ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Saturday, 29 November 2008
കലയുടെ മാമാങ്കത്തിന് തിരശ്ശീല വീണു.
മികച്ച സംഘടനാ പാടവം കൊണ്ടും ജനോപകാരപ്രദങ്ങളായ കര്‍മ്മ പദ്ധതികള്‍ കൊണ്ടും അംഗബലത്തിലും ജനപ്രീതിയിലും യൂ.കെ.യിലെ ഏറ്റവും വലിയ മലയാളി സംഘടനയെന്ന ഖ്യാതി നിലനിര്‍ത്തിക്കൊണ്ട് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) സംഘടിപ്പിച്ച മൂന്നാമത് ചില്‍ഡ്രന്‍സ് ഫെസ്റ്റ് മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ഒരവിസ്മരണീയാനുഭവമായിമാറി. 160ല്‍പ്പരം വരുന്ന പ്രതിഭകളാണു ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ഈ കലാ മാമാംങ്കത്തിനു മാറ്റുരക്കാനെത്തിയത്. ന്രുത്തസംഗീതാതികലകളിലെ മത്സരാര്‍ത്ഥികളുടെ മികവും കഴിവും കാണികളെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപരതന്ത്രരാക്കിയപ്പോള്‍ വിജയികളെ നിര്‍ണയിക്കാന്‍ വിധികര്‍ത്താക്കള്‍ക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു.
വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി MEJO OOMMEN ഉം JOSNA JOSE ഉം യഥാക്രമം കലാപ്രതിഭാപട്ടവും കലാതിലകപട്ടവും കരസ്ഥമാക്കി. ലിവര്‍പൂളിന്റെ ഭാവിഭാഗധേയത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ഈ കുരുന്നുകള്‍ കൈനിറയെ സമ്മാനങ്ങളുമായി മടങ്ങിയപ്പോള്‍
ഈ മഹത്തായ സംരംഭത്തിനു ചുക്കാന്‍പിടിച്ച ലിംകയുടെ ഭാരവാഹികള്‍ക്ക് ബ്രോഡ്ഗ്രീന്‍ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സ് ഹ്രുദയത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദിപറഞ്ഞു.
ചിത്രങ്ങള്‍ :- CLICK ON PHOTO GALLERY
Subscribe to:
Post Comments (Atom)
No comments:
Post a Comment