ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Saturday, 15 November 2008
കുറുപ്പു സാര്‍ പറഞ്ഞ കഥ
കുറുപ്പു സാര്‍ പറഞ്ഞ കഥ
കുറുപ്പുസാറിനെ അറിയില്ലേ? ഹാ നമ്മുടെ ഹിന്ദിക്കുറുപ്പേ. മാണിക്കമംഗലം എന്‍ .എസ്.എസ്. ല്‍ ഹിന്ദി പഠിപ്പിച്ചിരുന്ന മാഷ്. കുറുപ്പുമാഷിന്റെ തലവെട്ടം കണ്ടല്‍ മതി കുട്ടികള്‍ പമ്പ കടക്കും. മുണ്ടിന്റെ കോന്തലയും ചൂരല്‍വടിയും കക്ഷത്തിനിടയില്‍ തിരുകിയുള്ള ആ വരവ് ഒരു ഒന്നൊന്നര വരവുവരും. വടി കയ്യിലുണ്ടെങ്കിലും മാഷ് ആരെയും തല്ലിയതായി ആരും കണ്ടിടുമില്ല, കേട്ടിട്ടുമില്ല. പക്ഷേ മാഷിന്റെ വായില്‍നിന്നു വരുന്നതുകേട്ടല്‍ തേച്ചാലും കുളിച്ചാലും പോകില്ല. മാഷിനു പഠിപ്പിക്കല്‍ കമ്മിയാണ്. ലാത്തിയടിയാണുകൂടുതല്‍. പടിപ്പിച്ചില്ലെങ്കിലും കുട്ടികള്‍ പഠിക്കണം എന്ന് മാഷിനു നിര്‍ബന്ധമാണ്. പഠിക്കാത്തവരോട് മാഷ് പറയുന്ന ഒരു കഥ ഞാന്‍ ഇവിടെ പറയാം.
ഒരിടത്തൊരിടത്തൊരമ്മാവനുണ്ടായിരുന്നു. എല്ലാവരെയും ദ്രോഹിക്കുകയെന്നത് അദ്ധേഹത്തിന്റെ ഒരു ഹോബിയായിരുന്നു. അയാള്‍ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിരുന്നത് സ്വന്തം മരുമക്കളെയായിരുന്നു. അതുകൊണ്ടുതന്നെ മരുമക്കള്‍ അമ്മാവന്റെ വീട്ടില്‍ പോകുകയൊ മിണ്ടുകയൊയില്ലായിരുന്നു. എങ്കിലും അമ്മാവന്‍ അവരെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. അങിനെ കാലങള്‍ കടന്നുപോയി. കാലന്‍ അടുത്തുവന്നു. അമ്മാവന്‍ മരിക്കാറായി. മരണക്കിടക്കയില്‍ കിടക്കുന്ന അമ്മാവന്‍ ആളയ്ച്ച് മരുമക്കളെ വിളിപ്പിച്ചു. ചെയത ദ്രോഹത്തിനെല്ലാം അവരോട് മാപ്പുചോദിച്ചു. മനസ്സലിഞ്ഞ മരുമക്കള്‍ അമ്മാവനോട് ക്ഷമിച്ചു. എങ്കിലും അമ്മാവനു വിശ്വാസം വന്നില്ല. നിങള്‍ ക്ഷമിച്ചുവെങ്കില്‍ എനിക്ക് ഒരു ഉപകാരം ചെയ്യണം അതുചെയ്താലേ ഞാന്‍ ചെയ്ത പാപങള്‍ക്ക് പരിഹാരമാകൂ, മാത്രമല്ല നിങള്‍ ക്ഷമിച്ചു എന്ന വിശ്വാസത്തോടെ എനിക്കു മരിക്കുകയുംചെയ്യാം. ഞാന്‍ ഉടനേ മരിക്കും. മരിച്ചുകഴിയുബോള്‍ മറ്റാരും കാണാതെ എന്റെ ആസനത്തിലൂടെ ഒരു പാര അടിച്ചുകയറ്റണം .ഇതുകേട്ട് മരുമക്കള്‍ പരസ്പരം നോക്കി. അന്ത്യാഭിലാഷമല്ലേ എന്നുകരുതി അവര്‍ സമ്മതിച്ചു. കുറച്ചുകഴിഞ്ഞ് അമ്മാവന്‍ മരിച്ചു. പറഞ്ഞ പോലെ അവര്‍ അമ്മാവന്റെ ആസനത്തിലൂടെ ഒരു പാരക്കോല്‍ അടിച്ചുകയറ്റി. മരണവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയവര്‍ കാഴ്ച്ചകണ്ട് ഞെട്ടി. മരുമക്കള്‍ അമ്മാവനെ ആസനത്തിലൂടെ പാരകയറ്റി കൊന്നിരിക്കുന്നു. ഒടുവില്‍ കേസ്സായി,മരുമക്കള്‍ ജെയിലിലുമായി. അമ്മാവന്റെ ഉദ്ധേശവും അതുതന്നെയായിരുന്നു.
അപ്പോള്‍ പറഞ്ഞുവരുന്നത്, ചത്താലും ചിലരിങനെയാണ്....സൂക്ഷിക്കുക... സ്വ.ലേ.
very good story ,it is not story but it is real one. we can see such people as neighbours.
ReplyDeletei know real story as one malayalee informed police as one new commer indian is driving the car with outdated indian licence .By luck he escaped.The police man told him one of indian guy called & given his car number and this information.
ReplyDeleteപ്രതികരണത്തിനു നന്ദി
ReplyDelete