ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Sunday, 23 September 2012
Thursday, 15 March 2012
The Faith
ബിനു ജോസ്
യു കെ മലയാളികള്‍ക്കിടയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് എന്‍ ആര്‍ ഐ മലയാളി തയ്യാറാക്കിയ ജനപ്രിയ പ്രോജക്ടായ സംഗീത ആല്‍ബം വെള്ളിയാഴ്ച പുറത്തിറങ്ങും.യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര്‍ ഐ മലയാളി ഒരുക്കിയ സംരഭമാണ് ഈ ആല്‍ബം. സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിനും സെഹിയോന്‍ യു കെയുടെ ആത്മീയ ആചാര്യനുമായ ഫാദര്‍ സോജി ഓലിക്കല്‍ ആണ് ഈ ആല്‍ബത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കുക.
.പ്രശസ്ത ഗായകരായ അഫ്സല്‍ ,ബിജു നാരായണന്‍, മാര്‍ക്കോസ്,കെസ്റ്റര്‍,അനൂപ്,എലിസബത്ത് തുടങ്ങിയവര്‍ക്കൊപ്പം ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരമാണ് യു കെ മലയാളികളായ റെക്സ് ജോസ്,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍,സിബി ജോസഫ്,ടിങ്കു,ആരുഷി ജെയ്മോന്‍,ദീപ സന്തോഷ്,നിഷ എന്നീ ഗായകര്‍ക്ക് ലഭിച്ചിരിക്കുന്നത്.
പ്രശസ്ത ക്രിസ്ത്യന്‍ ഗാന രചയിതാവും യു കെ മലയാളിയുമായ റോയ് കാഞ്ഞിരത്താനമാണ് ഈ ആല്‍ബത്തിലെ അഞ്ചു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യു കെ മലയാളികളായ ശാന്തിമോന്‍ ജേക്കബ്,കനെഷ്യസ് അത്തിപ്പൊഴി,ജോഷി പുലിക്കൂട്ടില്‍,സ്റ്റീഫന്‍ കല്ലടയില്‍,ജോയ് ആഗസ്തി എന്നിവര്‍ക്കൊപ്പം പ്രവാസി മലയാളികളുടെ ശബ്ദമായ ജര്‍മന്‍ മലയാളി ജോസ് കുമ്പിളുവേലിയും ഈ ആല്‍ബത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.
ക്രിസ്തീയ സംഗീത സംവിധാന രംഗത്തെ അവിഭാജ്യ ഘടകമായ ജെര്‍സന്‍ ആന്‍റണിക്കൊപ്പം യുകെ മലയാളികളായ ബിജു കൊച്ചുതെള്ളിയില്‍,സോണി ജോണ്‍,ടിങ്കു എന്നിവര്‍ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു.
ഈ ആല്‍ബത്തിന്റെ പ്രൊമോഷണല്‍ വീഡിയോ കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Saturday, 24 December 2011
Tuesday, 28 September 2010
കോമൺ വെൽത്ത് ഷെയിം
ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന പുത്തൻ പുത്തൻ ഗൈയിംസ് വാർത്തകൾ ഓരോ ഇൻഡ്യക്കാരന്റെയും അഭിമാനം വാനോളം ഉയർത്തുകയാണ്. ഒടുവിലായി പാമ്പ് പിടുത്തം കൂടി മത്സര ഇനമായി ചേർക്കാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു
ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും മുഴുവൻ സ്വർണ്ണവും തൂത്ത് വാരി ഇൻഡ്യ കുതിക്കുകയാണ്..
ലോകത്തിന്റെ മുന്നിൽ തങ്ങളുടെ തനി സ്വഭാവം ഇതാണെന്ന് കാണിക്കാൻ സഹായിച്ച ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ഇതാണ് ലോകരേ യധാർത്ഥ ഇൻഡ്യ. നാണക്കേടിന്റെ ഇൻഡ്യ. അഴിമതിയുടെ ഇൻഡ്യ. കെടുകാര്യസ്ഥതയുടെ ഇൻഡ്യ. 2003 നവംബറിൽ കോമൺ വെൽത്ത് ഗെയിംസ് നടത്താൻ ഇൻഡ്യക്ക് നറുക്ക് വീണപ്പോൾ മുതൽ ഇതിന്റെ പേരിൽ കോടികൾ മുടക്കിയുള്ള വിദേശ പര്യടനങ്ങൾ. 5 വർഷത്തെ പര്യടനങ്ങളും വിശദമായ പഠനങ്ങളും കഴിഞ്ഞ് പണി തുടങ്ങിയത് 2 വർഷം മുൻപ്. ഇനി ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാലും പണികൾ ബാക്കി. ഇതിന് വേണ്ടി രാവിലെ 6മണി മുതൽ വൈകിട്ട് 6 മണി വരെ കഴുതകളേപ്പോലെ പണിയെടുക്കുന്ന തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം 75 ഇൻഡ്യൻ രൂപ. ഈ ഗെയിസിന് വേണ്ടി വരുന്ന മുതൽ മുടക്ക് 1.5 ബില്ല്യൺ പൌണ്ട്. ആയിരക്കണക്കിന് കോടികളിൽ സിംഹ ഭാഗവും പോകുന്നത് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും പോക്കറ്റുകളിലേക്ക്. പ്രാഥമിക സൌകര്യങ്ങൾ പോലും ഇല്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളിൽ 45 പേർ ഇത് വരെ അപകടങ്ങളിൽ മരിച്ചുവെന്ന് സർക്കാർ കണക്ക്. ഇൻഡ്യക്കാരന്റെ “വേറിട്ട വൃത്തിയിൽ” അസുഖം ബാധിച്ച് മരിച്ചവർ ഇതിലും എത്രയോ മടങ്ങ്. ഇൻഡ്യ വളരുകയാണെന്ന് കണക്കുകളിൽ. പക്ഷേ ഒരു ഇൻഡ്യക്കാരൻ എവിടെ നിൽക്കുന്നു എന്ന് ലോകത്തെ അറിയിക്കാൻ ഈ കോമൺ വെൽത്ത് കൊണ്ട് നമുക്ക് സാധിച്ചല്ലോ. അഭിമാനിക്കൂ ഇൻഡ്യാ, അഭിമാനിക്കൂ.

Sunday, 22 August 2010
മാവേലിയും ഓണവും പിന്നെ ഞാനും
“മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ”
ഇതാണ് ഓണത്തിന്റെ അന്ത:സത്ത. ഈ വരികൾ ഒന്നിരുത്തി വായിച്ചാൽ ഒരു വിരോധാഭാസം നമുക്ക് കാണാം. മാവേലി നാട് ഭരിക്കുന്നു. പ്രജകൾ ഭരിക്കപ്പെടുന്നു. അപ്പോൾ ഇതിനിടയിൽ ഭരണം നടപ്പാക്കാൻ തീർച്ചയായും കുറേ ഭരണകർത്താക്കളും കാണും. ഇവിടെ തന്നെ ജനം മൂന്ന് തട്ടിലാണ്. അപ്പോൾ അവിടെ തീർച്ചയായും അസംതൃപ്തിയും,അടിച്ചമർത്തലും, അസ്വാതന്ത്ര്യവും എല്ലാം കാണും. അപ്പോൾ എങ്ങിനെ ഏവരും ആമോദത്തോടെ ഒന്നായി കഴിയും. അങ്ങിനെ നോക്കിയാൽ ഏവരുമൊന്നായി കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ.
ഇതെല്ലാം ഏവരും സമന്മാരായി സന്തോഷത്തോടെ വസിക്കുന്ന ഒരു നല്ല കാലം സ്വപ്നം കണ്ട അടിച്ചമർത്തപ്പെട്ട നമ്മുടെ പൂർവ്വികരുടെ ഒരു വലിയ ആഗ്രഹം മാത്രമായി മാത്രമേ കാണാൻ പറ്റൂ. ഒരു മരീചിക പോലെ അനുനിമിഷം അകന്നുകൊണ്ടിരിക്കുന്ന ഒരിക്കലും സഫലമാകാത്ത ഒരു സുന്ദര സ്വപ്നം.
എങ്കിൽ പിന്നെ ഈ ഓണവും മാവേലിയും മഹാബലിയും ഒക്കെ എന്താണ്? ഇവിടെയാണ് നമ്മുടെ പ്രസക്തി. ഈ മാവേലിയും മഹബലിയുമൊക്കെ നാം തന്നെയായാൽ ഇവിടെ ഓണം പുലരും. അതെങ്ങിനെ നമുക്ക് മാവേലിയാകാൻ പറ്റും? തീർച്ചയായും നാം മനസ്സുവച്ചാൽ നമുക്കതിന് കഴിയും. മരച്ചില്ലയിൽ കൊക്കുരുമ്മി രസിക്കുന്ന ഇണക്കിളികളെ അമ്പെയ്യാൻ ഓങ്ങി നിൽക്കുന്ന വേടനോട് കവി പറയുന്നു “മാ നിഷാദ”. സംസ്കൃതത്തിൽ ‘മാ‘ എന്നാൽ അരുത്. ‘നിഷാദം’ കാട്ടാളൻ അല്ലെങ്കിൽ വേടൻ. ‘അരുത് കാട്ടാളാ’ എന്നർത്ഥം. അപ്പോൾ മാ വേലി എന്നാൽ ‘വേലി’ അല്ലെങ്കിൽ ‘മതിലുകൾ അരുത്’ എന്നർത്ഥം. ഏത് മതിലുകൾ? നമ്മുടെ മനസ്സിലും, ചിന്തയിലും, പ്രവർത്തിയിലുള്ള മതിലുകൾ. ഉത്തമനും അധ:മനുമെന്ന, പണ്ഡിതനും പാമരനുമെന്ന, കുചേലനും കുബേരനുമെന്ന, കറുത്തവനും വെളുത്തവനുമെന്ന മതിലൂകൾ, ജാതി മത വർഗ്ഗ വർണ്ണ മതിലുകൾ. ഇവ ഇല്ലാതായാൽ എല്ലാം നമുക്ക് നേടാം. ഈ ലോകത്തെ സമസ്ത ജീവ ജാലങ്ങൾക്കും അതിന്റേതായ കഴിവും കർത്തവ്യവുമുണ്ട്. ഒരു തേനീച്ചക്ക് സാധിക്കുന്നത് ഒരു ആനക്ക് സാധിക്കില്ല. ഒരു മിന്നാമിനുങ്ങിന് സാധിക്കുന്നത് ഉഗ്രപ്രതാപികളെന്ന് നടിക്കുന്ന നമുക്ക് സാധിക്കുമോ? അപ്പോൾ നാം എല്ലാത്തിനേയും എല്ലാവരേയും അംഗീകരിക്കണം. അതിന് നാം എന്ത് ചെയ്യണം? നാം മഹാബലിയാകണം. എങ്ങിനെ? നമ്മുടെ ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങൾ, ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ, പ്രവർത്തികൾ തുടങ്ങി എല്ലാം നാം മറ്റുള്ളവർക്ക് വേണ്ടി ബലികഴിച്ചാൽ നാം മഹാബലിയായി. മറ്റുള്ളവരുടെ സന്തോഷത്തിനായി നമ്മുടെ സന്തോഷങ്ങൾ ബലികഴിക്കുക. ഇങ്ങിനെ ഓരോരുത്തരും പ്രവർത്തിച്ചാൽ, ഇത്തരം നല്ല ചിന്തകൾ നമ്മെ ഭരിച്ചാൽ നമ്മുടെ പൂർവ്വികർ കണ്ട ഓണം എന്ന ആ മഹത് സ്വപ്നം പൂവണിയും.
ഏവർക്കും തിരുവോണാശംസകൾ ...
Subscribe to:
Posts (Atom)