Tuesday, 18 November 2008

പീഠനം ഒരു തുടര്‍ക്കഥ

കാമത്തില്‍ സ്നേഹം പൊതിഞ്ഞ് പിഞ്ചുകുട്ടികളെവരെ പീഠിപ്പിക്കുന്ന
അദ്ധ്യാപകരുടെ ഊഴമാണു ഇപ്പോള്‍ കേരളത്തില്‍. ദൈവത്തിന്‍ സ്വന്തം നാട്ടിലെ കഥ കേട്ട് നരകത്തിലിരുന്ന് പിശാചുക്കള്‍ ആര്‍ത്തുചിരിക്കുന്നുണ്ടാകും. പണ്ടില്ലാത്തവിധം ഈരോഗം നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിക്കുന്നത് എന്തുകൊണ്ട്? ഇതിനു എന്താണു ചികിത്സ?. ഈ രണ്ടുകാര്യങ്ങളിലും എത്രയും പെട്ടെന്നുതന്നെ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇതു വായിച്ചുകഴിയുമ്പോള്‍ ഒരു വിഭാഗം എന്റെ നേരേ സദാചാരത്തിന്റെ ഖ്ഡ്ഗങ്ങളുമായി അലറി വരും എന്നെനിക്കറിയാം. അവരോട് എനിക്കു ഒന്നേ പറയാനുള്ളൂ. രാജാവ് നഗ്നനായിരുന്നു എന്ന് ഭയമില്ലാതെ വിളിച്ചുകൂവിയ ആ കൊച്ചു കുട്ടിയായി എന്നെ കണ്ടുകൂടെ?

ഇനി ഞാന്‍ പറയാന്‍പോകുന്ന കാര്യങ്ങള്‍ എന്റെ മാത്രം അഭിപ്രായമാണ്. ആര്‍ക്കും യോചിക്കാം, വിയോചിക്കാം. വ്യഭിചാരം പാപമാണെന്ന് മതഗ്രന്ധങ്ങളും,കുറ്റകരമാണെന്നു കോടതികളും ആയിരക്കണക്കിനു വര്‍ഷം മുന്‍പുമുതല്‍ പഠിപ്പിക്കുന്നതും പറയുന്നതുമാണ്. എന്നിട്ടെന്തു ഫലമുണ്ടായി? പാപവും കുറ്റവും നാള്‍ക്കുനാള്‍ കൂടുന്നതല്ലാതെ വല്ല കുറവും ഉണ്ടായോ?. അപ്പോള്‍ ഒരു പുനര്‍വിചിന്തനത്തിനു സമയമായിരിക്കുന്നുവെന്നു സാരം. അതായത് ആട്ടിയ വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ ആട്ടുക. വായുവും, വെള്ളവും, ആഹാരവും എല്ലാം പോലെതന്നെ മനുഷ്യനു ഒഴിച്ചുകൂടാനവാത്തതാണു സെക്സ്. മനുഷ്യനു ആഹാരം കിട്ടാഞ്ഞാല്‍ എന്തുചെയ്യും. ആദ്യമൊക്കെ ഒന്നും സംഭവിക്കാത്തമട്ടില്‍ നടക്കും. കുറച്ചുനേരം പിടിച്ചു നില്‍ക്കും. പിന്നെ കയ്യില്‍ കാശുണ്ടെങ്കില്‍ കാശുകൊടുത്ത് കിട്ടുന്നിടത്തു നിന്ന് വാങ്ങി കഴിക്കും. അതോടെ ആ പ്രശ്നം തീര്‍ന്നു. ഇനി കാശില്ലെങ്കിലോ? ഒന്നുരണ്ടു ദിവസമൊക്കെ മാന്യമായി പട്ടിണി കിടക്കും സഹിക്കന്‍ പറ്റാതെ വരുമ്പോള്‍ പിന്നെ മാന്യതയൊക്കെ വെടിഞ്ഞ് ഒന്നുകില്‍ യാചിക്കും, അല്ലെങ്കില്‍ തട്ടിപ്പറിക്കും, അതുമല്ലെങ്കില്‍ മോഷ്ടിക്കും. ഒരു ചെറിയ ശതമാനം ഇതിനപവാദമായുണ്ട്.. അവര്‍ പട്ടിണി കിടന്ന് മരിക്കും. സെക്സിന്റെ കാര്യത്തിലും ഇതു തന്നെ. ഈ പീഠകരില്‍ പലരുടെയും വ്യക്തിജീവിതം എടുത്തു പരിശോധിച്ചാല്‍ , അവര്‍ക്ക് അപ്രാപ്യമായതോ, ലഭ്യമല്ലാത്തതോ, പല കാരണങ്ങളാല്‍ നിക്ഷേധിക്കാപ്പീട്ടതോ ആയ സെക്സിന്റെ പൂര്‍ത്തീകരണത്തിനായി അവര്‍ അത് തട്ടിപ്പറിക്കുന്നു, മോഷ്ടിക്കുന്നു. ഇരകള്‍ പലപ്പോഴും പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്തവരും സാധുക്കളും ആയിരിക്കും എന്നതാണു ഇതിന്റെ ദുഖകരമായ ഒരു സത്യം.

എന്റെ 18 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരത്തിലുള്ള
നിരവധി കേസ്സുകളില്‍ ഇടപെട്ടതില്‍ നിന്നും കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിലാണു ഇതു പറയുന്നത്. അച്ഛന്‍ മകളേയും സഹോദരന്‍ സഹോദരിയേയും 16 കാരന്‍ 80 കാരിയേയും എന്തിന്, പക്ഷിമ്രുഗാദികളേയും വരെ പീഠിപ്പിച്ചവരെ എനിക്കറിയാം.

നാട്ടില്‍ കള്ളവാറ്റ് ഇപ്പോള്‍ പഴയ കാലത്തെ അപേക്ഷിച്ച് ഒരു 80% എങ്കിലും കുറഞ്ഞിട്ടുണ്ട്. കാരണം, മദ്യഷാപ്പുകള്‍ എവിടെ ചെന്നാലും കാണാം . ആവശ്യക്കാരനു കയ്യില്‍ കാശുണ്ടെങ്കില്‍ ഏതു ഷാപ്പിലും കയറി ധൈര്യമായി കുടിക്കാം. എല്ലായിടത്തും ഷാപ്പുണ്ടെന്നു കരുതി കുടിക്കാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല, എല്ലാവരും കുടിക്കുന്നുമില്ല. അത് വ്യക്തികളുടെ ഇഷ്ടം.

അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത്, സെക്സ് വിലക്കു കൊടുക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളം. ആവശ്യക്കാര്‍ അതിലേറെ. കരിഞ്ചന്തയിലാണു കച്ചവടം എന്നതിനാല്‍ ശിക്ഷ ഭയന്നു പലരും വാങ്ങുന്നില്ല. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും നിയമ പരിരക്ഷ കിട്ടിയാല്‍ ഇന്നു നടക്കുന്ന പീഠനങ്ങളില്‍ പകുതിയും ഇല്ലാതാകും എന്നാണെന്റെ വിശാസം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബാല പീഠനം നടക്കുന്നതു കേരളത്തിലാണു. കാരണം, മറ്റേതു സ്റ്റേറ്റിലും ഈ തൊഴിലിനു നേരെ അധികാരികള്‍ ഒരു പരിധിവരെ കണ്ണടച്ചു നില്‍ക്കുന്നു എന്നതാണു സത്യം. ഈ കൊടുക്കല്‍ വാങ്ങലുകളില്‍ ഒരു തുറന്ന സമീപനം ഗവ. ഭാഗത്തുനിന്നുണ്ടായാല്‍ 6 വയസ്സുകാരിയെ 60 കാരന്‍ മിഠായി കൊടുത്തു വശീകരിക്കുന്ന അവസ്ഥയില്‍ കുറേ മാറ്റം വരും. ആയിരം അപരാധികള്‍ രക്ഷപെട്ടാലും നിരപരാധിയായ ഒരു കുഞ്ഞെങ്കിലും ശിക്ഷിക്കപ്പെടാതിരിക്കും.

11 comments:

  1. താങ്കള്‍ പറഞ്ഞതില്‍ വളരെ കാര്യമുണ്ട്. ലൈഗിക ആക്രമണം നടക്കുന്നത് 90% ബലഹീനരും, ആലംബഹീനരുമായവരുടെ നേരെ ആണല്ലോ! കാരണം, ലൈംഗിക വിശപ്പു അടക്കാന്‍ സാധിക്കാത്ത മനോരോഗികള്‍ എളുപ്പത്തില്‍ കീഴടക്കാന്‍ പറ്റുന്നവരെ ആക്രമിച്ചു അവരുടെ ആര്‍ത്തി തീര്‍ക്കുന്നു. ഒരു സാമൂഹ്യവിപത്തായി ഈ അക്രമം നാള്‍ക്കുനാള്‍ കൂടി കുടി വരുന്നു. ഈ മനോരോഗത്തിനു വളമായി ലൈഗികതനിറഞ്ഞ പോസ്റ്ററുകള്‍, സിനിമകള്‍, പുസ്തകങ്ങള്‍, പരസ്യങ്ങള്‍, ടി വി പരിപാടികള്‍, തുടങ്ങിയവ തീരുന്നു. ഈ വിഷയത്തെ പറ്റി സര്‍ക്കാരും, ജുഡിഷ്യറിയും, വളരെ ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.(രാഷ്ടീയം ഒഴിവാക്കികൊണ്ടു)

    ReplyDelete
  2. മത പുരോഹിതരും, സന്യാസികളും, എന്തിനധിക ശബരിമല തന്ത്രിവരെ ഈ വിഷത്തില്‍ പെട്ട കേസുകളില്‍ പെട്ടില്ലേ! അതായതു സഭ്യതയുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന ഒന്നല്ല ലൈംഗികത. നിത്യ ജീവിതത്തില്‍ മദ്യത്തിനും,മയക്കുമരുന്നഇനും,, പുകവലിക്കും ലൈംഗികതക്കും പ്രധാന്യം കൊടുക്കുന്ന് പരസ്യങ്ങളും, സിനിമകളും, പുസ്തകങ്ങളും നിരോധിക്കുക എന്ന ഒരു അഭിപ്രായം കൂടി ഉണ്ട്.

    ReplyDelete
  3. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ.

    ReplyDelete
  4. താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒപ്പം ദേശാഭിമാനി പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പും ഊണ്ട്. നിരോധിക്കപ്പെടുന്ന എന്തിനോടും മനുഷ്യനുണ്ടാകുന്ന ഭ്രമം നാം ആത്മപരിശോധന നടത്തിയാല്‍ തന്നെ മനസിലാവും. പിന്നെ ഇന്ന് സ്കൂള്‍ കുട്ടികള്‍ വരെ ബ്ലൂ ഫിലിം സിഡിയുമായി നടക്കുന്ന ഈ കാലത്ത് പോസ്റ്ററുകള്‍, സിനിമകള്‍ ഇതൊക്കെ നിരോ‍ധിച്ചിട്ട് എന്തു കാര്യം? ഇന്നത്തെ തലമുറയുടെ കാര്യങ്ങള്‍ അറിയാത്ത മതാപിതാക്കള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.കല്ല്യാണത്തിനു മുമ്പ് സെക്സില്‍ ഇടപെടാത്ത എത്ര ആളുകള്‍ ഉണ്ടാവും ഇന്നത്തെ കാലത്ത്?
    പട്ടണങ്ങളില്‍ ഒക്കെ ഏതെങ്കിലും ഒരു തീയേറ്ററില്‍ സെക്സ് പടം അനുവത്നീയമായി കാണിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്, ഒരു പരിധി വരെ കുറ്റകൃത്യങ്ങള്‍ കുറക്കാനായി. ആടച്ചു വെച്ചിരിക്കുന്ന വികാരങ്ങള്‍ ആര്‍ത്തലച്ചു പുറത്തു വരുന്നതാണ് ഒരു പരിധി വരെ ഇങ്ങനത്തെ കുറ്റങ്ങള്‍ക്കു കാരണം. ഇവരെ മനോരോഗികളായി കാണാന്‍ പറ്റില്ലായിരിക്കാം. പക്ഷെ ഒരു അവസ്ഥ കഴിഞ്ഞാന്‍ മനോരോഗികള്‍ ആയേക്കാം. അതിനാല്‍ എനിക്കും പോലീസിന്റെ അഭിപ്രായത്തോട് ചേര്‍ന്നു പറയാനുള്ളത് കുറെയൊക്കെ സെക്സിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക തന്നെ വേണം ഇങ്ങനെത്തെ കുഞ്ഞുകുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍. അതു ആ കുഞ്ഞു മനസില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ പിന്നീട് അവരെ ചീത്തയാക്കുകയും ചെയ്യുന്നതിനു കാരണമാകും. അതിലും ഭേതമല്ലേ അത്യാവശ്യമായി ഒന്നു സെക്സ് വേണമെന്നു തോന്നുന്നവനു അതിനുള്ള അവസരം ഉണ്ടാക്കി നല്‍കുന്നത്?

    ReplyDelete
  5. ഏകമനസ്കരേ നിങ്ങള്ക്കു നന്ദി

    ReplyDelete
  6. ബോംബെയില്‍ റെഡ് സ്ട്രീറ്റ് , കല്കൊട യില കമാതിപുര യിതിനു വേദിയാണ് . അപ്പോള്‍ കേരളത്തില്‍ അത് ആകാം . ജ്ഞാന്‍ യോജികുന്നു . എന്നാല്‍ ആര്ര് പൂച്ചക്ക് മണി കെട്ടും. എവിടെ അയ്യാലും അവിടെ ഗുട്ടുളുടെ‌വിലനിലമാകും. ബോംബെ യില്‍ ആ അറിഎയയില്‍ ആര്‍കും സന്ദ്യ കഴിഞാല്‍ നടക്കാന്‍ പറ്റിലാ .

    ReplyDelete
  7. ബോംബെയില്‍ റെഡ് സ്ട്രീറ്റ് , കല്കൊട യില കമാതിപുര യിതിനു വേദിയാണ് . അപ്പോള്‍ കേരളത്തില്‍ അത് ആകാം . ജ്ഞാന്‍ യോജികുന്നു . എന്നാല്‍ ആര്ര് പൂച്ചക്ക് മണി കെട്ടും. എവിടെ അയ്യാലും അവിടെ ഗുട്ടുളുടെ‌വിലനിലമാകും. ബോംബെ യില്‍ ആ അറിഎയയില്‍ ആര്‍കും സന്ദ്യ കഴിഞാല്‍ നടക്കാന്‍ പറ്റിലാ .

    ReplyDelete
  8. ബോംബെയില്‍ റെഡ് സ്ട്രീറ്റ് , കല്കൊട യില കമാതിപുര യിതിനു വേദിയാണ് . അപ്പോള്‍ കേരളത്തില്‍ അത് ആകാം . ജ്ഞാന്‍ യോജികുന്നു . എന്നാല്‍ ആര്ര് പൂച്ചക്ക് മണി കെട്ടും. എവിടെ അയ്യാലും അവിടെ ഗുട്ടുളുടെ‌വിലനിലമാകും. ബോംബെ യില്‍ ആ അറിഎയയില്‍ ആര്‍കും സന്ദ്യ കഴിഞാല്‍ നടക്കാന്‍ പറ്റിലാ .

    ReplyDelete
  9. ബോംബെയില്‍ റെഡ് സ്ട്രീറ്റ് , കല്കൊട യില കമാതിപുര യിതിനു വേദിയാണ് . അപ്പോള്‍ കേരളത്തില്‍ അത് ആകാം . ജ്ഞാന്‍ യോജികുന്നു . എന്നാല്‍ ആര്ര് പൂച്ചക്ക് മണി കെട്ടും. എവിടെ അയ്യാലും അവിടെ ഗുട്ടുളുടെ‌വിലനിലമാകും. ബോംബെ യില്‍ ആ അറിഎയയില്‍ ആര്‍കും സന്ദ്യ കഴിഞാല്‍ നടക്കാന്‍ പറ്റിലാ .

    ReplyDelete
  10. നാട്ടിലായിരുന്നെങ്കില്‍ ഇക്കാര്യത്തിനു ഒരു പൊതു താല്‍പര്യ ഹര്‍ജി കൊടുക്കാമായിരുന്നു.

    ReplyDelete
  11. പാവപെട്ട പോലീസ് കാരുടെ കഞികുടി മുട്ടും . പോലീസ് കരക് കൊടുകാത്ത പെന്വാവിനിഭം പിടികല്‍ ആണ് പോലീസ് കാരുടെ നല്ല ഒരു വരുമാന മാര്ഗ്ഗം .
    കേരളത്തിലേക്ക് വല്ലപോലും പോകണം പഴയ കുട്ടുകാരെ കാണണം എന്ന് ഓര്‍ക്കുക

    ReplyDelete