഈ പാവങ്ങളെ ഇങ്ങിനെ കൊലക്ക് കൊടുക്കുന്നു? ഇത് മാത്രമല്ലാ, അങ്ങയുടെ മറ്റ് പരസ്യങ്ങളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. മറ്റ് സൂപ്പർ താരങ്ങളുടെ കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല. അങ്ങ് ഒരു നല്ല നടനാണ്. അങ്ങയുടെ നാട്യം സിനിമയിൽ കാണുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നേരം വെളുത്ത് ടെലിവിഷൻ തുറന്നാൽ അങ്ങയെ മാത്രം കണ്ട് സത്യത്തിൽ ഞങ്ങൾ അങ്ങയെ വെറുത്തു തുടങ്ങിയോ എന്നൊരു സംശയം. അങ്ങ് പണ്ട് “ഉദയനാണ് താരം” എന്ന സിനിമയിൽ ചോദിച്ചത് പോലെ “എന്തിനും ഒരു പരിധിയില്ലേ” സാർ. ദയവ് ചെയ്ത് അങ്ങയുടെ ഈ ആക്രാന്തം ഒന്ന് കുറക്കൂ. വേറെയും പാവപ്പെട്ട താരങ്ങൾ സിനിമയിലുണ്ടല്ലോ. ഇതൊക്കെ അവർ ചെയ്യട്ടെ. അവർക്കും ജീവിക്കേണ്ടേ?..
സസ്നേഹം, ഒരു ആധാരകൻ..

Saturday, 29 September 2012

തിലകൻ എന്ന അഹങ്കാരി


ഒരാൾ എന്ത് കാര്യം ചെയ്താലും, അല്ലെങ്കിൽ പറഞ്ഞാലും അത് ഏത് മേഘലയിൽ ആണെങ്കിലും അത് ഉത്തമ ബോധ്യത്തോടെയും ഏറ്റവും നല്ല രീതിയിലും ചെയ്തു കഴിയുമ്പോൾ അയാൾക്ക് ആ പ്രവർത്തിയോടെ ഒരു വലിയ ആത്മ വിശ്വാസം ഉണ്ടാകുന്നു. അയാൾക്ക് മറ്റ് മോഹങ്ങളൊന്നുമില്ലെങ്കിൽ അയാൾ മറ്റുള്ളവരുടെ മുൻപിൽ തല കുനിക്കില്ല.  ആ ആത്മ വിശ്വാസത്തിൽ തുടരുന്ന അയാൾക്ക് മുൻപിൽ മറ്റുള്ളവർക്ക് അയാളോട് തോന്നുന്ന  വികാരമാണ് അവരെ അഹങ്കാരി എന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്നത്. താൻ ചെയ്യുന്നതിൽ കവിഞ്ഞൊന്നും ചെയ്യാനാകാത്തവരുടെ മുൻപിൽ ആത്മവിശ്വാസത്തോടെ തലയുയർത്തി നടന്ന തിലകൻ ആ വിശ്വാസം നഷ്ടപ്പെടുത്താതെ തന്നെ ഈ ലോകത്ത് നിന്ന് യാത്രയായി. ആ ആത്മ വിശ്വാസത്തെ അഹങ്കാരം എന്ന് വിളിക്കാമെങ്കിൽ അതുള്ളവരെ അമാനുഷർ എന്നേ ഞാൻ വിളിക്കൂ. ആ അഹങ്കാരത്തിന്റെ ഒരംശം എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ആശിക്കുന്നു. സ്വന്തം വ്യക്തിത്വം മറ്റുള്ളവരുടെ മുൻപിൽ അടിയറവച്ച്, അവരെ പ്രീണിപ്പിക്കുന്നവർക്ക് പല പല പദവികളും കിട്ടും. അവർ ലഫ്റ്റനന്റും പദ്മശ്രീയും ഡോക്ടറും ഒക്കെ ആകും. അവർക്ക് ഒത്തിരി ഫാൻസുകാരും കാണും

Sunday, 23 September 2012

ഓണം 2011






ലിമയുടെ ഓണാഘോഷ പരിപാടിയിൽ നിന്ന്




ലിമയുടെ ഓണാഘോഷ പരിപാടിയിൽ നിന്ന്






Thursday, 15 March 2012

The Faith


ബിനു ജോസ്‌
യു കെ മലയാളികള്‍ക്കിടയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് എന്‍ ആര്‍ ഐ മലയാളി തയ്യാറാക്കിയ ജനപ്രിയ പ്രോജക്ടായ സംഗീത ആല്‍ബം വെള്ളിയാഴ്ച പുറത്തിറങ്ങും.യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര്‍ ഐ മലയാളി ഒരുക്കിയ സംരഭമാണ് ഈ ആല്‍ബം. സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിനും സെഹിയോന്‍ യു കെയുടെ ആത്മീയ ആചാര്യനുമായ ഫാദര്‍ സോജി ഓലിക്കല്‍ ആണ് ഈ ആല്‍ബത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കുക.

.പ്രശസ്ത ഗായകരായ അഫ്സല്‍ ,ബിജു നാരായണന്‍, മാര്‍ക്കോസ്,കെസ്റ്റര്‍,അനൂപ്‌,എലിസബത്ത്‌ തുടങ്ങിയവര്‍ക്കൊപ്പം ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരമാണ് യു കെ മലയാളികളായ റെക്സ് ജോസ്,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍,സിബി ജോസഫ്‌,ടിങ്കു,ആരുഷി ജെയ്മോന്‍,ദീപ സന്തോഷ്‌,നിഷ എന്നീ ഗായകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

പ്രശസ്ത ക്രിസ്ത്യന്‍ ഗാന രചയിതാവും യു കെ മലയാളിയുമായ റോയ്‌ കാഞ്ഞിരത്താനമാണ്‌ ഈ ആല്‍ബത്തിലെ അഞ്ചു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യു കെ മലയാളികളായ ശാന്തിമോന്‍ ജേക്കബ്,കനെഷ്യസ് അത്തിപ്പൊഴി,ജോഷി പുലിക്കൂട്ടില്‍,സ്റ്റീഫന്‍ കല്ലടയില്‍,ജോയ് ആഗസ്തി എന്നിവര്‍ക്കൊപ്പം പ്രവാസി മലയാളികളുടെ ശബ്ദമായ ജര്‍മന്‍ മലയാളി ജോസ് കുമ്പിളുവേലിയും ഈ ആല്‍ബത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.

ക്രിസ്തീയ സംഗീത സംവിധാന രംഗത്തെ അവിഭാജ്യ ഘടകമായ ജെര്‍സന്‍ ആന്‍റണിക്കൊപ്പം യുകെ മലയാളികളായ ബിജു കൊച്ചുതെള്ളിയില്‍,സോണി ജോണ്‍,ടിങ്കു എന്നിവര്‍ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു.

ഈ ആല്‍ബത്തിന്റെ പ്രൊമോഷണല്‍ വീഡിയോ കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക