Sunday, 26 May 2013

ഗ്രാമ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ.

ഗ്രാമ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ.
അകലങ്ങളിലിരിക്കുംബോഴാണ് ബന്ധങ്ങളുടെ വിലയറിയുക എന്നാണ് പറയുന്നത്. അത് വളരെ സത്യമായ ഒരു കാര്യമാണ്  നാം നിസ്സാരരെന്ന് കരുതുന്ന പലരേയും അകലെയിരിക്കുംബോഴാണ് നാം വിലയിരുത്തേണ്ടത്.  നാം അറിയുന്ന ഓരോരുത്തരെയും ഒരു നിമിഷം ഒന്ന്‍ ശെരിയായി വിലയിരുത്താൻ ശ്രമിച്ചാൽ അവരിലെ നന്മകളെ നമുക്ക് കാണാന്‍ കഴിയും. അപ്പോള്‍ നമ്മേക്കാൾ എത്രയോ ഉയരങ്ങളിലാണിവർ എന്നും നമുക്ക് മനസ്സിലാകും .  അപ്പോ നമുക്ക് ഇവരോടുള്ള സ്നേഹം ഇരട്ടിക്കും.  പലപ്പോഴും നമ്മുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം അവരുടെ കുറ്റങ്ങളിലൂടെയും  കുറവുകളിലൂടെയും ആയിരിക്കും നാം ആദ്യം ഓര്‍ക്കുക. അവരിലെ നന്മകള്‍ നാം കണ്ടെത്തുമ്പോഴേക്കും ഒരുപക്ഷേ  അവരിൽ പലരും ഈ ലോകം വിട്ടു പോയികഴിഞ്ഞിരിക്കും. എന്റെ രണ്ട്ട് സുഹൃത്തുക്കള്‍ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ  മരണപ്പെട്ടു. അവരില്‍ പല കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നു എങ്കിലും അവര്‍ക്ക് അതിലേറെ നന്മകള്‍ ഉണ്ടായിരുന്നു എന്ന തിരിച്ചറിവിന്  അവരുടെ മരണം വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഫോട്ടോയിൽ കാണുന്നതും ഇതുപോലെ ചില കുറവുകളുള്ള ഒരു മനുഷ്യനാണ്. പേര് കൊസ്തോപ്പ്. കൊസ്തോപ്പേട്ടൻ എന്റെ അയൽക്കാരനാണ്. വയസ്സ് ഒരു എഴുപത്തിയഞ്ചിനും എൺപതിനും ഇടക്ക് കാണും. ഞാൻ കണ്ട് തുടങ്ങിയ കാലം മുതലേ കൊസ്തോപ്പേട്ടൻ ഇങ്ങിനെയൊക്കെതന്നെയാണ്. ആ രൂപം ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്റെ ഗ്രാമത്തിന്റെ പഴയ മുഖമാണത്. ആ മുഖത്ത് കാണുന്ന അതേ ലാളിത്യവും നിഷ്കളങ്കതയും തന്നെയാണ് അകത്തും.  മൊണാലിസയുടെ ഇനിയും നിർവ്വചിക്കപ്പെട്ടിട്ടില്ലാത്ത ആ ഭാവം പോലെ തന്നെ നിർവ്വചിക്കാനാകാത്ത ഒരു ഭാവം  ഈ ഫോട്ടോയിലും കാണുന്നില്ലെ? വസ്ത്ര ധാരണത്തിൽ നമ്മുടെ രാഷ്ട്ര പിതാവിനേപ്പോലെയാണ് കൊസ്തോപ്പേട്ടൻ.  അർത്ഥ നഗ്നനായ കൊസ്തോപ്പേട്ടന്റെ സ്ഥായിയായ രൂപവും  ഭാവവും ഇത് തന്നെയാണ്.. ഒരു ഒറ്റമുണ്ടും പിന്നെ ഒരു കൊന്തയും സ്വന്തമായുള്ള കൊസ്തോപ്പേട്ടൻ ലോകത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന നന്മനിറഞ്ഞ ചുരുക്കം ചില അപൂവ്വ ജീവികളിൽ ഒരാളാണ്. വിശുദ്ധ കൊസ്തോപ്പേട്ടൻ എന്ന് എല്ലാ അർത്ഥത്തിലും വിളിക്കാം. വിവാഹിതനല്ലാത്തതുകൊണ്ടും ചാരിത്ര്യം നഷ്ടപ്പെട്ടിട്ടില്ലാ എന്നെനിക്കുറപ്പുള്ളതുകൊണ്ടും മാത്രമല്ല, മറിച്ച് ആർക്ക് എന്ത് സഹായവും ചെയ്യാൻ കൊസ്തോപ്പേട്ടൻ ഒരു വിളിപ്പാടകലെയുണ്ടാകും എന്നത്കൊണ്ടുകൂടിതന്നെയാണ് ഞാൻ കൊസ്തോപ്പേട്ടനെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിയ്ത്. അൽഭുതങ്ങൾ ഒന്നും ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ  സഭക്ക് അദ്ദേഹത്തെ വിശുദ്ധനാ‍ായി അംഗീകരിക്കാൻ കഴിയില്ലെങ്കിലും  ഞങ്ങളുടെ നാടിന്റെ  പുണ്യം തന്നെയാണ് ഈ കൊസ്തോപ്പേട്ടൻ . കൊസ്തോപ്പ് ചേട്ടന്റെ ഒരു കൈ മുഴുവനായും നിവരില്ല. അത് പകുതിയേ നിവരൂ. അത് ഒരു "L"  ഷെയ്പ്പിൽ അങ്ങിനെ നിൽക്കും. എന്നാൽ ആ പോരായ്മ തന്നെയാണ് കൊസ്തോപ്പേട്ടന്റെ വിജയവും.. ഞങ്ങളുടെ ഗ്രാമത്തിലുള്ള മിക്ക വീടുകളിൽ നിന്നും രാവിലേയും വൈകിട്ടും പാൽ ഡയറിയിലെത്തിക്കുക എന്നതാണ് കൊസ്തോപ്പേട്ടന്റെ പ്രധാന തൊഴിൽ. ഒരു മൂന്ന് നാല് വീടുകളിൽ നിന്നുള്ള പാൽ പാത്രങ്ങൾ തന്റെ ആ നിവരാത്ത “L" ഷെയിപ്പ് കൈതണ്ടയിൽ  ഒരു ഹാങ്ങറിൽ എന്ന പോലെ തൂക്കിയിടും . എന്നിട്ട് പാൽ ഡയറിയിലേക്ക് ഒരു നടത്തമാണ്. നടത്തം അല്ല, ഓട്ടം എന്ന് തന്നെ പറയാം. ഒന്നല്ലാ, പലവട്ടം. മഴയും വെയിലും ഒന്നും കാര്യമാക്കാതെയുള്ള  ഈ നടത്തം തന്നെയായിരിക്കാം ഈ എഴുപതുകളിലും കൊസ്തോപ്പേട്ടന്റെ യുവത്വത്തിന്റെ കാരണം. മുടങ്ങാതെ പള്ളിയിൽ പോകുന്ന കൊസ്തോ‍പ്പേട്ടന്  പക്ഷേ മരണത്തെ ഭയങ്കര ഭയമാണ്. ആരെങ്കിലും ഞങ്ങളുടെ നാട്ടിൽ മരിച്ചാൽ പിന്നെ ഒരു രണ്ടാഴ്ച്ചത്തേക്ക് ആ ഏരിയായിലുള്ളവർ അവരുടെ പാല്  ഒറയൊഴിക്കുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കിൽ സ്വന്തമായി ഡയറിയിലെത്തിക്കേണ്ടി വരും. വികൃതി ചെറുക്കന്മാർ കൊസ്തോപ്പേട്ടനെ വിളിക്കുന്നത്  മൊട്ടകൊസ്തോപ്പ് എന്നാണ്. എന്താണങ്ങിനെ വിളിക്കുന്നതെന്ന് ചോദിച്ചാൽ അതിന്റെ കാരണം എനിക്കും, വിളിക്കുന്നവർക്കും കൊസ്തോപ്പേട്ടനും അറിയില്ലആ വിളി  കേട്ടാൽ കൊസ്തോപ്പേട്ടന്റെ ഭാവം മാറും. പിന്നെ വിളിക്കുന്നവന് വയറ് നിറയെ കിട്ടും. ചിലർ അൽ‌പ്പം കൂടി ക്രൂരരാകാറുണ്ട്. അവർ കൊസ്തോപ്പേട്ടന്റെ ആ അനാവൃത മാറിടങ്ങൾ നിഷ്ടൂരം ഞെരിച്ച് അദ്ദേഹത്തെ വേദനിപ്പിച്ച്  അതിൽ ആനന്ദം കൊള്ളും. കരയുകയല്ലാതെ മറ്റൊന്നു ചെയ്യാൻ ഈ പാവത്തിനാവില്ല.  ഫെയ്സ് ബുക്കിൽ എന്റെ അനുജൻ അപ്ലോഡ് ചെയ്ത കൊസ്തോപ്പേട്ടന്റെ ഫോട്ടോ കണ്ടപ്പോഴാണ് കൊസ്തോപ്പേട്ടനെ ഞാനൊന്ന് പഠിക്കാൻ ശ്രമിച്ചത്. അപ്പോൾ   കൊസ്തോപ്പേട്ടനെക്കുറിച്ച് രണ്ട് വക്കെഴുതണമെന്നും തോന്നി.  ഗ്രാമ വിശുദ്ധിയുടെ അവസാനിച്ചുകൊണ്ടിരിക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ്  നന്മ നിറഞ്ഞ മനസ്സുള്ള ഈ കൊസ്തോപ്പ് ചേട്ടൻകൊസ്തോപ്പേട്ടന് എല്ലാവിധ ആയുരാരോഗ്യങ്ങളും നേർന്നുകൊണ്ട് നിറുത്തുന്നു..  



Wednesday, 10 April 2013

ഓർമ്മയിലെ വിഷു


.
ഓണം പോലെ അത്ര കളര്‍ഫുള്‍ അല്ലാ വിഷു സ്മരണകള്‍. എങ്കിലും എന്തെങ്കിലുമൊക്കെ ഓര്‍ക്കാനുണ്ടാകുമല്ലോ.  അത്തരം ഒന്ന് രണ്ട് ഓർമ്മകൾ മാത്രമേ എനിക്ക് വിഷുവിനെക്കുറിച്ചുള്ളൂ.

1.പറയത്ത്കാരും പനമനക്കാരുമായിരുന്നൂ ഞങ്ങളുടെ നാട്ടിലെ രണ്ട് ജന്മി കുടുംബങ്ങൾ. പറയത്ത്കാർ മേനോന്മാർ ആയിരുന്നു. വലിയ വിക്റ്റോറിയൻ സ്റ്റൈലിലുള്ള വീടുകളായിരുന്നു പറയത്തുകാരുടെ. വീടിനുമുൻപിലെ ചുവരിൽ  കാട്ടുപോത്തിന്റെ ഒറിജിനൽ തലകളും സിംഹത്തിന്റേയും ആനയുടേയുമൊക്കെ തലയുടെ പ്രതികകളു  ഉണ്ടാക്കി വച്ച വീതികൂടിയ വാ‍രാന്തകളുള്ള വലിയ ഇരുനില വീടുകൾ. രണ്ടാം നിലയിലെ ഇറയിൽ തൂക്കിയിട്ട നീലപെയിന്റടിച്ച  മുളയുടെ ഹൊറിസോണ്ടൽ ബ്ലൈൻഡ്സ്. അവിടുത്തെ പത്മനാഭമേനോൻ എന്നയാളുടെ അടുത്ത് വളരെ ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം ഒരിക്കൽ വിഷുകൈനീട്ടം വാങ്ങാൻ പോയതോർമ്മയുണ്ട്.  എന്റെ കൂട്ടുകാരൻ തോട്ടങ്കര ജോസിന്റെ അപ്പൻ പറയത്തെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്നുമൂന്ന് പൈസയാണ് അന്ന് പറയത്തെ പപ്പനേമാൻ എന്ന് വിളിക്കുന്ന പത്മനാഭമേനോൻ വിഷുകൈനീട്ടമായി തന്നത്അദ്ദേഹത്തിന്റെ അനുജനോ മറ്റോ ഒരു രണ്ട് പൈസയും തന്നു. വിഷുവിന്റെന്ന്  രാവിലെ ഒത്തിരി പേർ അവിടെ കൈനീട്ടം വാങ്ങാൻ  പോകുമായിരുന്നു. ആ വീടുകളുടെ മുന്നിലൂടെയാണ് ഞങ്ങൾ സ്കൂളിലേക്ക് എളുപ്പത്തിൽ നടന്ന് പോവുക. പറമ്പിൽ ധാരാളം മാവുകളും വാളൻപുളി മരങ്ങളും ഉണ്ടായിരുന്നു. സ്കൂളിൽ പോകുമ്പോൾ മാങ്ങയും പുളിയുമൊക്കെ പെറുക്കിയെടുത്ത് തിന്നും. നാട്ടിലെ കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കുമൊക്കെ സദ്യ ഉണ്ടാക്കുവാനുള്ള ഓട്ട് വാർപ്പ് ഇവിടുന്നാണ് എല്ലാരും കൊണ്ടു പോവുക. പല വലിപ്പത്തിലുള്ള ധാരാളം വാർപ്പ്കൾ അവർക്കുണ്ടായിരുന്നിരിക്കണം. വീടിന്റെ പുറകിൽ മാണിക്യമംഗലം തുറ. തുറയിൽ നിന്ന് പ്രത്യേകം തോട് വെട്ടി വെള്ളം എത്തിച്ഛിരുന്ന ചെങ്കല്ലുകൊണ്ട് പടവുകൾ കെട്ടിയൊതുക്കിയ ഒരു കുളവും കുളക്കരയിൽ കുളപ്പുരയും അവർക്കുണ്ടായിരുന്നു. നാട്ടിലുള്ള എല്ലാവരുടേയും പണസംബന്ധമായ ആവശ്യങ്ങൾക്ക് ഈ പറയത്ത്കാരെയാണ് ആശ്രയിച്ഛിരുന്നത്. നാട്ടുകാർക്ക് പണത്തിന് ആവശ്യം വന്നാൽ  വീടിന്റെ ആധാരം പണയം വച്ചും സ്വർണ്ണം പണയം വച്ചുമൊക്കെ നാട്ടുകാർ  പണം വാങ്ങുന്നത് ഈ പറയത്തുകാരിൽ നിന്നായിരുന്നു.. നാട്ടുകാർക്കെല്ലാം അവരോട് നല്ല ബഹുമാനവും സ്നേഹവുമായിരുന്നു. പണ്ട് വയനാട്ടിൽ നക്സൽ വർഗ്ഗീസിന്റെ നേതൃത്വത്തിൽ കേണിച്ചിറ മത്തായിയേയും അതുപോലെ മറ്റ് പല ജന്മിമാരേയും  തലവെട്ടി കൊന്ന കാലം. ഈ പറയത്തെ ഏമാന്മാരെയും ഇതുപോലെ കൊല്ലുമെന്ന് അവർക്ക് ഒരു ഊമ കത്ത് കിട്ടി. കത്ത് കിട്ടിയതോടെ ഇവർ ആകെ ഭയന്നു. ഈ വിവരം നാട്ടിൽ എല്ലാവരും അറിഞ്ഞു..  എന്റെ അപ്പനുൾപ്പെടെ നാട്ടിലുള്ള ആണുങ്ങളെല്ലാം ജാതിമത ചിന്തയില്ലാതെ ഏതാണ്ട് ഒരാഴ്ച്ചയിലധികം അവരുടെ വീടുകളുടെ മുൻപിൽ  കുറുവടിയും വെട്ടുകത്തിയുമായി കാവൽ നിന്നുഒരുപക്ഷേ ആ പഴയ ജന്മികുടിയാൻ ബന്ധമോ അതുമല്ലെങ്കിൽ മനുഷ്യർ തമ്മിലുള്ള  ഊഷ്മള ബന്ധങ്ങളോ ഒക്കെയായിരിക്കാം  ഒരു സമൂഹത്തെ മുഴുവൻ അവർക്ക് വേണ്ടി കാവലിരിക്കാൻ പ്രേരിപ്പിച്ചത്. ഇന്നാണെങ്കിൽ ജാതിയുടേയും കൊടിയുടേയും പേരിൽ അല്ലാതെ ആരെങ്കിലും പോകുമോ? .

2.എന്റെ ബാല്യത്തിൽ ഞങ്ങളുടെ വീടിന്റെ കിഴക്കേ അതിരില്‍ താമസിച്ചിരുന്നത് കുറുമ്പന്‍ പുലയനും അദ്ദേഹത്തിന്റെ മക്കളും ആയിരുന്നു. ആകെ ഒരു പുലയ കുടുംബമേ ഞങ്ങളുടെ ആ പ്രദേശത്ത്  ഉണ്ടായിരുന്നുള്ളു. കുറുമ്പന്‍ പുലയന്‍റെ മകന്‍ വേലായുധന്‍ ചേട്ടനും ഭാര്യ തങ്കമ്മ ചേച്ചിയും പിന്നെ മകള്‍ ആശയും . ആശക്കും  എന്റെ അതെ പ്രായം തന്നെയായിരുന്നു.. എന്റെ ബാല്യ കാലത്തിലെ ഏക കൂട്ടുകാരിയും ഈ ആശ തന്നെയാണ്. വിഷുവിനും ഓണത്തിനും എനിക്കും ആശക്കൊപ്പം തങ്കമ്മ ചേച്ചി സദ്യ വിളമ്പും.  രണ്ട് മുറിയും ഒരു അടുക്കളയും ഒരു ഇറയവും ഉള്ള ആ തേക്കാത്ത വീടിന്റെ  ചാണകം മെഴുകിയ  തറയില്‍ ഒരു പായ മടക്കിയിട്ടു അതിന്റെ മുന്നില്‍ ഇലയിട്ടാണ് സദ്യ വിളമ്പിയിരുന്നത്. അത് കൂടാതെ വിഷുവിന്റെ പായസവും വിഷുക്കട്ടയും മറ്റും തങ്കമ്മ  ചേച്ചി വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ വേലായുധന്‍ ചേട്ടനും തങ്കമ്മ ചേച്ചിയും ആശയും കുറെ ദുരെ മറ്റൊരു  സ്ഥലം വാങ്ങി അവിടെ വീട് വച്ച് അങ്ങോട്ട്‌ താമസം മാറ്റി. പിന്നെ കുറുമ്പന്‍ പുലയനു അവിടെ കിടന്നു മരിക്കണം എന്നായിരുന്നു ആഗ്രഹം. അത്കൊണ്ട് കുറുമ്പന്‍ പുലയന്‍ ഒറ്റക്ക് അവിടെ താമസിച്ചു. ഒരഞ്ചാറു കൊല്ലം കഴിഞ്ഞ് അദ്ദേഹം മരിച്ചു. അവിടെ തന്നെ അദ്ദേഹത്തെ ദഹിപ്പിക്കുകായും ചെയ്തു. തങ്കമ്മ ചേച്ചിയും മറ്റും പോയതോടെ എന്റെ വിഷുവും അവരോടൊപ്പം പോയി. പിന്നീട് വിഷു ആഘോഷിക്കുന്നത് ഇവിടെ വന്നതിന് ശേഷമാണ്. എന്റെ പ്രിയ സുഹൃത്ത് ഗോഗുലിന്റേയും സുമതിയുടേയും വീട്ടിൽ. ഇക്കൊല്ലം ആഘോഷം ഉണ്ടോ ആവോ?  ഇതുവരെ അവരൊന്നും പറഞ്ഞിട്ടില്ല. സാമ്പത്തിക മാന്ദ്യം വിഷുവിനേയും ബാധിച്ചോ എന്നൊരു സംശയം . ഇത് വായിച്ചെങ്കിലും അവർ വിളിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ, എല്ലാവർക്കും നേരത്തേ തന്നെ വിഷുവിന്റെ ആശംസകളോടെ നിറുത്തുന്നു.

Saturday, 6 April 2013

പൊന്നിൻ കുരിശുമുത്തപ്പോ..


നാളെ മലയാറ്റൂർ പുതുഞായറാഴ്ച്ച. മലയാറ്റൂരും പുതുഞായറുമെല്ലാം ഗൃഹാതുരത്വത്തിന്റെ ചെറുനോവുകളായി വീണ്ടും മലകയറുകയാണ്. കുണ്ടും കുഴിയും കയറ്റവും ഇറക്കവവും ഒക്കെയായി ആ ഓർമ്മകളങ്ങിനെ മനസ്സിൽ കിടന്ന് കിതക്കുന്നു. എത്ര പ്രാവശ്യം മലകയറിയിട്ടുണ്ടെന്ന് എനിക്കോർമ്മയില്ല. പിച്ചവച്ച് തുടങ്ങുന്നതിനും മുൻപേ അമ്മയുടെ ഒക്കത്തിരുന്നും മലകയറിയതായി അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആദ്യമൊക്കെ വീട്ടുകാരോടൊപ്പം, പിന്നെ കൂട്ടുകാർക്കൊപ്പം, പിന്നെ ഔദ്യോഗികാർത്ഥം. ഞങ്ങളുടെ വീട്ടിൽ നിന്നും മലയാറ്റൂർ താഴത്തേ പള്ളിയിലേക്ക് ഏകദേശം 12 കിലോമീറ്റർ ദൂരമുണ്ട്. പണ്ടൊക്കെ ആ പ്രദേശങ്ങളിലുള്ളവരൊക്കെ നടന്നാണ് മലയാറ്റൂർക്ക് പോയിരുന്നത്. കൊടുംബാംഗങ്ങൾ ഒന്നിച്ചും അയൽക്കാരൊന്നിച്ചും അല്ലെങ്കിൽ പള്ളിക്കാരൊന്നിച്ചുമൊക്കെ നടന്ന് പോകും. അന്നൊക്കെ പോകുന്ന വഴിക്കെല്ലാം  ഇടക്കിടക്ക്  വഞ്ചികളിലും വലിയ വാർപ്പുകളിലും കലങ്ങളിലുമൊക്കെ മലകയറാൻ പോകുന്നവർക്ക് ഒരു നേർച്ചയായി ഫ്രീ സംഭാരംവിതരണം ഉണ്ടായിരുന്നു. ഉപ്പും വേപ്പിലയുമൊക്കെയിട്ട് നാടൻ മോരുകൊണ്ടുട്ടാക്കിയ സംഭാരം. അതുകൊണ്ട് ദാഹം ഒരു പ്രശ്നമേ അല്ലായിരുന്നു. വണ്ടിക്കൂലിയും വേണ്ടാ, വെള്ളാത്തിന് കാശും വേണ്ട. നേർച്ചയിടാനുള്ള കാശ് മാത്രമായിട്ടായിരിക്കും പലപ്പോഴും പോവുക. കുറച്ച് വളർന്നപ്പോൾ കൂട്ടുകാരോടൊപ്പം അൽ‌പ്പം കൂടി ഫ്രീ ആയി പോകാൻ തുടങ്ങി. വൈകിട്ട് വെയിൽ ചായുമ്പോൾ യാത്ര തിരിക്കും. താഴത്തെ പള്ളിക്കടവിൽ എത്തി ഒരു രണ്ട് മണിക്കൂർ പുഴയിൽ അർമ്മാദിക്കും. പിന്നെ പതുക്കെ മലകയറ്റം. മുകളിലെത്തി വടക്കേ പാറചെരുവിൽ തോർത്ത് വിരിച്ച് കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുമ്പോൾ മലയിറങ്ങും. പുഴയിലെത്തി പിന്നെയും ഒരു കുളി. പിന്നെ വീട്ടിലേക്ക്.  പോരും വഴി വീണ്ടും ഇഷ്ടം പോലെ സംഭാരവും കഴിച്ച് ഉച്ചയോടെ വീട്ടിലെത്തും. അങ്ങിനെ കാലങ്ങൾ കഴിയവേ ജോലിസംബന്ധമായിട്ടായിരുന്നൂ പിന്നീടുള്ള മലകയറ്റങ്ങൾ. രസകരമായ നിരവധി അനുഭവങ്ങൾ.. പ്രായത്തിന്റെ ചാപല്യങ്ങൾ..ഓർക്കുമ്പോൾ സന്തോഷവും സങ്കടവും നിരാശയുമൊക്കെ മാറിമറിയുന്നൂ. ഇനി എന്നാണാവോ മല കയറാൻ കഴിയുക. കഴിഞ്ഞാൽ തന്നെ അനുഭവങ്ങൾക്ക് ആ പൊന്നിന്റെ തിളക്കമുണ്ടാകില്ലെന്നുറപ്പ്. എങ്കിലും ഒരോ ആശകൾ.. പൊന്നിൻ കുരിശുമുത്തപ്പോ.. പൊന്മല കയറ്റം..

ഉയിര്‍പ്പിന് സമയമായി.



ഈഗോയുടെ കല്ലറയില്‍ അഹങ്കാരത്തിന്റെ ശവകച്ചയില്‍ പൊതിഞ്ഞ്  കുശുമ്പും കുന്നായ്മയും പരദൂഷണവും ആകുന്ന സുഗന്ധതൈലങ്ങള്‍  പുശി ജാതിമതവര്‍ഗ്ഗീയ ചിന്തകളുടെ കരിമ്പാറ കൊണ്ടു  ആ കല്ലറവാതിലടച്ച്‌  അതിനുള്ളില്‍  സമാധി കൊള്ളാതെ വരൂ നമുക്ക്  സ്വയം യിര്‍ത്തെഴുന്നേല്‍ക്കാം .എന്നിട്ട് ഇവിടെ, ഈ ഭുമിയില്‍  നമുക്ക് സ്വര്‍ഗ്ഗം പണിയാം ....കമോണ്‍ എവരിബടി.... എല്ലാര്‍ക്കും   ഉയിര്‍പ്പിന്റെ ആശംസകള്‍..

ദു:ഖവെള്ളിയാഴ്ച്ച


ഒരോ ദു:ഖവെള്ളിയാഴ്ച്ചകളും എന്നെ വീണ്ടും വീണ്ടും ആശയകുഴപ്പത്തിലാക്കുകയാണ്. കൺഫ്യൂഷൻ..കൺഫ്യൂഷൻ..കൺഫ്യൂഷൻ.. കാരണം എന്താണെന്ന് വച്ചാൽ ഈ യൂദാസ് തന്നെ. ദൈവം വളരെ കൃത്യമായി തിരക്കഥയെഴുതി നടപ്പാക്കിയ ഒന്നായിരുന്നൂ ക്രിസ്തുവിന്റെ രക്ഷാകര ദൌത്യം. ആ സ്ക്രിപ്റ്റ് നാടകം തുടങ്ങുന്നതിന് മുൻപേ പ്രവാചകന്മാർ വഴി കാണികളെ അറിയിക്കുകയും ചെയ്തിരുന്നു. സെക്സും സ്റ്റണ്ടും ആക്ഷനും  അതിലുപരി നല്ല മെസ്സേജുമുള്ള ന്യൂ ജനറേഷൻ സിനിമ പോലെ തന്നെ. എല്ലാം അണുവിടെ തെറ്റാതെ എല്ലാ അഭിനേതാക്കളും വളരെ ഭംഗിയായി അഭിനയിച്ച് തീർക്കുകയും  ചെയ്തു.  നിന്നേപ്പോലെ തന്നെ നിന്റെ ശത്രുവിനേയും സ്നേഹിക്കുക എന്ന ആ സിനിമയിലെ മെസ്സേജ് സിനിമയിലെ വില്ലന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് ആപ്ലിക്കബിളാകുന്നില്ലാ എന്നതാണ് എന്നെ കുഴക്കുന്നത്. ഞാൻ വില്ലനാൽ കൊല്ലപ്പെടേണ്ടവനാണെന്ന് നായകന് നേരത്തേ അറിയാമായിരുന്നു. വില്ലനാകട്ടെ അതിനായി നിയോഗിക്കപ്പെട്ടവനും. സിനിമ ശുഭപര്യവാസനിയാകാൻ വില്ലൻ നായകനെ ഒറ്റ് കൊടുക്കാതിരുന്നെങ്കിൽ കഥ എങ്ങിനെ തീർക്കുമായിരുന്നു? കഥയെഴുതിയവരും അത് വായിച്ചവരും കാണികളും എല്ലാം വിഡ്ഡികളാകുമായിരുന്നില്ലേ? അപ്പോ തന്നെ ഏൽ‌പ്പിച്ച ഭാഗം വളരെ ഭംഗിയായി ആടിതകർത്ത വില്ലനെ ഇങ്ങിനെ ലോകം പഴിക്കണോ? അതും ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? എനിക്കൊന്നും മനസ്സിലാകുന്നില്ലാ. അല്ലാ എനിക്കെന്താ പറ്റ്യേ?  എനിക്കെന്തിന്റെ സൂക്കേടാ.. ഇങ്ങിനെ ആവശ്യമില്ലാതെ ഓരോരൊ സംശയങ്ങള്? 

Friday, 29 March 2013

എന്റെ ‘പീഠാനുഭവ’ സ്മരണകൾ. (18A)



അതും ഇതുപോലൊരു നോമ്പ് കാലമായിരുന്നു. 50 നോമ്പ് തുടങ്ങുമ്പോൾ എല്ലാ വർഷവും മലയാറ്റൂർ താഴത്തെ പള്ളിയിൽ ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന ഒരു കൺ വെൻഷൻ ഉണ്ടാകാറുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്.  ഒത്തിരി ആളുകൾ പങ്കെടുക്കുന്ന ഈ കൺ വെൻഷന് കാലടി സ്റ്റേഷനിൽ നിന്ന് പോലീസ്കാർ ഡ്യൂട്ടിക്കുണ്ടാകും. പള്ളിയുടെ മുൻപിൽ തന്നെയുള്ള പള്ളിവക കെട്ടിടത്തിലാണ് ആ ഒരാഴ്ച്ച പോലീസുകാർ താമസിക്കുക. അന്ന് കൺവെൻഷൻ തുടങ്ങിയ ആ ദിവസം എനിക്കും വേറെ രണ്ട് പോലീസുകാർക്കും അവിടെ ഡ്യൂട്ടിയായിരുന്നു. രാത്രി 8 മണിയോടെ കൺവെൻഷൻ തീരും. എങ്കിലും ഞങ്ങളുടെ ഡ്യൂട്ടി തുടരും. അന്ന് രാത്രി കൂടെയുള്ള മറ്റ് രണ്ട് പോലീസുകാരെയും അവിടെയാക്കി തൊട്ട് താഴെ പെരിയാറിൽ പോയി ഒന്ന് മുങ്ങിക്കുളിച്ച് ഒരു കൈലിമുണ്ടുമുടുത്ത്  എന്റെ റോയൽ എൻഫീൽഡിൽ ഞാൻ  ഡ്യൂട്ടിയിൽ നിന്നും വീട്ടിലേക്ക് മുങ്ങി.  രാത്രി ഒരു 12 മണി കഴിഞ്ഞിട്ടുണ്ടാകും. വീട്ടിലേക്ക് പോരുന്ന വഴി കാലടി പോലീസ് സ്റ്റേഷനും കുറേ മുൻപായി മേക്കാലടി എന്ന സ്ഥലത്ത് വച്ച് രണ്ട് പെൺകുട്ടികൾ പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്യുന്നു. മുന്നോട്ട് പോയ എന്റെ മനസ്സിൽ പെട്ടന്ന് ചില ചിന്തകൾ. ഈ അസമയത്ത് ഈ പെൺകുട്ടികൾ എങ്ങിനെ ഇവിടെ എത്തി. ഞാൻ ബൈക്ക് തിരിച്ചു. ഞാൻ മടങ്ങി വരുന്നത് കണ്ട് അവർ പതുക്കെ അടുത്ത വീടിന്റെ ഗെയ്റ്റിനടുത്ത് പതുങ്ങി. ഞാൻ അവരുടെ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു. ഞങ്ങൾ മലയാറ്റൂർ കൺ വെൻഷൻ കഴിഞ്ഞ് വരുന്നതാണെന്നും വീടിന്റെ സ്റ്റോപ്പ് എത്തുന്നതിന് മുൻപ് അറിയാതെ ഇറങ്ങി പോയതാണെന്നും ചേച്ചിയും അമ്മയുമൊക്കെ ഉണ്ടായിരുന്നൂ അവർ ഇറങ്ങിയില്ലാ എന്നുമൊക്കെ  പറഞ്ഞു. സംഗതി ശുദ്ധ കളവാണെന്ന് ആദ്യമേ എനിക്ക് മനസ്സിലായി. കാരണം മലയാറ്റൂർ കൺ വെൻഷൻ കഴിഞ്ഞ് 9 മണിക്ക് ലാസ്റ്റ് ബസ്സും പോയതിന് ശേഷമാണ് ഞാൻ എന്റെ യൂണിഫോം അഴിച്ചത്. അതിന് ശേഷം മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു.   അവരുടെ കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നു. അതെന്താണെന്ന് കാണിക്കാൻ പറഞ്ഞപ്പോൾ ഒരു മടി എങ്കിലും നിർബന്ധിച്ചപ്പോൾ അവർ നനഞ്ഞ ആ ഷഡികൾ കാണിച്ച് തന്നു..ഒടുവിൽ ഒത്തിരി കാര്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ അവർ പകുതി സത്യം മാത്രം പറഞ്ഞു. നീലിശ്വരത്ത് ഒരു ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണെന്നും അവിടെ നിന്നും ചാടി പുഴയിലൂടെയും മണപ്പുറത്തുകൂടിയും ഒക്കെ നാലഞ്ച് മൈൽ നടന്നാണ് ഇവിടെ എത്തിയത്. പുഴയിലൂടെ അരക്ക് വെള്ളത്തിലൂടെ പാവാടയും പൊക്കി പിടിച്ച് നടന്ന് പോന്നപ്പോൾ നനഞ്ഞ ഷഡിയാണ് ഊരി കയ്യിൽ പിടിച്ചിരിക്കുന്നത്. ഒരാൾ ഒൻപതിലും ഒരാൾ പത്തിലും പഠിക്കുന്നു. ഉദ്ദേശം ചോദിച്ചപ്പോൾ ഒന്നും വ്യക്തമായി പറയുന്നില്ല. എന്നാൽ ചില ദുരുദ്ദേശങ്ങൾ ഉണ്ടെന്നും അവരുടെ കൊഞ്ചികുഴയലിലൂടെ എനിക്ക് പെട്ടന്ന് മനസ്സിലായി (ഞാനാരാ മോൻ). അത്തരം അനുഭവങ്ങൾ മുൻപുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിൽ ഒരാളെ സ്വന്തം കൊച്ചച്ചൻ എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്ന് മറ്റവൾ പറഞ്ഞു. ഈ ചൂടൻ കഥകളെല്ലാം ഇവർ തമ്മിൽ തമ്മിൽ ഷെയർ ചെയ്യാറുമുണ്ട്. ഈ കഥകളൊക്കെ കേട്ടപ്പോൾ അതൊന്നനുഭവിക്കാൻ കൂട്ടുകാരിക്കും ഒരു മോഹം. അങ്ങിനെ രണ്ട് പേരും കൂടി ഹോസ്റ്റലിൽ നിന്നും ചാടിയതാണ്. തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു. എന്നാൽ നമുക്കാകാം എന്ന് പറഞ്ഞപ്പോൾ രണ്ട് പേർക്കും പെരുത്ത് സന്തോഷം. കല്യാണം കഴിഞ്ഞെങ്കിലും ഭാര്യ സൌദിയിലായിരുന്നതിനാൽ മാരീഡ് വിത്ത് അൺമാരീഡ് എഫ്ഫെക്റ്റിൽകരിമ്പച്ചയായി ജീവിക്കുന്ന എന്റെ മാനസീക, ശാരീരിക ദാഹമോഹങ്ങളൊക്കെ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. സമയം പാതിരാത്രി. എങ്ങും കൂരാകൂരിട്ട്, ചുറ്റിലും 14ഉം 15 വയസ്സുള്ള രണ്ട് പെൺകൊടികൾ, ചേട്ടാ ഞങ്ങളെ ഒന്ന് പീഠിപ്പിക്കൂ, പ്ലീസ്.. എന്ന് യാചിക്കുന്നു .ഏതൊരു വിഭാര്യന്റേയും കണ്ട്രോൾ പോകുന്ന വൈകാരിക നിമിഷങ്ങൾ..ചിന്തകൾ മാറി മറിയുന്നു.. ശരീ‍രം വിയർത്തു. തൊണ്ട വറ്റി വരണ്ടു. രോമ കൂപങ്ങൾ എഴുന്നേറ്റു. തളരുന്ന കൈകലുകൾ, വിറക്കുന്ന ചുണ്ടുകൾ, വികാരനിർഭരമായ ആറു  കണ്ണുകൾ, അവ പരസ്പരം ഇടയുന്നൂ. ശരീരം കുഴയുന്നൂ. നേരെ നിൽക്കാൻ ശക്തിയില്ലാതെ ഞാനെന്റെ ബൈക്കിൽ ചാരി നിന്നു. ഞങ്ങളെ കാണുന്ന ആരെങ്കിലും അവിടെയുണ്ടോ എന്ന് ഞാൻ ചുറ്റിലും നോക്കി. ഭാഗ്യത്തിന് ആരെയും കണ്ടില്ല. ഇനിയും പിടിച്ച് നിൽക്കാൻ ശക്തിയില്ലാ.” ഒടുവിൽ, ഒടുവിൽ  ഞാനാ തീരുമാനത്തിലെത്തി. ഇവിടം അത്ര സുരക്ഷിതമല്ല, ഇതിനേക്കാൾ സുർക്ഷിതമായ മറ്റൊരു സ്ഥലത്ത് പോകാം എന്ന് ഞാനവരോട് പറഞ്ഞു. അങ്ങിനെ രണ്ടിനേയും ഷഡ്ഡി ഇടീച്ച് എന്റെ ബൈക്കിന്റെ പുറകിൽ കേറ്റി വണ്ടി വിട്ടുവികാരം വിവേകത്തിന് (അതോ നേരെ മറിച്ചോ? ..) വഴിമാറിയ അപൂർവ്വ നിമിഷങ്ങൾ. വണ്ടി നേരെ സ്റ്റേഷനിലെത്തിയപ്പോഴാണ്  ഞാൻ പോലീസുകാരനാണെന്നവർക്ക് മനസ്സിലായത്. ( അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ ടെംബർ കൂടിയെങ്കിൽ മാന്യ വായനക്കാർ ക്ഷമിക്കണം)  പിന്നെ കരച്ചിലും പിഴിച്ചിലും ഒക്കെയായി. അന്നൊന്നും സ്റ്റേഷനിൽ വനിതാ പോലീസില്ലാതിരുന്നതിനാൽ രണ്ടിനേയും പോലീസ് ജീപ്പിൽ കേറ്റി ചെങ്ങൽ സെന്റ് ജോസഫ് കോൺവെന്റിലെ കന്യാസ്ത്രീകളുടെ അടുത്ത് എത്തിച്ച് അന്ന് രാത്രി അവിടെ താമസിപ്പിക്കാൻ ഏർപ്പാടാക്കി.  ഞാനെന്റെ വീട്ടിലേക്കും പോയി. ആ തണുത്ത പാതിരാത്രിയിൽ  തണുത്ത വെള്ളത്തിൽ ഒന്നുകൂടി കുളിച്ച് സുഖമായി പുതച്ച്മൂടി കിടന്നുറങ്ങി. പിറ്റേന്ന് അതി രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റാ‍യ റൈഫൺ ജോസഫും (റൈഫൺ ജോസഫും ഞാനും പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്)  നീലീശ്വരം കോൺ വെന്റിലെ മദറും മറ്റൊരു കന്യാസ്ത്രീയും അവിടെ നിൽക്കുന്നു. അവർ നടത്തുന്ന ഓർഫനേജിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാനില്ലത്രെ.. അതിന് പരാതി തരാൻ എത്തിയതായിരുന്നൂ അവർ. ഉടനെ അവരെ ചെങ്ങൽ സ്കൂളിലേക്ക് പറഞ്ഞു വിട്ടു. ഒത്തിരി നന്ദി പറഞ്ഞ് അവർ പിന്നെ വരാം എന്ന് പറഞ്ഞും പോയി. അവർ വാക്ക് പാലിച്ചു. പിറ്റേന്ന് എനിക്ക് കുറേ മിഠായിയും കുറച്ച് ഫ്രൂട്സും ഏതാനും കൊന്തയുമൊക്കെയായി അവർ വീണ്ടും എന്നെ കാണാൻ സ്റ്റേഷഷനിൽ വന്നു. കുട്ടികളെ സുർക്ഷിതമാക്കിയതിനേക്കാൾ ഓർഫനേജിന്റെ മാനം കാത്തതിന്റെ നന്ദി സൂചകമായി

Sunday, 24 March 2013

കൊഴുക്കട്ടയും കൊച്ചപ്പാപ്പന്റെ കോണകവും..


ഇന്ന് കൊഴുക്കട്ട ശെനിയാഴ്ച. എല്ലാവരും കൊഴുക്കട്ടയൊക്കെ തിന്ന് വിശ്രമിക്കുമയായിരിക്കും, അല്ലേ?   എല്ലാവർക്കും കൊഴുക്കട്ട തിരുന്നാളിന്റെ ആശംസകൾ. ഭാര്യക്ക് ഇന്ന് ലോംഗ്ഡേ ആയതുകൊണ്ട് ഇന്നലെതന്നെ കൊഴുക്കട്ടയുണ്ടാക്കി. അതിൽ രണ്ടെണ്ണവും ഒരു കട്ടങ്കാപ്പിയും കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കൊഴുക്കട്ടയെക്കുറിച്ച് രണ്ട് വാക്കെഴുതാമെന്ന് തോന്നിയത്. കേരളത്തിൽ മാത്രം കണ്ട് വന്നിരുന്നതും അതിപുരാതന കാലം മുതലേ ഓശാന തിരുന്നാളിന്റെ തലേദിവസം, അതായത് ഓശാന ശെനിയാഴ്ച്ച മാത്രം വീടുകളിൽ ഉണ്ടാക്കിയിരുന്നതുമായ ഈ കൊഴുക്കട്ട ഇന്ന് വിദേശങ്ങളിലുള്ള മലയാളി കടകളിൽ സുലഭം. അത്കൊണ്ട് തന്നെ ഈ കൊഴുക്കട്ടക്ക് ആ പഴയ കൊഴുക്കട്ടയുടെ പവിത്രതയോ പരിശുദ്ധിയോ ഒന്നും ആരും കൽ‌പ്പിക്കുന്നില്ല. എപ്പോ വേണമെങ്കിലും ആർക്കും വാങ്ങി കഴിക്കാം എന്നായിരിക്കുന്നു.  എങ്കിലും വീടുകളിൽ ഉണ്ടാക്കാത്തവരും ഉണ്ടാക്കാൻ അറിയില്ലാത്തവരും ഉടനേ പോയി റെഡിമെയ്ഡ് കൊഴുക്കട്ട വാങ്ങി ചൂടാക്കി കഴിക്കുക.  നല്ല കറുകറുത്ത ശർക്കരയിൽ ഉണ്ടാക്കിയ .. പിന്നെ അത് വെന്ത് പൊട്ടി അതിൽനിന്നും ഒലിക്കുന്ന ആ ശർക്കര ലായനിയും കൂട്ടി അപ്പാടെ വിഴുങ്ങി.. പിന്നെ കയ്യിലെ വിരലുകൾക്കിടയിലൂടെ ഒലിക്കുന്ന  ശർക്കര ലായനി നക്കി തുടച്ച് .. പിന്നെ അത് ഇരുന്ന പിഞ്ഞാണി പല പ്രാവശ്യം നക്കി തുടച്ച്.. ഇതൊക്കെയല്ലേ ആ പഴയ കാലത്തെ കൊഴുക്കട്ടയുടെ ഓർമ്മകൾ.  എന്നാൽ ഇതിനപ്പുറം എനിക്ക് മറ്റൊരോർമ്മകൂടിയുണ്ട്. എന്റെ കൊച്ചപ്പാപ്പന്റെ ഓർമ്മകൾ. പേര് പൈലി, ജനിച്ച തീയ്യതി ആർക്കും അറിയില്ല, പക്ഷേ ദിവസം അറിയാം. ഒരു ശെനിയാഴ്ച്ച. അതെ ഒരു കൊഴുക്കട്ട ശെനിയാഴ്ച്ചയായിരുന്നു അദ്ദേഹം ഭൂജാതനായത്. അത്കൊണ്ട് തന്നെ എന്റെ കൊച്ചപ്പാപ്പന്റെ ബെർത്ത് ഡേയായി എല്ലാ കൊല്ലവും ഈ ശെനിയാഴ്ച്ചയാണ് ആഘോഷിക്കുന്നത്. ബെർത്ത്ഡേ കേക്കിന് പകരം അന്ന് കൊഴുക്കട്ട മുറിച്ച് ബെർത്ത്ഡേ ആഘോഷിക്കും. (ചുമ്മാ)  കൊഴുക്കട്ട തിരുന്നാളിന്റന്ന് ജനിച്ചത്കൊണ്ട് അദ്ദേഹത്തെ നാട്ടുകാർ കൊഴുക്കട്ട പൈലി എന്നായിരുന്നൂ വിളിച്ചിരുന്നത്.  നല്ല അധ്വാനശീലനായ കൊച്ചപ്പാപ്പൻ മരിച്ചിട്ട് ഇപ്പോ രണ്ട് വർഷം ആകാറായി. അദ്ദേഹത്തെ സ്മരിക്കുംബോൾ  ആദ്യം എനിക്കോർമ്മ വരുന്നത് അദ്ദേഹത്തിന്റെ മുഷിഞ്ഞ കോണകങ്ങളായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് കൊച്ചപ്പാപ്പന്റെ വീട്. കൊച്ചപ്പാപ്പന്റെ വീട്ടിലെ കിണർ എന്റെ വീട്ടിലിരുന്നാൽ കാണാം  രാവിലെ മുതൽ പാടത്തും  പറമ്പിലും അധ്വാനിച്ച് 12 മണിയോടെ കൊച്ചപ്പാപ്പൻ  നേരെ കിണറ്റിൻ കരയിലെത്തി വെള്ളം കോരി കുളിക്കും ഒരു തോർത്ത് മുണ്ടും അടിയിൽ ഒരു കോണകവുമാണ് പണി ചെയ്യുംബോഴുള്ള സ്ഥിരം വേഷം. അങ്ങിനെ തന്നെയായിരിക്കും കുളിക്കുന്നത്. കുളിക്കുന്നതോടൊപ്പം തോർത്ത്മുണ്ട് അഴിച്ചെടുത്ത് അലക്ക് കല്ലിലിട്ട് തല്ലി അലക്കും. ഈ സമയം കൊച്ചപ്പാപ്പന്റെ അരയിലെ കോണകം വളരെ വ്യക്തമായി കാണാം. മണ്ണും ചളിയും പുരണ്ട് ഒരു മണ്ണിന്റെ കളറായിരുന്നു കൊച്ചപ്പാപ്പന്റെ കോണകങ്ങൾക്ക്. പിന്നീട് തോർത്ത് പിഴിഞ്ഞുടുത്ത ശേഷം  അരയിലെ കോണകം അഴിച്ച് അതും തല്ലി അലക്കും. പിന്നീട് അയയിൽ കിടക്കുന്ന കോണകമെടുത്ത് അരയിൽ കെട്ടും  അലക്കിയ കഴിഞ്ഞ കോണകം കിണറ്റിൻ കരയിലെ മുരുക്കിന്റെ കാലിൽ നിന്നും തെങ്ങിലേക്ക് വലിച്ച് കെട്ടിയ നേർത്ത കമ്പി അയയിൽ തൂക്കിയിടും. കാറ്റത്ത് പറന്ന് പോകാതിരിക്കാൻ ഒരു തല കമ്പിയിൽ കെട്ടിയിടും. ഇത് എനിക്കോർമ്മവച്ച കാലം മുതൽ ഈ യൂ.കെയിലേക്ക് വരുന്നത് വരെ ഞാൻ കണ്ടിരുന്ന സ്ഥിരം കാഴ്ച്ചയായിരുന്നു. മൊത്തം മൂന്ന് കോണകങ്ങളാണ് കൊച്ചപ്പാപ്പന് ഉണ്ടയിരുന്നത്. രണ്ടെണ്ണം  അയയിലും ഒരെണ്ണം അരയിലും. കൊച്ചപ്പാപ്പൻ തന്റെ സന്തത സഹചാരിയായിരുന്ന കോണകങ്ങളെ അനാധമാക്കി  യാത്ര പറഞ്ഞപ്പോൾ നമുക്ക് നഷ്ടമായത് എന്റെ കൊച്ചപ്പാപ്പനെ മാത്രമല്ലാ മറിച്ച് മഹത്തായ ഒരു സംസ്കാരം തന്നെയായിരുന്നില്ലേ? എങ്കിലും സ്വർഗ്ഗത്തിലിരുന്ന് എല്ലാം കാണുന്ന  കൊച്ചപ്പാന് എന്റെ ജന്മദിനാശംസകൾ നേരുന്നു. കൊച്ചപ്പാപ്പന്റെയുംമം അമ്മാമ്മയുടേയും ഫോട്ടോയാണ് ഇതിൽ കൊടുത്തിരിക്കുന്നത്.

Monday, 18 March 2013

ചാക്കോസാറും പുളിംങ്കുരുവും.




സ്ഥലത്തെ ഒരേഒരു യൂ.പി.സ്കൂളായ ഗവ.യൂ.പി.എസിൽ  പഠിക്കുന്ന കാലം. ചാക്കോ സാറാണ് താരം. വെറും താരമല്ല, ഒരു ഒന്നൊന്നര താരം വരും. കാരണം മറ്റെല്ലാ അധ്യാപകരും കാൽനടയായോ സൈക്കിളിലോ സ്കൂളിൽ വന്നിരുന്നപ്പോൾ  റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ  പഠിപ്പിക്കാൻ വന്നിരുന്ന ചാക്കോസാറിന്റെ ആ ഒരു സ്റ്റൈലുതന്നെ. പെൺകുട്ടികളൊക്കെ സാറിനെ ആരാധനയോടെയാണ് നോക്കിയിരുന്നത്ആൺകുട്ടികൾക്കാണെങ്കിൽ സാറൊരു  ഹീറോയും. ജീവിതത്തിൽ ആദ്യമായി റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉള്ള ഒരാളെ ഞാനും മറ്റ് കുട്ടികളുമൊക്കെ ആദ്യമയിട്ട് കാണുന്നത് ഈ ചാക്കോ സാറിലൂടെയാണ്. അപ്പോ ഹീറോ ആകാതിരിക്കാൻ വഴിയില്ലല്ലോ. ഹിന്ദിയായായിരുന്നു ചാക്കോ സാറിന്റെ വിഷയം. ഈ ചാക്കോയെ  കൂടാതെ വേറെ ഒരു ചാക്കോ സാറും ഉണ്ടായിരുന്നതുകൊണ്ട് ഹിന്ദിചാക്കോ എന്നാണ് ഇഷ്ടൻ അറിയപ്പെട്ടിരുന്നത്. പൊതുവേ പരുക്കൻ സ്വഭാവക്കാരനായിരുന്നെങ്കിലും ഒരു രസികനും കൂടിയായിരുന്നു 
അന്നത്തെ കാലം ഇന്നത്തേപ്പോലെ എല്ലാ കുട്ടികളും ജയിക്കുന്ന കാലമല്ലായിരുന്നല്ലോ. പഠിക്കാത്തവർ തോൽക്കും, അല്ലെങ്കിൽ തോൽ‌പ്പിക്കും. ചിലപ്പോൾ രണ്ടും മൂന്നും കൊല്ലം ഒരേ ക്ലാസ്സിൽ തന്നെയിരിക്കേണ്ടി വന്നിട്ടുള്ളവർ ധാരാളം. പക്ഷേ പ്രായം തോൽക്കുന്നില്ലല്ലോ. പ്രായം അങ്ങിനെ പൊയ്ക്കൊണ്ടിരിക്കും. പ്രായം ആകുന്തോറും ശാരീരിക മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ഇങ്ങിനെ ശാരീരിക മാറ്റങ്ങൾ വന്ന, എന്ന് പറഞ്ഞാൽ അത്യാവശ്യം സംഗതികളൊക്കെയുണ്ടായിരുന്ന കുറച്ച് പെൺകുട്ടികൾ ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുണ്ടായിരുന്നു. റംല,സീനത്ത്, മേരി ഇങ്ങനെ ചിലരെയൊക്കെ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഇവരൊക്കെ അന്ന് എന്നേക്കാൾ  ഒരു നാലഞ്ച് വയസ്സിനെങ്കിലും മൂത്തതായിരുന്നിരിക്കണം. എന്നെയൊക്കെ വെറുമൊരു ചിന്നപയ്യനായിട്ടേ അവർ കരുതുമായിരുന്നുള്ളൂ. അക്കാലത്തൊക്കെ പള്ളി പെരുന്നാളിന് രാത്രി നാടകം കാണാൻ പോകുമ്പോൾ ചുമ്മാ ഇരിക്കുമ്പോൾ തിന്നാൻ കപ്പണ്ടിക്ക് പകരം കൊണ്ടു പോകുന്ന ഒരു സാധനമുണ്ടായിരുന്നു. വറുത്ത പുളിംകുരു. പെണ്ണുങ്ങളുള്ള വീട്ടിൽ  പെരുന്നാളിന്റെ  തലേ ദിവസം പുളിംകുരു വറുത്ത് ഉരലിലിട്ട് ഇടിച്ച് തൊണ്ട് കളഞ്ഞ് വെള്ളത്തിലിട്ട് കുതിർക്കും പിറ്റേന്ന് അത് ശർക്കരകൂട്ടി വിളയിച്ച്, അതും പൊതിഞ്ഞ്കൊണ്ടാണ് നാടകം കാണാൻ പോകുന്നത്. വിളയിച്ച പുളിംകുരു തിന്നാൽ എളുപ്പമാണ്. എന്നാൽ ചിലപ്പോൾ വിളയിക്കാത്ത പുളിംകുരുവും കൊണ്ടു പോകും. അത് കടുമുടാന്ന് കടിച്ച് തിന്നുന്നതും ഒരു രസമായിരുന്നു. ഇങ്ങിനെ വറുത്ത പുളിംകുരു നാടകം കാണാൻ പോകുപോൾ മാത്രമല്ലാ സ്കൂളിലും കൊണ്ടുപോകും. പെൺകുട്ടികൾ മാത്രമേ ഈ പുളിംകുരു ക്ലാസ്സിൽ കൊണ്ടു വരുമായിരുന്നുള്ളൂ. ക്ലാസ്സിലിരുന്ന് ഇതിങ്ങനെ ചവച്ചുകൊണ്ടിരിക്കുക  ഇ പെണ്ണുങ്ങളുടെ ഒരു ശീലവും. നമ്മുടെ ഹിന്ദിചാക്കോക്ക് ഇഷ്ടമില്ലാത്ത ഒരേ ഒരു കാര്യം പെൺകുട്ടികളുടെ  ഈ പുളിംകുരു തീറ്റയാണ്. ആരും ക്ലാസ്സിൽ പുളിംകുരു കൊണ്ടു വരരുതെന്നും തിന്നരുതെന്നും അദ്ദേഹം എന്നും പറയുകയും ചെയ്യും. പക്ഷേ  ഈ ഗുരു ഭക്തിയില്ലാത്ത പെൺകുട്ടികളുണ്ടോ അത് നിർത്തുനന്നു. പുളിംകുരു കൊണ്ടു വരുന്നതിന് അവർ ഒരു മുടക്കവും വരുത്താറില്ല.  ഇങ്ങിനെ പുളിംകുരു കൊണ്ടു വരുന്നവരെ ചെക്ക് ചെയ്ത് പുളിംകുരു  കണ്ടു പിടിച്ച് അവരെ ശിക്ഷിക്കുക എന്നതാണ് ചാക്കോ സാർ ക്ലാസ്സിൽ വന്നാൽ ആദ്യം ചെയ്യുക. ചാക്കോ സാറിനെ പറ്റിക്കാൻ പെൺകുട്ടികൾ അടിയുടുപ്പിനുള്ളിലിട്ടാണ് പുളിംകുരു കൊണ്ടു വരുന്നത്.   ചാക്കോസാർ ആരാ മോൻ. പുള്ളി അതൊക്കെ  നിഷ് പ്രയാസം കണ്ട് പിടിക്കുംചാക്കോ സാറിനെ തോൽ‌പ്പിക്കാനാവില്ല കുട്ടികളേ എന്ന്  ആത്മഗതം ചെയ്തുകൊണ്ട് അവരുടെ അടിയുടുപ്പിനുള്ളിൽ കയ്യിട്ട് അദ്ദേഹം ഈ പുളിംകുരുവൊക്കെ തപ്പി എടുക്കുകയും ചെയ്യും. മാത്രമല്ല, ശിക്ഷയായി അവരുടെ ഉള്ളം തുടക്ക് നല്ല പിച്ചും(?) കൊടുക്കും. (ഒരു വെടിക്ക് രണ്ട് പക്ഷി). എത്ര  പിച്ച് കിട്ടിയിട്ടും ഈ പെൺകുട്ടികൾ എന്താ ഈ പുളിങ്കുരു കൊണ്ടു വരുന്നത് നിറുത്താത്തതെന്ന് അന്നൊക്കെ ഞാൻ തല പുകഞ്ഞാലോചിക്കുമായിരുന്നു. ഇങ്ങിനെ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ആലോചിച്ചാലോചിച്ച് ഒടുവിൽ എന്തു പറ്റി? അക്കൊല്ലം ഏഴാം ക്ലാസ്സിൽ ഞാനും തോറ്റു..

മൃഗങ്ങൾക്കുമുണ്ട് മോഹങ്ങൾ..




മോഹം, അല്ലെങ്കിൽ ആശയാണ് എല്ലാ ദുഖങ്ങൾക്കും കാരണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. എന്നാൽ അതേ ആശ തന്നെയല്ലേ എല്ലാ സുഖങ്ങൾക്കും കാരണം.? ആശയില്ലാത്ത മനുഷ്യരുണ്ടോമണ്ണിനോടും പെണ്ണിനോടും പൊന്നിനോടും ആശയില്ലാത്തവർ ചുരുക്കം. ഒരുപാട് സ്ഥലം, ഇഷ്ടം പോലെ പൊന്ന്, പിന്നെ നല്ല സുന്ദരിയായ ഭാര്യ.. ഇതൊക്കെ ഏത് സാധാരണ മനുഷ്യരുടേയും  ആഗ്രഹങ്ങളാണ്. ഇതിൽ സുന്ദരിയായ ഇണ മനുഷ്യന്റെ മാത്രമല്ലാ മൃഗങ്ങളുടേയും മോഹമാണ് എന്നുള്ള ആ നഗ്ന സത്യം എനിക്ക് നന്നേ  ചെറുപ്പത്തിലേ അറിയാൻ കഴിഞ്ഞു. ആ കഥ കേൾക്കണ്ടേ.. എന്നാൽ കേട്ടോളൂ..
പണ്ട് .. പണ്ട്.. പണ്ട്...പണ്ടൊന്നുമല്ലാ, .. എന്റെ ചെറുപ്പത്തിൽ, അതായത് കാലടിയിൽ മൃഗാശുപത്രിയും അവിടെ കൃത്രിമ ബീജ സങ്കലനവും ഒക്കെ വരുന്നതിനും തൊട്ട് മുൻപുള്ള ആ കാലം. പശു എരുമ എന്നീ വളർത്തു മൃഗങ്ങളുടെ സുവർണ്ണകാലം. എന്ന് പറഞ്ഞാൽ അന്നൊക്കെ മ്രൂഗങ്ങൾ ഇന്നത്തെ മൃഗങ്ങളേപ്പോലെ കന്യകയായി ജീവിച്ച്, പ്രസവിച്ച്, കന്യകയായി മരിക്കേണ്ടി വരുന്ന കാലമല്ലായിരുന്നൂ എന്ന് ചുരുക്കം.ഇന്നത്തെ  ഈ കന്യകാമൃഗങ്ങളുടെയൊക്കെ ശാപം ആർക്ക് ചെന്ന് ചേരുമോ  ആവോ?. എന്തായാലും  സ്വവർഗ്ഗത്തിൽ നിന്നുമുള്ള നല്ല ഉശിരുള്ള കൂറ്റന്മാരിൽ നിന്നു തന്നെ ഗർഭം ധരിക്കാമായിരുന്ന ആ കാലത്ത് എനിക്കൊരു എട്ട് പത്ത് വയസ്സൊക്കെ ഉള്ളപ്പോൾ ഞങ്ങളുടെ നാട്ടിൽ വീട്ടിലെ വളർത്ത് മൃഗങ്ങളെയൊക്കെ പ്രജനനത്തിനായി ഇന്നത്തേപ്പോലെ മൃഗാശുപത്രിയിൽ അല്ലായിരുന്നൂ കൊണ്ട് പോയിരുന്നത്. പശുവിനും എരുമക്കും ആടിനുമൊക്കെ മതിയിളകിയാൽ - അത് മിക്കവാറും വാവ് അടുക്കുമ്പോൾ ആയിരിക്കും - ചവിട്ടിക്കാനായി ചവിട്ട് കൂറ്റന്മാരുടെ അടുത്ത് കൊണ്ടു പോകും. അതിന് പറ്റിയ കൂറ്റന്മാരെ വളർത്തുന്നവർ നാട്ടിൽ ഉണ്ടായിരുന്നു,. പശുവിന് മതിയിളകിയാൽ കൊണ്ട് പോയിരുന്നത് അടുത്തുള്ള ഒരു മൂപ്പരുടെ അടുത്തായിരുന്നു. ആ മൂപ്പരുടെ പേര് എനിക്കോർമ്മയില്ല. പക്ഷേ, മൂപ്പരുടെ മകളുടെ പേരെനിക്കോർമ്മയുണ്ട്. അന്നപൂർണേശ്വരി. ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നു. മൂപ്പരുടെ പേരറിയില്ലെങ്കിലും ആ രൂപം ഞാൻ മറക്കില്ല. ഒരു ആറ് ആറേകാൽ അടി പൊക്കവും  നല്ല കറുത്ത നിറവുമുള്ള മൂപ്പർക്ക് അങ്ങേരേക്കാൾ വലിപ്പമുള്ള ഒരു ചവിട്ട് കൂറ്റൻ ഉണ്ടായിരുന്നു. അതുകൂടാതെ കാളയെ പൂട്ടി എണ്ണ ആട്ടുന്ന ഒരു മര ചക്കും.  ചെറുപ്പത്തിലേ അവിടെ തേങ്ങ ആട്ടാൻ പോകുമ്പോൾ ചക്കിൽ നിന്നും പിണ്ണാകെടുത്ത് തിന്നുന്നതും ആളുകൾ പശുവിനെ ചവിട്ടിക്കാൻ കൊണ്ട് വരുന്നതും, പിന്നെ അത് നോക്കി നിൽക്കുന്നതും ഒക്കെ എനിക്ക് വല്യ ഇഷ്ടമായിരുന്നു. സെക്സിന്റെ ആദ്യ പാഠങ്ങൾ ഞാൻ കണ്ട് പഠിച്ചത്  അവിടുന്നായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. എന്നാൽ എരുമയെ ചവിട്ടിക്കാൻ കൊണ്ടുപോയിരുന്നത് കീഴ്മാടൻ ആഗസ്തി ചേട്ടന്റെ അടുത്തായിരുന്നു. ആഗസ്തി ചേട്ടന്റെ വീട് കാലടിക്ക് പോകുന്ന റോഡിന്റെ സൈഡിലായിരുന്നതിനാൽ അവിടെയും കാഴ്ച്ചക്ക് തടസ്സം ഒന്നും ഉണ്ടായിരുന്നില്ല. പോത്ത് ഒരോ എരുമയേയും ചവിട്ടി കഴിയുമ്പോൾ ആഗസ്തി ചേട്ടൻ പോത്തിന് ഈരണ്ട് പച്ചമുട്ട കൊടുക്കുമായിരുന്നു. അതെന്തിനായിരുന്നൂ എന്ന് അന്നറിയില്ലായിരുന്നു എങ്കിലും പിന്നീട് മനസ്സിലായി.   ങാ..അത് പോട്ടെ. ഞാൻ പറഞ്ഞു വരുന്നത് ഈ മൃഗങ്ങളുടെ സൌന്ദര്യ ബോധത്തെ ക്കുറിച്ചാണല്ലോ. ചെറുപ്പത്തിൽ ഞങ്ങൾക്കൊരു ആട് ഉണ്ടായിരുന്നു. കറുത്ത രോമങ്ങളുള്ള ഒരു വയസ്സി ആട്. ആടിനെ ചവിട്ടിക്കാൻ കൊണ്ട് പോയിരുന്നത് കാലടി ടൌണിൽ തന്നെയായിരുന്നു. കാലടി പഞ്ചായത്തിലുള്ള മുഴുവൻ ആടുകളേയും ആൾക്കാർ അവിടെ കൊണ്ടുവരും.  കാലടി ചന്തയിൽ രണ്ട് കൂറ്റൻ ആടുകളാണുണ്ടായിരുന്നത്. ചന്തയിലെ കേടായ പച്ചക്കറികളും കടകളുടെ ചുമരുകളിൽ ഒട്ടിക്കുന്ന സിനിമാ പോസ്റ്ററുകളുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം. ടൌണിൽ തന്നെ വീടുള്ള ആരുടേയോ ആടുകളാണെങ്കിലും രാത്രിയും പകലും അവ ടൌണിലും കടയുടെ വരാന്തയിലും ഒക്കെതന്നെയുണ്ടാകും. ഉടമസ്ഥൻ ഇല്ലാത്തതുകൊണ്ട് കാശ് കൊടുക്കാതെ കാര്യം സാധിക്കാം എന്നതായിരുന്നു എല്ലാവരും ആടുകളെ ടൌണിൽ കൊണ്ടുവന്നിരുന്നത്. അങ്ങിനെ ഒരു വാവിന് ഞാനെന്റെ വയസ്സി ആടിനേയുമായി കാലടിക്ക് പോയി. കാലടി ടൌണിലുള്ള കള്ളുഷാപ്പിന്റെ മുന്നിലെത്തിയതും കൂറ്റന്മാരിൽ ഒന്ന് ആക്രാന്തത്തോടെ ഓടി വന്നു. ഉടനേ ഞാൻ എന്റെ ആടിനെ തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ ചേർത്ത് കെട്ടി. ഓടി വന്ന ആ കൂറ്റൻ പെട്ടന്ന് എന്തോ കണ്ട് പേടിച്ചതുപോലെ ഒരൊറ്റ നിൽ‌പ്പും പിന്നെ ഒരൊറ്റ ഓട്ടവും. എനിക്ക് കാര്യം മനസ്സിലായില്ല. അപ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്. ദൂരെ നിന്നും നല്ല വെളുത്ത് പ്രായം കുറഞ്ഞ ഒരു  ആടിനെയുമായി മറ്റൊരു ചേട്ടൻ ഇതേ ആവശ്യത്തിന് വരുന്നു. അദ്ദേഹത്തിന് ആ ആടിനെ പോസ്റ്റിൽ കെട്ടാൻ പോലും സമയം കൊടുക്കാതെ അവൻ കാര്യം നടത്തിയതോ പോട്ടെ.  ഒന്ന് തിരിഞ്ഞൊന്നു നോക്കാൻ പോലും നിൽക്കാതെയുള്ള ആ പോക്ക് , അതാണെന്നെ വിഷമിപ്പിച്ചത്. ഒടുവിൽ  ഞാൻ എന്റെ വയസ്സിയാടിനായി മറ്റേ കൂറ്റനെ അന്വേഷിക്കേണ്ടി വന്നു.. രണ്ടാമനെ കണ്ട് കാര്യം നടത്തി തിരിച്ച് പോന്ന്നപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി. മനുഷ്യർക്ക് മാത്രമല്ലാ മൃഗങ്ങൾക്കുമുണ്ട് മോഹങ്ങൾ എന്ന്..   

Saturday, 2 March 2013

കൃഷ്ണങ്കുട്ടിയും യൂറോപ്യൻ ക്ലോസറ്റും പിന്നെ ഞാനും.


1985.ഗുജറാത്തിൽ വർഗ്ഗീയ കലാപം നടക്കുന്ന സമയം. തൃശ്ശൂർ ക്യാമ്പിൽ ട്രൈനിംഗ് കഴിഞ്ഞ് ഞങ്ങൾ മൂന്ന് ബാച്ചിലായി 600 പോലീസുകാർ എന്തിനും തയ്യാറായി നിൽക്കുന്നു. നല്ല തിളച്ച് മറിഞ്ഞ് എന്തിനും തയ്യാറായി  നിൽക്കുന്ന പ്രായം.  ഞങ്ങളെ കലാപ ബാധിത പ്രദേശത്തേക്ക് അയക്കാൻ തീരുമാനമായി. ഞങ്ങൾ 600 പോലീസുകാർ കൂടാതെ കുക്ക്, ഡോബിമാർ, ബാർബർമാർ, ഓഫീസേഴ്സ് തുടങ്ങി ഏകദേശം 800ഓളം പേർ കെട്ടും കിടക്കയും നമ്മുടെ മലയാളത്തിൽ പോലീസ് എന്നെഴുതിയ ജീപ്പുകളുമൊക്കെയായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു.  ഞങ്ങൾക്കായി ഒരു സ്പെഷ്യൽ ട്രെയിൻ തന്നെ അറേഞ്ച് ചെയ്തിരുന്നു. പോകുന്ന പോക്കിൽ നിറുത്തിയ റെയിൽവേ സ്റ്റേഷനുകളൊക്കെ കാലിയാക്കിയാണ് പോക്ക്. ഭാഷ അറിയാവുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. കാശ് കൊടുത്ത് സാധനങ്ങൾ വാങ്ങിയവർ അതിലും കുറവ്. ആന കരിമ്പിൻ കാട്ടിൽ കയറിയതു പോലെയായിരുന്നു ഒരോ റെയിൽവേ സ്റ്റേഷനിലേയും അവസ്ഥ. മറ്റ് ട്രെയിനുകൾക്കെല്ലാം പോകാൻ വേണ്ടി നിറുത്തി നിറുത്തിയായിരുന്നു ഞങ്ങളുടെ ട്രെയിൻ പോയിരുന്നത്. ഒടുവിൽ മൂന്ന് ദിവവ്സം കഴിഞ്ഞ് വൈകിട്ട് ഗുജറാത്തിലെത്തി. എല്ലായിടത്തും കർഫ്യൂ ആയിരുന്നു. പട്ടാളം ആയിരുന്നു ലോ ആൻഡ് ഓർഡർ കൈകാര്യ്ം ചെയ്തിരുന്നത്. അവരെ മാറ്റി എല്ലാ കവലകളിലും ഞങ്ങളെ പോസ്റ്റ് ചെയ്തു.അങ്ങിനെ ഞാനും കൃഷണങ്കുട്ടിയുമടക്കമുള്ള ഒരു സെക്ഷൻ  ഗുജറാത്തിലെ സമ്പന്നന്മാർ താമസിക്കുന്ന നാരായൺപുര എന്ന സ്ഥലത്തെ ഒരു പിക്കറ്റ് പോസ്റ്റിൽ എത്തി.  അവിടെ പുതുതായി പണിതീർത്ത, എന്നാൽ എല്ലാ പണികളും തീർന്ന ഒരു പോഷ് വീടായിരുന്നു ഞങ്ങൾക്ക് താമസിക്കാൻ കിട്ടിയത്. ചെന്ന പാടെ ഓരോരുത്തരായി കുളിക്കലും നനക്കലും തുടങ്ങി . മൂന്ന് ദിവസം കഴിഞ്ഞാണ് കുളിക്കുന്നത്. ടോയ്ലറ്റിലെ ഷവറിൽ  എല്ലാരും കുളിച്ചു. പുതിയ കെട്ടിടമായിരുന്നത് കൊണ്ട് ബക്കറ്റുകളോ മറ്റോ അവിടെ ഉണ്ടായിരുന്നില്ല. ടോയ്ലറ്റിൽ തന്നെ താഴെയിട്ട് മുഷിഞ്ഞ യൂണിഫോമുകളും കഴുകി ഓരോഒരുത്തരായി കുളികഴിഞ്ഞിറങ്ങി. അങ്ങിനെ കൃഷ്ണങ്കുട്ടിയും കുളിയും നനയും കഴിഞ്ഞ് വന്ന് വസ്ത്രം ഉണക്കാൻ വിരിച്ചു . കൊല്ലം ജില്ലക്കാരനും ജയന്റെ ആരാധകനുമായ കൃഷ്ണങ്കുട്ടി രൂപത്തിലും ഒരു ചെറിയ ജയൻ തന്നെയാണ് കേട്ടോ. നല്ല ഉരുക്ക് ബോഡിയും. അങ്ങിനെ കൃഷ്ണങ്കുട്ടിയുടെ വസ്ത്രങ്ങളുടെ കൂട്ടത്തിൽ അവന്റെ  ഒരു വെള്ള ബനിയനും നീലം മുക്കി അതും വിരിച്ചു. അത് കണ്ടപ്പോൾ ഞങ്ങൾക്കൊരു സംശയം. ബക്കറ്റില്ലാത്ത ടോയ്ലറ്റിൽ കൃഷ്ണങ്കുട്ടി എങ്ങിനെ ബനിയൻ നീലം മുക്കി?. അപ്പോഴാണ് കൃഷ്ണങ്കുട്ടി നീലം കലക്കാനുപയോഗിച്ച ആ പാത്രം ഞങ്ങളെ കാട്ടി തന്നത്. കൊല്ലം ജില്ലയിലെ അരയ സമുദായക്കാരനായിരുന്ന കൃഷ്ണങ്കുട്ടിയുടെ പ്രഭാതകർമ്മങ്ങൾ ഏറ്റുവാങ്ങിയിരുന്നത് കായലിലെ കുഞ്ഞോളങ്ങളായിരുന്നതിനാലും ഞങ്ങളുടെ ക്യാമ്പിൽ യൂറോപ്യൻ ക്ലോസറ്റ് ഇല്ലാതിരുന്നതിനാലും
യൂറോപ്യൻ ക്ലോസറ്റ് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കൃഷ്ണങ്കുട്ടി ആ ക്ലോസറ്റിലെ വെള്ളത്തിൽ നീലം കലക്കിയെങ്കിൽ അവനെ നമുക്ക് കുറ്റപ്പെടുത്താനാവുമോ. പിറ്റേന്ന് ഒരു ബക്കറ്റും വാങ്ങി അതേ യൂറോപ്യൻ ക്ലോസറ്റ്  ആദ്യമായി ഉപയോഗിച്ചവരിൽ ഞാനും ഉൾപ്പെടും. അവിടെ തുടങ്ങിയതാണ് ഈ യൂറോപ്പ്മായുള്ള ബന്ധം. ഇന്നും ക്ലോസറ്റിൽ നീല വെള്ളം കണ്ടാൽ  കൃഷ്ണങ്കുട്ടിയുടെ മുഖം അതിൽ തെളിഞ്ഞു വരും. 

ജനന മരണങ്ങൾ യാദൃശ്ചികമോ? വിധികൽ‌പിതമോ?


കുറേ നാളുകളായി അല്ലെങ്കിൽ ഈ യൂറോപ്പിൽ വന്നതിന് ശേഷം എന്റെ മനസ്സിൽ തോന്നുന്ന ചില ചോദ്യങ്ങളിൽ ഒന്നാണിത്. ഈ ലോകവും അതിലെ സകല ചാരാചരങ്ങളും സൃഷ്ടിച്ചത് ഒരു വലിയ ശക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവമെന്ന് വിളിക്കുന്ന ആ ശക്തിയിൽ എനിക്ക് തെല്ലും വിശ്വാസക്കുറവില്ല. എന്നാൽ ആ ശക്തിയുടെ ഇടപെടലുകൾ ഇന്ന് മനുഷ്യരിലും മറ്റ് ചരാചരങ്ങളിലും ഉണ്ടോ എന്ന്, അല്ലെങ്കിൽ മനുഷ്യൻ ദൈവത്തിന്റെ നിയന്ത്രണത്തിലാണൊ എന്നുള്ള ആ സംശയത്തിന് വ്യക്തമായ ഒരു ഉത്തരം കിട്ടാനാണ് ഞാൻ ഇതെഴുതുന്നത്. ലോകത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനം ആണെങ്കിലും വിശ്വാസികളിൽ ഒന്നാം സ്ഥാനം നമുക്ക് തന്നെയാണ്. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരാണ് 99 ശതമാനവും. എന്നാൽ വിശ്വാസവും പ്രവർത്തനവും തമ്മിൽ ഒരു ബന്ധവുമില്ലാത്തവരുടെ നാടും ഇത് തന്നെയല്ലേ.. വിശ്വാസികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. കോടാനുകോടികൾ പങ്കെടുക്കുന്ന കുംഭമേള മുതൽ , കോടികൾ ശരണമന്ത്രവുമായെത്തുന്ന ശബരിമലയും, ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊങ്കാലയും പതിനായിരങ്ങൾ പങ്കെടുക്കുന്ന ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങളും, പതിനായിരങ്ങൾ  നോമ്പും പ്രാർത്ഥനയുമായി കഴിയുന്ന മുസ്ലീം സമൂഹങ്ങളും ഒക്കെയുള്ള ഒരു രാജ്യം.. ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ വിശ്വാസികൾ. എന്നിട്ടും കൊടും ക്രൂരതകളുടേയും ലജ്ജിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടേയും എണ്ണം നാൾക്കുനാൾ കൂടി വരുന്നു. ഈ വിശ്വാസികളുടെ വിശ്വാസങ്ങൾ കപടമായതുകൊണ്ടാണോ ദൈവത്തിന്റെ ഇടപെടലുകൾ ഇല്ലാതെ പോകുന്നത്? ഇൻഡ്യയിൽ ഒരു വർഷം പെൺകുട്ടിയാണെന്നറിഞ്ഞാൽ ഗർഭത്തിൽ വച്ച് തന്നെ പരലോകം പൂകുന്ന കുട്ടികളുടെ എണ്ണം 25 ലക്ഷത്തിലേറെയാണെന്ന് ഔദ്യോഗിക കണക്ക്. മൊത്തം ഗർഭശ്ചിദ്രം അതിലും പല മടങ്ങ് വരും. ഇവർ ജനിക്കാതിരിക്കുന്നതിൽ അല്ലെങ്കിൽ ഇവരെ കൊല്ലുന്നതിൽ ദൈവത്തിന് പങ്കുണ്ടോ. അതോ അവരുടെ മാതാപിതാക്കൾക്ക് മാത്രമാണോ ഉത്തരവാദിത്വം? ജനിച്ച് വീഴുന്ന കുരുന്നുകളെ മുതൽ ഡെൽഹിയിലെ ജ്യോതി വരെ ലൈംഗിക പീഠനമേറ്റ് മരണപ്പെട്ടത് ദൈവഹിതമാണോ? അതോ അതിനുത്തരവാദി നമ്മുടെ സമൂഹമാണോ?. ഈ അടുത്ത കാലത്ത് കേരളത്തിലെ അമ്പലങ്ങളിൽ ഉത്സവത്തിന് കൊണ്ടു വന്ന ആനകളുടെ കുത്തേറ്റ് മരണപ്പെട്ടവരുടെ എണ്ണം ഒരു ഡസനിലേറെ വരും. ഇത് ദേവിയുടെ അല്ലെങ്കിൽ ദേവന്റെ തീരുമാനമായിരുന്നോ? ഇൻഡ്യയിൽ അഞ്ചു ലക്ഷത്തിലേറെ പേർ ഒരു വർഷം പേപ്പട്ടി വിഷബാധയേറ്റ് മരിക്കുന്നു. അതിലുമേറെ പേർ പമ്പുകടിയേറ്റ് മരിക്കുന്നു. പതിനായിരങ്ങൾ കിണറിൽ വീണും കരണ്ടു പിടിച്ചും  മരിക്കുന്നു. ചില നിയന്ത്രണങ്ങളിലൂടെ ഇത്തരം മരണങ്ങളിൽ ഭൂരിഭാഗവും, അല്ലെങ്കിൽ തീർത്തും ഇല്ലാതാക്കാൻ  വികസിത രജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പോൾ ഒരു രാജ്യത്തുള്ളവർ ഇങ്ങിനെ മരിക്കണമെന്നും മറ്റൊരു രാജ്യത്തുള്ളവർ അങ്ങിനെ മരിക്കണ്ടാ എന്നും ദൈവം തീരുമാനിക്കുമോ? ആശുപത്രികളിലെ വെന്റിലേഷനുകളിൽ ജീവൻ രക്ഷാ ഉപകരണത്തിന്റെ ബലത്തിൽ മാത്രം മരിച്ച് ജീവിക്കുന്ന അനേകം പേർ ഈ രാജ്യത്തുണ്ട്. മാതാപിതാക്കളുടെ, അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടവരുടെ ഉത്തരവ് കിട്ടിയാൽ ഓക്സിജൻ കണക്ഷൻ വിശ്ചേദിച്ച് പരലോകം പൂകാൻ കാത്തുകിടക്കുന്ന ഇവരുടെ ജീവന്റെ കാവൽക്കാർ ആരാണ്? ആകെ ഒരാശയക്കുഴപ്പം.“ അവന്റെ വിധി അതാണ് എന്നുള്ള അർത്ഥമില്ലാത്ത പതിവ് ഉത്തരമല്ലാതെ എന്റെ സംശയനിവാരണത്തിന് വ്യക്തമായ ഉത്തരം തരാൻ കഴിയുന്നവരിൽ നിന്നും ഉത്തരങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം..ഞാൻ.   

Thursday, 21 February 2013

സംഘടിച്ച് സംഘടിച്ച് അശക്തരാകുവിന്‍

സംഘടിച്ച് സംഘടിച്ച് അശക്തരാകുവിന്‍

യൂ.കെയിലെ മിക്കവാറും സംഘടനകളെല്ലാം തന്നെ അവയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം ആയ ഓണാഘോഷം സംഘടിപ്പിച്ച് അതിന്റെ ക്ഷീണത്തിൽ ഇരിക്കുകയാണ്. സംഘടനകൾ കൊണ്ട് ശക്തരാകുന്നതിനും കൂട്ടായ്മയും ഐക്യവുമൊക്കെ വിഭാവന ചെയ്തും ഉണ്ടാക്കുന്ന ഈ സംഘടനകൾ , അത് മത പരമോ, സാമുദായികമോ, പ്രാദേശികമോ ആയിക്കൊള്ളട്ടെ ഇവയിൽ നിന്നും ഇത്തരത്തിലുള്ള ഒരു ഗുണം എവിടെയെങ്കിലും ഉണ്ടായതായി ആർക്കെങ്കിലും തോന്നുന്നുണ്ടോ. ഓരോ സംഘടനകളുടേയും ഓരോരോ പ്രവർത്തനങ്ങൾക്ക് ശേഷം ഈ സംഘടനകളിലെ സംഘാടകർ തമ്മിൽ തമ്മിലും അല്ലെങ്കിൽ അംഗങ്ങളും സംഘാടകരും തമ്മിലും, അംഗങ്ങൾ തമ്മിൽ തമ്മിലും കുറെ വഴക്കും വൈരാഗ്യവും അത് വഴി വ്യക്തികളും കുടുംബങ്ങളും തമ്മിലും അകൽച്ചയുണ്ടാകുന്നതല്ലാതെ ഏതെങ്കിലും തരത്തിലുള്ള ഐക്യമോ, കൂട്ടയ്മയോ, സ്നേഹ ബന്ധങ്ങളോ ഇവിടെ ഉണ്ടാകുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. തിന്നുകയുമില്ല തീറ്റിക്കുകയുമില്ലാത്തൊരു കൂട്ടർ, അവൻ അല്ലെങ്കിൽ അവൾ അങ്ങിനെ ആളാകണ്ട എന്ന് മറ്റൊരു കൂട്ടർ, ഇവനെ നാറ്റിക്കണമെന്നൊരു കൂട്ടർ, യാതൊരു കഴിവുമില്ലെങ്കിലും എന്നിലൂടെയാണെല്ലാം നടക്കുന്നതെന്ന് കാണിക്കാൻ മറ്റൊരു കൂട്ടർ, ഞാൻ അധികാരത്തിലിരുന്നപ്പോൾ നടന്നതിനേക്കാൾ ഇത്തവണത്തെ പ്രോഗ്രാം നന്നാകരുതെന്ന് കരുതി പാര പണിയുന്ന, അല്ലെങ്കിൽ മാറിനിൽക്കുന്ന ചില മുൻ ഭാരവാഹികൾ, ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന് കരുതുന്ന വേറെ ചില ഭാരവാഹികൾ, കൊച്ചിന്റെ പ്രോഗ്രാം ഒഴിവാക്കിയതിൽ, അവസാനമാക്കിയതിൽ, പത്രത്തിൽ ഫോട്ടോ വരാഞ്ഞതിൽ, പേർ വരാഞ്ഞതിൽ, ടിക്കറ്റ് കൊടുത്തതിൽ ഇതിനെല്ലാം വഴക്കു കൂടുന്നവർ, ഇതിനിടയിൽ പണിയെടുക്കാൻ മാത്രമായി ചില മന്ദബുദ്ധിമാർ.. ഇങ്ങിനെ പോകുന്നൂ ഓരോ സംഘടനകളും അവയുടെ പ്രവർത്തനങ്ങളും. ഒടുവിൽ തല്ലും വഴക്കും കുറ്റം പറച്ചിലുമൊക്കെയായി സംഘടനകൾക്കുള്ളിലും മെംബർമാർക്കിടയിലുമായി പല പല ചെറിയ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാകുന്നു. അവർ അടുത്ത പ്രോഗ്രാം എങ്ങിനെ വഷളാക്കാം എന്ന ചിന്തയിൽ പുതിയ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. ഇവിടെ സംഘടനകൾ കൊണ്ട് നാം ശക്തരാകുകയാണോ അതോ സംഘടിച്ച് ദുർബ്ബലരാകുകയാണോ ചെയ്യുന്നത്? ഇക്കഴിഞ്ഞ പത്തു വർഷത്തെ യൂ.കെ ജീവിതത്തിലെ എന്റെ അനുഭവത്തിൽ നിന്നുമാണ് ഇത് ഞാൻ പറയുന്നത്. നിങ്ങളുടെ അനുഭവം മറിച്ചായിരിക്കാം. അങ്ങിനെയാകട്ടെയെന്നും ഞാൻ ആശിക്കുന്നു.

ഈ ദൈവത്തിന്റെ ഒരു തമാശേ..

ഈ ദൈവത്തിന്റെ ഒരു തമാശേ..

പണ്ട് മീൻ വിറ്റ് നടന്ന പത്രോസിനോട് കർത്താവ് പറഞ്ഞു പത്രോസേ, നീ നിന്റെ വള്ളവും വലയൂം 
ഉപേക്ഷിച്ച് എന്റെ കൂടെ വരുവിൻ, നിന്നെ ഞാൻ മനുഷ്യനെ പിടിക്കുന്നവനാക്കാം എന്ന്. അങ്ങിനെ പത്രോസ് മനുഷ്യനെ പിടിക്കുന്നവനായി.. കാലം ഏറെ കഴിഞ്ഞു. ചരിത്രം തിരിഞ്ഞു വരുന്നു. നാട്ടിൽ മനുഷ്യരെ പിടിച്ചു നടന്ന എന്നോട് 10 വർഷം മുൻപ് കർത്താവ് പറഞ്ഞു, മോനേ ജോയീ, നീ നിന്റെ തോക്കും ലാത്തിയും ഉപേക്ഷിച്ച് ലണ്ടനിലേക്ക് വരുവിൻ. നിന്നെ ഞാൻ മീൻ വിൽക്കുന്നവനാക്കാമെന്ന്. അല്ലാ.. ന്താ പ്പൊ പറയാ..

തലവിധി

തലവിധി
ബാല്യത്തിൽ ഞാൻ കുസൃതി കാട്ടിയപ്പോൾ മാതാപിതാക്കൾ പറഞ്ഞൂ, “മൊട്ടേന്ന് വിരിഞ്ഞില്ലാ അതിനു മുൻപേ തുടങ്ങി, കാർന്നോന്മാരുടെ പേരു കളയാൻ., മര്യാദക്ക് നടന്നോണം”. ഓകെ. അങ്ങിനെ കാർന്നോന്മാരുടെ പേരു കളയാതിരിക്കാൻ ഞാൻ അവർക്ക് വേണ്ടി മര്യാദക്കാരനായി. കൌമാരത്തിലായപ്പോൾ അവർ പറഞ്ഞൂ, “ആ.. നിന്നെ കണ്ട് രണ്ടുമൂന്നെണ്ണം താഴെ വളരുന്നുണ്ട്. അവർക്ക് മാതൃകയാകേണ്ടവനാ, എന്നിട്ടിങ്ങിനെ.”. ഓ.. ശെരി. ഞാൻ മൂത്ത സന്താനമായിപ്പോയല്ലോ. അങ്ങിനെ ഇളയവർക്ക് വേണ്ടി കൌമാരവും.. കഴിഞ്ഞു. യൌവ്വനത്തിൽ ഇത്തിരി തെമ്മാടിത്തരമൊക്കെയാകമെന്ന് വച്ചപ്പോൾ അവർ പറഞ്ഞു,, “ങാ.. പെണ്ണ് കെട്ടാനുള്ള പ്രായമായി. ഇങ്ങിനെ തെമ്മാടിത്തരവും കൊണ്ട് നടന്നാൽ നിനക്ക് പെണ്ണല്ലാ കിട്ടുന്നത്.. ”ഓ.. പെണ്ണ് കെട്ടാതിരിക്കാൻ പറ്റില്ലല്ലോ. അങ്ങിനെ പെണ്ണിന് വേണ്ടി യൌവ്വനവും.. ഒടുവിൽ പെണ്ണ് കെട്ടി. അപ്പോൾ നാട്ടുകാർ പറഞ്ഞു.. “ എടാ. അടങ്ങിയൊതുങ്ങി ജീവിക്കാൻ മേലേ. ഒരു പെണ്ണ് വീട്ടിലുണ്ടെന്നെങ്കിലും ഓർക്ക്.” അങ്ങിനെ ഭാര്യക്ക് വേണ്ടിയായി പെന്നെയുള്ള ജീവിതം. അധികം താമസിയാതെ കുട്ടികളും ആയി. ഇനിയെങ്കിലും.. എവിടെ? അതും നടന്നില്ല. പിന്നെ പിള്ളേർക്ക് വേണ്ടിയായി.. കാലങ്ങൾ അങ്ങിനെ ഒത്തിരി കഴിഞ്ഞുപോയി.. ഇനിയെങ്കിലും ഒന്ന് അടിച്ചുപൊളിക്കാമെന്ന് വച്ചപ്പോൾ ഭാര്യ പറയുന്നൂ.. “ ങാ.. നിങ്ങളിങ്ങനെ നാടകവും ഓട്ടൻ തുള്ളലുമൊക്കെയായി നടന്നോ.. മക്കൾ കെട്ടു പ്രായമായി എന്നൊരോർമ്മ വേണം.”.. അല്ലാ ഞാൻ ആലോചിക്കുവാ .. ഇനി എന്ന് ജീവിക്കും എനിക്ക് വേണ്ടി.. നിങ്ങടെ കാര്യവും ഇങ്ങിനെയൊക്കെയാണോ?..

ഓസ്ട്രേലിയായിൽ പോകുന്നവർക്കുള്ള ഗൈഡ്.

ഓസ്ട്രേലിയായിൽ പോകുന്നവർക്കുള്ള ഗൈഡ്.
(ഇത് ഇംഗളണ്ടിൽ നിന്നും ഇനി ഓസ്ടേലിയായിൽ പോകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി പോയവരിൽ നിന്നും ശേഖരിച്ച വിവരങ്ങളനുസരിച്ച് തയ്യാറാക്കുന്ന പ്രത്യേക ബുള്ളറ്റിൻ ആണ്.)
1. നിങ്ങൾ ഓസ്ട്രേലിയായിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം പരമ രഹസ്യമാക്കി വയ്ക്കുക.
2. ഏതെങ്കിലും അസോസ്സിയേഷനുകളിലോ പള്ളിക്കമ്മിറ്റിയിലോ അംഗമായി നിങ്ങളുടെ ഇമേജ് വർദ്ധിപ്പിക്കുക. ഈ ഇമേജ് പിന്നീട് നിങ്ങൾക്ക് ചിട്ടീ തുടങ്ങാനും മറ്റു പലകാര്യങ്ങൾക്കും ഒരു മുതൽ കൂട്ടായി മാറും.
3. ഓസ്ട്രേലിയായിലേക്കുള്ള രജിസ്ട്രേഷൻ ചെയ്യുന്നതോടൊപ്പം തന്നെ വീട് റീ മോർട്ഗ്ഗേജ് ചെയ്ത് മാക്സിമം പണം നാട്ടിലേക്കയക്കുക. ഇത് മിക്കവാറും ആളുകൾ ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും ഒന്നുകൂടി ഓർമ്മിപ്പിക്കുന്നൂ എന്ന് മാത്രം.
4. ബാങ്കുകളിൽ നിന്നും ഭാര്യക്കും ഭർത്താവിനും കിട്ടാവുന്നത്ര പേർസണൽ ലോണുകൾ എടുക്കുക
5. രജിസ്ടേഷൻ ശെരിയാകുവാൻ എടുക്കുന്ന ആ കാലയളവിൽ സാധിക്കാവുന്നത്ര ക്രെഡിറ്റ് കാർഡുകൾ കരസ്തമാക്കി ആവുന്നത്ര ലോണുകളും കിട്ടാവുന്നത്ര ഏറ്റവും വിലകൂടിയ സാധനങ്ങളും വാങ്ങുക ഉദാ. ആപ്പിൾ ഐമാക് കമ്പ്യുട്ടർ, ഐപാഡ്, എക്സ്ബോക്സ് തുടങ്ങിയ വിലകൂടിയ ഗെയിംസുകൾ മുതൽ സോഫകൾ, ബെഡ്ഡുകൾ, ഡൈനിങ് ടേബിൾ തുടങ്ങി എന്തുമാകാം. പക്ഷേ ഒരു കാര്യം. ഇതൊന്നും പാക്കിങ് അഴിക്കരുത്. കാരണം ഇതെല്ലാം വിസ ശെരിയാകുമ്പോൾ കിട്ടുന്ന വിലക്ക് ആർക്കെങ്കിലും കൊടുക്കാനുള്ളതാണ്. ഇല്ലെങ്കിൽ നാട്ടിൽ കൊണ്ടു പോയാലും വിൽക്കാം.
6. ചെറുതും വലുതുമായി ചിട്ടികൾ നടത്തുകയും കുറി വിളിക്കുന്നവർക്ക് ആദ്യം കൃത്യമായി പണം നൽകുകയും വേണം .വിസ ശെരിയായി കഴിഞ്ഞാൽ പോകുന്നതിന് മൂൻപുള്ള രണ്ടോ മൂന്നോ കുറികൾ വിളിക്കുന്നവർക്ക് എന്തെങ്കിലും ന്യായം പറഞ്ഞ് കാശ് കൊടുക്കാതിരിക്കുക.

7. കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും അയൽപക്കകാരിൽ നിന്നും കൂട്ടുകാരിൽ നിന്നുമൊക്കെ കിട്ടാവുന്നത്ര കാശ് വായ്പയായി വാങ്ങുക. ഇതിന് വിശ്വസനീയ മായ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വസിപ്പിക്കേണ്ടതാണ്. ഉദാ: കൊച്ചു കുട്ടികൾ ഉള്ളവർക്കാണെങ്കിൽ നാട്ടിൽ നിന്നും അമ്മയെ കൊണ്ട് വരുന്നതിനായി വിസയടിക്കാൻ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിക്കുന്നതിനാണെന്നോ, അല്ലെങ്കിൽ നാട്ടിൽ വാങ്ങുന്ന പുതിയ സ്ഥലത്തിന്റെ അധാരം നടത്തുന്നതിനാണെന്നോ.. അതുമല്ലെങ്കിൽ അമ്മായിയപ്പന്റെ ഓപ്പറേഷന് വേണ്ടിയാണെന്നോ, അങ്ങിനെ എന്തു വേണേലും പറയാം. പക്ഷേ ഓരോരുത്തരോടും “ഞാൻ കടം ചോദിച്ച കാര്യം ആരോടും പറയരുതേ, എനിക്ക് ഇത് നാണക്കേടാണ്“ എന്നെല്ലാം പറയാൻ മറക്കരുത്. അല്ലെങ്കിൽ അവർ പറഞ്ഞ് നിങ്ങൾ എല്ലാവരുടെയും അടുത്ത് നിന്ന് പണം ചോദിക്കുന്ന കാര്യം എല്ലാവരും അറിയും.
8. ഓസ്ടേലിയായിൽ പോകുന്നത് വരെയുള്ള ഭക്ഷണ സാധനങ്ങളിൽ ഭൂരിഭാഗവും മലയാളി കടയിൽ നിന്നും മുൻ പരിചയം വച്ച് കടമായി വാങ്ങാവുന്നതാണ്.
9. ഇതിനിടയിൽ നേരത്തേ ക്രെഡിറ്റിൽ വാങ്ങിയ സാധനങ്ങൾ കിട്ടുന്ന വിലക്ക് കൊടുക്കാൻ മറക്കരുത്. ഈ സാധനങ്ങൾ വിൽക്കാനുണ്ടെന്ന് വേണമെങ്കിൽ ലോക്കൽ മലയാളി കടയിൽ ഒരു പേപ്പറിൽ എഴുതി ഒട്ടിക്കാവുന്നതാണ്.
10. പോകുന്നതിന് മുൻപായി അടുപ്പ് കല്ല് വരെ വിറ്റിരിക്കണം.
11. ഇനി യാത്രക്കായി (എയർപോർട്ട് വരെയുള്ള) ടാക്സി വിളിച്ച് കാശ് കളയാൻ ശ്രമിക്കരുത്. പകരം ഒരു റെന്റ്-എ-കാർ എടുത്ത് അതിൽ എയർപോർട്ടിൽ പോകാവൂന്നതും അതിന് ശേഷം കാർ എയർപോർട്ടിൽ ഉപേക്ഷിക്കാവുന്നതുമാണ്.
12. പോകുന്നതിനു മുൻപായി പുതിയൊരു ബാങ്കിൽ ഒരു പുതിയ അക്കൌണ്ട് തുടങ്ങേണ്ടതും പിന്നീടുള്ള ശമ്പളം അതിലേക്ക് വരുത്തേണ്ടതുമാണ്.
13. പോകുന്നതിന് ഒരാഴ്ച്ചമുൻപ് സിക്ക് ലീവ് എടുക്കേണ്ടതാണ്. അടുത്ത 6 മാസം വരെയുള്ള സിക്ക് ലീവിന്റെ ശമ്പളം പുതിയ അക്കൌണ്ടിൽ എത്തുന്നതും ആ പണം നാട്ടിൽ നിന്നോ ഓസ്ട്രേലിയായിൽ നിന്നോ ഒക്കെ പിൻ വലിക്കാവുന്നതുമാണ്.
14. ഇങ്ങിനെ ഓസ്ടേലിയായിൽ എത്തിക്കഴിഞ്ഞാൽ അവിടെ എന്തൊക്കെ ചെയ്യാമെന്ന് അവിടെയുള്ള മലയാളികളോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
(Statutory warning - ഇത് ആരും പരീക്ഷിക്കരുത്. സാക്ഷരകേരളീയർ ചെയ്യുന്ന ചില കാര്യങ്ങൾ എഴുതി എന്ന് മാത്രം)

എന്റെ ഗ്രാമം..

എന്റെ ഗ്രാമം..
ഒരിക്കലൊരിക്കല്‍ ഒരു ഗ്രാമമുണ്ടായിരുന്നു. ലോകം മുഴുവന്‍ പേരുകേട്ട. സര്‍വ്വജ്ഞ പീഠം കയറിയ ശ്രീ ശങ്കരാചാര്യരുടെ ജന്മ ദേശം കൊണ്ട് പുകഴ് പെറ്റ കാലടി എന്ന ഗ്രാമത്തോട് ചേര്‍ന്ന് കിടക്കുന്ന ആ ഗ്രാമത്തിന്റെ പേരാണ് മാണിക്യമംഗലം. ഒരു പേരില്‍ എന്തിരിക്കുന്നൂ എന്ന് ഏതോ ഒരു പെരിയ മനുഷ്യന്‍ പണ്ടെങ്ങോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാലം മാറി. ഇന്ന് പേരിലാണെല്ലാം. അങ്ങിനെയെങ്കില്‍ ലോകത്തെ ഏറ്റവും മനോഹരമായ പേരുള്ള ഒരു ഗ്രാമമായിരിക്കും ഇതെന്നെനിക്ക് തോന്നുന്നു.. എന്നാല്‍ ആഗ്രാമം ഇന്ന് അടിമുടി മാറിയിരിക്കുന്നു. പട്ടണ പ്രവേശം തുടങ്ങിയിട്ട് നാളേറെയായി. ഗ്രാമം മാത്രമല്ലാ, ഞാനുള്‍പ്പെടെയുള്ള ഗ്രാമ വാസികളും. ആ ഗ്രാമത്തിന്റെ തെക്കേ അറ്റത്തായി മൂന്ന് വശവും നെല്പാടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മുനമ്പിലായിരുന്നൂ എന്റെ വീട്. വിശാലമായ ആ പാടത്തിന്റെ വരംബത്ത് നിന്ന് നേരെ നോക്കിയാല്‍ കാലടി പട്ടണത്തിന്റെ കുറെ ഭാഗങ്ങളും വലത്തോട്ട് നോക്കിയാല്‍ കുന്നിന്‍ മുകളില്‍ മരത്തലപ്പുകള്‍ക്ക് മുകളിലായി ശ്രീ ശങ്കരാ കോളേജിന്റെ മുകള്‍ ഭാഗവും കാണാമായിരുന്നൂ. ഇന്ന് ആ കാഴ്ച്ചകളെ ഒക്കെ മറച്ചുകൊണ്ട് സംസ്കൃത സര്‍വ്വകലാശാലയുടെ കെട്ടിടങ്ങളും മെറ്റല്‍ ക്രഷറുകളും റൈസ് മില്ലുകളും മറ്റ് അനവധി വ്യവസായ സംരംഭങ്ങളും നിരന്ന് കിടക്കുന്നൂ. പാടം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ പാടങ്ങളിലായിരുന്നൂ അവധികാലങ്ങളിലേറെയും ചിലവഴിച്ചിരുന്നത്. പാടത്തിന്റെ നടുവിലൂടെ മാണിക്യമംഗലം തുറയില്‍ നിന്നും തുടങ്ങുന്ന ഒരു കൈതോട്. അതിന്റെ വശങ്ങള്‍ നിറയെ കൈതയായിരുന്നതിനാല്‍ ഇതിനെ കൈത തോടെന്നാണ് വിളിച്ചിരുന്നത്. പാടത്തിന്റെ നടുവിലൂടെ ചുറ്റി വളഞ്ഞൊഴുകുന്ന ഈ തോട്ടിലായിരുന്നൂ ഞങ്ങള്‍ കുളിച്ചിരുന്നതും നീന്തല്‍ പഠിച്ചതും വൈകുന്നേരങ്ങളില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ചിരുന്നതും. മിക്കവാറും എല്ലാ വീട്ടുകാരും സ്ത്രീകളുള്‍പ്പെടെ കുളിച്ചിരുന്നതും വസ്ത്രങ്ങള്‍ കഴുകിയിരുന്നതുമെല്ലാം ഇവിടെ തന്നെയായിരുന്നൂ. ഇറിഗേഷന്‍ വരുന്നതിനു മുന്‍പ് ഈ തോട്ടില്‍ ചിറകള്‍ കെട്ടി വെള്ളം തടഞ്ഞ് നിറുത്തി കൈതേക്ക് കൊണ്ടും കൈക്കൊട്ട കൊണ്ടും പാടത്തേക്ക് വെള്ളം തേവി കയറ്റുമ്പോള്‍ കേട്ടിരുന്ന ആ തേക്ക്പാട്ടുകള്‍ ഇന്നൊരു ഓര്‍മ്മ മാത്രം. ഇന്ന് തോട്ടിലെ കൈതയെല്ലാം വെട്ടി ഇരു വശങ്ങളും കരിങ്കല്ല് കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. തോട്ടില്‍ ഇന്ന് വെള്ളം തീരെയില്ലാതായിരിക്കുന്നൂ. ആ പഴയ കൈതതോട് ഇന്ന് മരണാസന്നയായി വല്ലപ്പോഴും ഒഴുകുന്നൂ. ഈ തോടിനും അപ്പുറത്തായിരുന്നൂ ഞങ്ങളുടെ കൃഷിയിടം. പാടത്ത് നിന്നും കൊയ്തെടുത്ത കറ്റകള്‍ തലയില്‍ ചുമന്ന് എല്ലാവരും നിരനിരയായി അരക്കൊപ്പം വെള്ളത്തിലൂടെ തോട് വട്ടം കടന്ന് വീട്ടിലെത്തിക്കും. അക്കാലത്ത് വീട്ടിലും പാടത്തും സ്ഥിരമായി പണിക്ക് വന്നിരുന്നത് ചക്കി പുലയിയും കാളി പുലയിയും അവരുടെ വീട്ടുകാരുമായിരുന്നു. ചക്കി പുലയിക്കും കാളി പുലയിക്കും അരയില്‍ ഒരു ഒറ്റമുണ്ടും കഴുത്തിലൂടെ മടക്കിയിടുന്ന ഒരു തോര്‍ത്തുമുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളു.അനാവൃതമായ ആ തുറന്ന മാറുമായിട്ടായിരുന്നൂ‍ മരണം വരെ അവരെവിടെയും നടന്നിരുന്നത്. കറ്റ മെതിച്ച്, നെല്ല് പാറ്റി, അളന്ന്, അവരുടെ പതമ്പ് ( പണിക്കൂലിയായി കിട്ടുന്ന നെല്ലിന്റെ വീതം) ഒരു ഒരു കുട്ടയിലാക്കി മാറ്റി വച്ച് അതേ തോര്‍ത്തുമുണ്ട് ഒന്ന് കഴുകി തോളിലൂടെയിട്ട് അവര്‍ കാലടി ചന്തയില്‍ പോയി കറിക്കുള്ളതും വാങ്ങി ഏറെ വൈകിയായിരിക്കും സ്വന്തം വീട്ടിലെത്തുന്നത്. അവരുടെയൊക്കെ അന്നത്തെ ആ സ്നേഹവും ആത്മാര്‍ത്ഥതയും എത്രയോ വലുതായിരുന്നൂ എന്ന് പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം കാലമേറെ കഴിഞ്ഞിട്ടും ആ മുഖങ്ങളൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നത്. അവരുടെ മുഖത്തെ ഓരോ ചുളിവുകള്‍ പോലും ഇന്നും എനിക്ക് മനപാഠമാണ്.

സ്കൂള്‍ പൂട്ടുമ്പോള്‍ കുട്ടികളും ചെറുപ്പക്കാരുമെല്ലാം വൈകുന്നേരങ്ങളില്‍ പാടത്ത് എത്തും. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ പുല്ല് കിളിര്‍ത്തു തുടങ്ങിയിരിക്കും മിക്കവാറും എല്ലാ വീട്ടുകാര്‍ക്കും പശു, കാള, പോത്ത്, എരുമ,ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളൊക്കെയുണ്ടകും. അവയെ എല്ലാം രാവിലെ തന്നെ പാടത്ത് മേയാന്‍ വിടും. വൈകിട്ട് ഈ പാടത്താണ് കളികള്‍ മുഴുവനും. ഫുട്ബോള്‍, വോളീബോള്‍, തുടങ്ങിയവക്ക് പുറമേ തൊങ്ങി തൊട്ട്കളി, കോട്ട കളി, കുട്ടിയും കോലും കളി, ഓലപന്തുകളി, കബഡികളി, ഇങ്ങിനെ നിരവധി കളികള്‍. പെണ്‍കുട്ടികളുടെ പ്രധാന വിനോദം കൊത്തം കല്ല് കളിയും വളപ്പൊട്ട്കളി, പിന്നെ “നാരങ്ങ പാല്, ചൂണ്ട്ക്ക് രണ്ട് ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ“ എന്ന് പാട്ട് പാടിയുള്ള ഒരു തരം കളി, പിന്നെ കൈകള്‍ വട്ടത്തില്‍ കമിഴ്ത്തിവച്ച്കൊണ്ട് ‘അപ്പിനി ഇപ്പിനി വെന്തിപ്പൂ , സ്വര്‍ഗ്ഗാ രാജാ വെള്ളേപ്പം” എന്ന പാട്ടിന്റെ മറ്റൊരു കളി, ഇങ്ങിനെ നിരവധി നിരവധി കളികള്‍. ഇതിനിടയില്‍ പാടത്തിന്റെ അരികില്‍ നില്‍ക്കുന്ന മാവിലെ മാങ്ങ എറിഞ്ഞ് വീഴ്ത്തി അതിനു വേണ്ടിയുള്ള കൊച്ച് കൊച്ച് വഴക്കുകള്‍.. അങ്ങിനെ..അങ്ങിനെ.. തിമിര്‍ത്തു നടന്നിരുന്ന ആ പഴയ കുട്ടിക്കാലവും ആ പഴയ ഗ്രാമവും ഹൃദയത്തില്‍ ഒരു സുഖമുള്ള വേദനയായി നിറഞ്ഞു നില്‍ക്കുന്നൂ. വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന ആ പാടവരമ്പുകളിലൂടെ.. ഒരിക്കല്‍കൂടി കാളി പുലയിക്കും ചക്കിപുലയിക്കുമൊപ്പം കറ്റയും തലയിലേന്തി നടക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്നോര്‍ത്തുപോകുന്നു...

ഫെയ്സ് ബൂക്“


“ഫെയ്സ് ബൂക്“

കണ്ടൂ പഴകിയൊരാ പഴം ബുക്കിൽ
നിന്നേറെ പുതുമകളുള്ളോരു ബുക്ക്
പേനയും പെൻസിലും വേണ്ടാത്ത ബുക്ക്
ഇത് താളും പുറം ചട്ടയുമില്ലാത്ത ബുക്ക്
കാല പഴക്കത്താൽ കീറാത്ത ബുക്ക്
ഇത് കാല വർഷത്തിൽ കുതിരാത്ത ബുക്ക്
കാലം കഴിഞ്ഞാലും പഴകാത്ത ബുക്ക് ഇത്
കാലത്തിൻ കയ്യൊപ്പു പതിഞ്ഞോരു ബുക്ക്
ഇത് ......... ഫെയ്സ് ബുക്ക്…

കാലത്തെഴുന്നേറ്റാൽ കണികാണും ബുക്ക്
ചിലരുടെ പ്രാതലിൻ മുന്നിലും കാണുമീ ബുക്ക്
ജോലിക്കിടയൂം കാണുമീ ബുക്ക്
ചിലർക്കൊരു ജോലിയായി മാറിക്കഴിഞ്ഞോരീ ബുക്ക്
ഒരു ജോളിയായ് തുടങ്ങിയതാണീബുക്ക്
ഇന്നൊരു തീരാ വ്യാധിയായ് മാറീയീ ബുക്ക്
വാക്കും പ്രവർത്തിയും തമ്മിൽ പുലബന്ധ
മില്ലാത്തൊരെൻ വാക്കുകൾ
വാരിവിതറാനുള്ളോരു ബുക്ക്
ഫെയ്സില്ലാത്തൊരെൻ വ്യാജ ഫെയ്സ്
ഫേമസ്സാക്കിയതുമീ ബുക്ക്
കാലത്തിൻ മുഖമുദ്രയായ് മാറിയീ ബുക്ക്
കാലവും നേരവും ഇല്ലാത്ത ബുക്ക്..
ഇത് ഫെയ്സ് ബുക്ക്

അഗ്നിയിൽ കത്തിയെരിയാത്ത ബുക്ക്
ഇത് സമരാഗ്നികളാളിപ്പടർത്തുന്ന ബുക്ക്
വംശീയ വിദ്വേഷം പടർത്തുന്ന ബുക്ക്
ഇത് വർഗ്ഗ സമരങ്ങൾ പാടി പുകഴ്ത്തുന്ന ബുക്ക്
തമ്മിൽ കാണാത്തവരെ തമ്മിലടുപ്പിക്കും ബുക്ക്
പിന്നീടവരെ തമ്മിലകറ്റുന്നതുമീ ബുക്ക്
കാമുകീ കാമുകർക്കേറെപ്രിയമീ ബുക്ക്
പ്രായം പറയാതെ പ്രേമിക്കാനീ ബുക്ക്
നന്മയും തിന്മയുംകൈകോർത്തങ്ങനെ
ഉന്മാദ നൃത്തം ചവിട്ടുന്ന ബുക്ക്..
ഇത് ഫെയ്സ് ബുക്ക്.. ഇത്.. ഫെയ്സ് ബുക്ക്..

താജ് മഹലും തോട്ടികളും

താജ് മഹലും തോട്ടികളും 
ഒന്നാം വർഷ പ്രീഡിഗ്രി പഠിക്കുമ്പോൾ എനിക്കൊരു പൂതി.. ടാജ് മഹൽ കാണണം. അങ്ങിനെയൊരു പൂതി ഉണ്ടാവാൻ അതിന്റെ പിന്നിൽ ചില കാരണങ്ങളുമുണ്ടായിരുന്നു. കയ്യിൽ 300 രൂപയുണ്ടായിരുന്നു. പിന്നെ എന്റെ ഇളയപ്പനും കുടുംബവും ആഗ്ര സെന്റ്. ജോസഫ് കോളേജിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. കല്യാണം കഴിക്കുന്നതിന് മുൻപ് ഇളയപ്പൻ ദൈവവിളിയിൽ ആകൃഷ്ടനായ സെമിനാരിയിൽ പോയിരുന്നു. അത് ദൈവത്തിന്റെ ഓഫീസിലെ ആർക്കോ പറ്റിയ ഒരു ക്ലറിക്കൽ മിസ്റ്റേക്കായിരുന്നു. ഇതറിഞ്ഞ ദൈവം അഞ്ചെട്ട് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പിരിച്ച് വിട്ട് പെണ്ണ് കെട്ടിച്ചു. അതൊരു വൻ വിജയമായിരുന്നു. അതിൽ രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളും. മൂത്തയാൾ ഫാദർ ജോസ്. അപ്പൻ പഠിച്ചിരുന്ന അതേ സെമിനാരിയിൽ തന്നെ (ബനാറസിൽ) മകനും പഠിക്കാനവസരം കിട്ടി. ഇപ്പോൾ ഡെൽഹി രൂപതയിൽ സേവനം ചെയ്യുന്നു. രണ്ട് പെൺ മക്കളും ഇതേ പാതയിൽ തന്നെ. ഒരാൾ നോർത്തിൻഡ്യയിലും ഒരാൾ ഇറ്റലിയിലും സേവനം ചെയ്യുന്നു. വംശാവലി നിലനിറുത്തേണ്ട ചുമതല ഇളയവൻ ഏറ്റെടുത്തു. ഓ, സോറി. പറഞ്ഞ് പറഞ്ഞ് കാട് കയറി. മടങ്ങിവരാം. 1980.
ഫോൺ ഇല്ലാത്ത കാലം. ഒരു ലെറ്റർ എഴുതി അതിന്റെ മറുപടി കിട്ടിയിട്ട് ഇളയപ്പന്റടുത്തേക്ക് പോകാനുള്ള ക്ഷമയുണ്ടായിരുന്നില്ല. നേരെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഒരു ആഗ്ര ടിക്കറ്റെടുത്തു. 85രൂപ 85 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് ചാർജ്ജ്. ജയന്തി ജനതാ എക്സ്പ്രസ്സിലായിരുന്നൂ ഇളയപ്പനും കുടുംബവും ആഗ്രക്ക് പോകുന്നതും വരുന്നതും എന്നെനിക്കറിയാമായിരുന്നു. അങ്ങിനെ ആദ്യം വന്ന ജയന്തി ജനതാ എക്സ്പ്രസ്സിൽ കയറി ഇരുന്നു. റിസർവേഷൻ ഒന്നും ഉണ്ടായിരുന്നില്ല. സഹ യാത്രികരുമായി പരിചയപ്പെട്ടു. യാത്രാലക്ഷ്യം വിവരിച്ചപ്പോളാണ് അറിയുന്നത് അത് ബോംബെ ജയന്തി ജനത എക്സ്പ്രസ്സ് ആയിരുന്നൂ എന്നും. പിന്നെ അവരുടെ ഉപദേശപ്രകാരം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അടുത്ത വണ്ടിയിൽ മദ്രാസ്സിലേക്ക്. വെളുപ്പിന് മദ്രാസ്സ് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ വച്ച് ഇളയപ്പന് ഒരു ലെറ്റർ എഴുതി റെയിവേ സ്റ്റേഷനിൽ തന്നെ പോസ്റ്റ് ചെയ്തു. ലെറ്റർ കിട്ടുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. അന്നു വൈകിട്ടായിരുന്നു അവിടന്നുള്ള വണ്ടി. ഭാഗ്യവശാൽ പിറ്റേന്ന് ജോലിക്ക് പോകാനിറങ്ങിയ ഇളയപ്പന് എന്റെ പോസ്റ്റ് കിട്ടി. അങ്ങിനെ ആഗ്ര റെയിൽവേ സ്റ്റേഷനിൽ വന്ന് ഇളയപ്പൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

ആഗ്രയിൽ രണ്ടാഴ്ച ഇളയപ്പന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ചു. അതിനിടയിൽ രണ്ടൽഭുതങ്ങളാണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഒന്ന് ലോകത്തിലെ ഏഴത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ. മറ്റൊന്ന് അവിടെ ഞാൻ കണ്ട തോട്ടികൾ. മനുഷ്യ മലം തലയിൽ ചുമന്ന് നീങ്ങുന്ന, പറഞ്ഞു കേട്ടുമാത്രം പരിചയമുള്ള തോട്ടികൾ. ഇവരുടെ തലയിലെ മലം നിറച്ച കുട്ടയിൽ നിന്നും നിന്നും കഴുത്തിലൂടെയു കവിളിലൂടെയും ഒലിച്ചിറങ്ങുന്ന മലം കണ്ട് സത്യത്തിൽ എന്റെ ഹൃദയം നൊന്തു. നഗരത്തിലെ തിരക്കേറിയതും എന്നാൽ ഇടത്തരക്കാർ താമസിക്കുന്നതുമായ വീടുകളിലും ചെറിയ ഫ്ലാറ്റുകളിലും കക്കൂസുകൾ ഉണ്ടായിരുന്നില്ല. ഈ വീടുകളിൽ ഒരാൾക്ക് ഇരിക്കാവുന്ന ഒരു ചെറിയ മുറിയുണ്ടായിരിക്കും. അകത്തിരിക്കുന്ന ആളെ കാണാതിരിക്കാനായി വാതിലിനു പകരം ഒരു തുണി ഇട്ടിട്ടുണ്ടായിരിക്കും. ഇവിടെ ഒരു കടലാസ് നിവർത്തിവച്ച് അതിൽ കാര്യം സാധിച്ച് വയ്ക്കും. എല്ലാ ദിവസവും ഈ തോട്ടികൾ അവിടെയെത്തി ഈ മലം കോരി കുട്ടയിലാക്കി തലച്ചുമടായി കൊണ്ടുപോയി യമുനാ നദിയിൽ തള്ളും. വിശപ്പടക്കാൻ കാലങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഇവരുടെ ജീവിതം മൃഗതുല്യമായിരുന്നു. ഇത്തരത്തിൽ മനുഷ്യ മലവുമായി പോകുന്ന തോട്ടികളെ പല പ്രാവശ്യം നിരത്തുകളിൽ വച്ച് കാണാൻ കഴിഞ്ഞിട്ടുണ്ട്.. ഇന്ന് ഈ സംവിധാനം നിലവിലുണ്ടോ എന്നെനിക്കറിയില്ല. ഇളയപ്പനും കുടുംബവും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ സെറ്റിൽ ചെയ്തതുകൊണ്ട് ഇപ്പോഴത്തെ അവസ്ത്ഥ അറിയാനും വയ്യ.
എന്നാൽ ഈ തോട്ടികളും തോട്ടി വ്യവസ്ഥയും മറ്റൊരു രീതിയിൽ ഇന്നും നിലനിൽക്കുന്നൂ. സമൂഹത്തേയും രാജ്യത്തേയും നിയമത്തേയും സദാചാര മൂല്യങ്ങളേയും ആകമാനം നാറ്റിച്ച്കൊണ്ട് പൂർവ്വാധികം ശ്ക്തിയായി തന്നെ. കുട്ടയിലുള്ള മനുഷ്യ മലത്തേക്കാൾ ചീഞ്ഞുനാറിയ, നികൃഷ്ടരായ ഈ മതമൌലിക, രാഷ്ട്രീയ നേതാക്കന്മാരെ ചുമക്കുന്നത് പ്രബുദ്ധരെന്നവകാശപ്പെടുന്ന ആധുനിക തോട്ടികളും. തലയിലൂടെ ഒലിച്ചിറങ്ങുന്ന വിസർജ്ജ്യ ശകലങ്ങൾ ഈ പ്രബുദ്ധർക്ക് എന്തിനുമുള്ള ഊർജ്ജം നൽകുന്നു. ബാക്കിയുള്ളത് യമുനയിലൊഴുക്കാതെ ഇവർ അടുത്ത തലമുറക്ക് നൽകി ഇവരെ ചുമക്കാൻ സജ്ജമാക്കുന്നു. ചരിത്രം ആവർത്തിക്കുന്നു. തോട്ടികൾ നീണാൾ വാഴട്ടെ. ധീരാ.. വീരാ..

എന്റെ കടിഞ്ഞുല്‍ പ്രണയകഥയിലെ ...

എന്റെ കടിഞ്ഞുല്‍ പ്രണയകഥയിലെ ...

പ്രീഡിഗ്രി കഴിഞ്ഞ് നേരെ stenography പഠിക്കാന്‍ ഒക്കല്‍ ശ്രീ നാരായണ ITC യില്‍ ചേര്‍ന്നു. ക്ളാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ ചെല്ലുന്നത്. ആദ്യ ക്ലാസ്സിലും വൈകിയാണെത്തിയത്‌.
ആദ്യ ബഞ്ചില്‍ സൈഡിലായി ഇരിപ്പിടം കിട്ടി. ആകെ ഒരു പകപ്പായിരുന്നു. ആദ്യ പിരിയദു കഴിഞ്ഞപ്പോള്‍ ഒന്ന്‍ പുറകോട്ടു നോക്കി. ആദ്യ രണ്ട്ട് ബഞ്ചുകളില്‍ ആണുങ്ങളും അതിനു പുറകില്‍ നാല് ബഞ്ചുകളില്‍ പെന്കുട്ടികളും. 25ല്‍ താഴെ വരുന്ന വിദ്യാര്‍ത്ഥികളെ ഉണ്ടായിരുന്നുള്ളൂ. പുറകോട്ട് നോക്കിയ ഞാന്‍ ഉടനെ നോട്ടം പിന്‍വലിച്ചു. ഇത് വരെ എന്നെ ആരും നോക്കിയിട്ടില്ലാത്ത രീതിയില്‍ നാലാമത്തെ ബഞ്ചില്‍ മൂന്നാമതിരുന്ന അവളുടെ ആ നോട്ടം എന്നെ ഒരു വല്ലാത്ത ഒരവസ്തയിലാക്കി. പിന്നെ ആകെ ഒരന്കലാപ്പായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് അവള്‍ ഒന്നുകൂടി എന്നെ നോക്കി പുഞ്ചിരിച്ച് പുറത്തേക്ക് പോയി. വിടര്‍ന്ന വലിയ കണ്ണുകളും നീണ്ട മുടിയും ഇളം കറുപ്പുമുള്ള അവളായിരുന്നു എന്റെ ആദ്യ പ്രണയത്തിലെ ദുരന്ത നായിക. പ്രേമം സാവധാനം വളര്‍ന്നു. ക്ലാസ്സില്‍ നിന്നും അത് പുറത്തേക്ക് അറിഞ്ഞുതുടങ്ങി. മാനെജ്മെന്റ് വിളിച്ച് താക്കീതു ചെയ്തു. എങ്കിലും ഞങ്ങളുടെ പ്രേമം നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടിരുന്നു. വര്‍ഷാവസാനം ITC ഡേ ക്ക്
ചാലക്കുടി സുരഭി THEATOR ല്‍ നൂണ്‍ ഷോക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് അവള്‍ നേരത്തെ വന്നു. ഞാനും നേരത്തേ എത്തി. അവള്‍ മുന്‍പേ പോയി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കും. കുറെ കഴിഞ്ഞ് ഒന്ന്മരിയാത്താവനെപോലെ ഞാനും അവിടെ ചെല്ലുന്നു. നേരെ ബസ്സില്‍ കയറുന്നു. സിനിമ കഴിഞ്ഞ് സാധാരണ പോലെ വീട്ടിലേക്ക്. ഇതായിരുന്നു. പ്ളാന്‍. അങ്ങിനെ അവള്‍ നേരെ ബസ്‌ stand ലേക്ക് പോയി. ഇനി എന്റെ ഉഴം ആണ്. അപ്പോള്‍ തുടങ്ങി എനിക്ക് ഒരു വല്ലാത്ത അസ്വസ്ഥതയും വയറു വേദനയും . നേരെ ടോയ്ലറ്റില്‍ പോയി. ഇളകിയാണ് പോകുന്നത്. ഒന്ന് കഴിഞ്ഞു. രണ്ടു കഴിഞ്ഞു, പലത് കഴിഞ്ഞു. ഒരു രക്ഷയുമില്ല. ബസ് stand ല്‍ കാത്ത് നിന്ന് മടുത്ത അവള്‍ തിരിച്ചു വന്നു. നേരം ഉച്ചയകാറായി . പിന്നെ പോയിട്ട് കാര്യമില്ല. മാത്രമല്ല വയറിളക്കം കുറയുന്നുമില്ല. കാര്യം പറഞ്ഞപ്പോള്‍ അവളെന്നെ കളിയാക്കി . പേടിതൂറന്‍. അങ്ങിനെ ആദ്യ സിനിമ ഫ്ലോപ്പ് . ഈ പേടിച്ചു വയറിളകി എന്നൊക്കെ ചിലര്‍ പറയുമ്പോള്‍ അവരെ ആരും കളിയാക്കണ്ട. അങ്ങിനെ വയറിളകും... ഇനിയുള്ള കഥ പറയുന്നില്ല. അവള്‍ ഇന്ന് മറ്റൊരു ആളുടെ ഭാര്യയാണ് .. എന്റെ കടിഞ്ഞുല്‍ പ്രണയ കഥയിലെ ആ പെണ്കൊടിക്ക് ഈ വാലന്റൈന്‍ ദിനത്തില്‍ ഞാനെന്‍റെ ആശംസകള്‍ അറിയിക്കുന്നു ..എനിക്കതിനു അര്‍ഹതയില്ലെങ്കിലും...

സ്നേഹ പൂർവ്വം മോഹൻലാലിന്

സ്നേഹ പൂർവ്വം മോഹൻലാലിന്
പ്രിയപ്പെട്ട ലാലേട്ടാ,
ഏതൊരു സാധാരണ മലയാളിയേയും പോലെ ഞാനും സിനിമയേയും സിനിമാതാരങ്ങളേയൂം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയാണ്.
ആ ആരാധനാ പാത്രങ്ങളുടെ ഏറ്റവും മുകളിലായിട്ടാണ് അങ്ങയെ ഞാൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. 
അങ്ങ് ഞങ്ങൾക്ക് നൽകിയ അനശ്വര കഥാ പാത്രങ്ങൾ മരണം വരെ ഞങ്ങളോടൊപ്പം ഉണ്ടാകും. ആ കഥാപാത്രങ്ങൽക്ക് ജീവൻ നൽകിയ അങ്ങും മരണം വരെ ഞങ്ങളോടൊപ്പം ഞങ്ങളുടെ മനസ്സിൽ ഉണ്ടാകണം എന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്നാൽ കഥാപാത്രങ്ങളെ ഞങ്ങളിൽ ഉപേക്ഷിച്ച് അങ്ങ് ഞങ്ങളുടെ മനസ്സുകളിൽ നിന്നും അകന്നു പോകുന്നുവോ എന്നൊരു സംശയം ഈയിടെയായി ഞങ്ങൾക്ക് തോന്നുന്നു. സിനിമയിലൂടെ അങ്ങ് നേടേണ്ടതിലധികം നേടിക്കഴിഞ്ഞിട്ടുണ്ട്. പണമായും അവാർഡുകളായും ലെഫ്റ്റനന്റ് കേണൽ പോലെയുള്ള അർഹതയില്ലാത്ത പദവികളായും മറ്റും. ഇതിലൊന്നും ഞങ്ങൾക്ക് പരാതിയില്ല, അധവാ പരാതിപ്പെട്ടിട്ടും കാര്യമില്ല. ഒരു നാലു തലമുറക്ക് സുഭിക്ഷം കഴിയാനുള്ളത് ഞങ്ങളേപ്പോലുള്ള പാവം പ്രേക്ഷകരിൽ നിന്നും നേടിയിട്ടും താങ്കളുടെ പണത്തിനോടുള്ള ആർത്തി ഇനിയും കുറഞ്ഞിട്ടില്ലാ എന്ന് അങ്ങ് തന്നെ ഞങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഈയിടെയായി ടെലിവിഷൻ തുറന്നാൽ അങ്ങ് കാട്ടി കൂട്ടുന്ന പരസ്യങ്ങൾ. അവസാനത്തെ അങ്ങയുടെ “കൊക്കോനാട്“ പരസ്യം കണ്ടാൽ ഓക്കാനിക്കാൻ വരും എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അങ്ങയോടുള്ള അന്ധമായ സ്നേഹം കൊണ്ട് അത് വാങ്ങി ഉപയോഗിച്ച് കൊൾസ്ട്രോൾ കൂടി ചാകാൻ ചാവേറുകളായി നിരവധി പേർ കേരളത്തിലുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങ് ഇതുപോലെയുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നത്. അറിഞ്ഞ്കൊണ്ട് എന്തിന് ഈ പാവങ്ങളെ ഇങ്ങിനെ കൊലക്ക് കൊടുക്കുന്നു? ഇത് മാത്രമല്ലാ, അങ്ങയുടെ മറ്റ് പരസ്യങ്ങളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. മറ്റ് സൂപ്പർ താരങ്ങളുടെ കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല. അങ്ങ് ഒരു നല്ല നടനാണ്. അങ്ങയുടെ നാട്യം സിനിമയിൽ കാണുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നേരം വെളുത്ത് ടെലിവിഷൻ തുറന്നാൽ അങ്ങയെ മാത്രം കണ്ട് സത്യത്തിൽ ഞങ്ങൾ അങ്ങയെ വെറുത്തു തുടങ്ങിയോ എന്നൊരു സംശയം. അങ്ങ് പണ്ട് “ഉദയനാണ് താരം” എന്ന സിനിമയിൽ ചോദിച്ചത് പോലെ “എന്തിനും ഒരു പരിധിയില്ലേ” സാർ. ദയവ് ചെയ്ത് അങ്ങയുടെ ഈ ആക്രാന്തം ഒന്ന് കുറക്കൂ. വേറെയും പാവപ്പെട്ട താരങ്ങൾ സിനിമയിലുണ്ടല്ലോ. ഇതൊക്കെ അവർ ചെയ്യട്ടെ. അവർക്കും ജീവിക്കേണ്ടേ?..
സസ്നേഹം, ഒരു ആധാരകൻ..