ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Wednesday, 19 November 2008
അഭയകേസ്സും സാമൂഹിക വ്യവസ്ഥിതിയും
ജീവനുള്ള ഒരു അഗ്നിപര്‍വ്വതം പോലെയാണു അഭയ കേസ്സ്. കഴിഞ 16 വര്‍ഷമായി അത് ഇടക്കിടക്ക് പൊട്ടി ഒഴുകുകയാണ്, കേരള സമൂഹത്തിന്റെ മനസാക്ഷിയിലൂടെ,അഗ്നിയും ഗന്ധ്കവും പടര്‍ത്തിക്കൊണ്ട്. എന്നേ അടഞുപോകേണ്ട ഒരു അദ്ധ്യായമായിരുന്നു അത്.
ഒരു വ്രുക്ഷത്തിന്റെ ഒരു കൊമ്പു ചീഞ്ഞുതുടങിയാല്‍ അത് ഉടനേ മുറിച്ചുമാറ്റണം. അപ്പോള്‍ അവിടെ പുതു നാമ്പ് കിളുര്‍ത്തുവരും. ചീഞഞതിനേക്കുറിച്ച് നം ദുഖിക്കുകയുമില്ല. ഇല്ലെങ്കില്‍ അത് പടര്‍ന്ന് ആ വ്രുക്ഷത്തെ മൊത്തം നശിപ്പിക്കും. അഭയകേസ്സിലും ഇതാണു സംഭവിച്ചത്. 16 വര്‍ഷം മുന്‍പുനടന്ന ഈ സംഭവത്തില്‍ അന്ന് പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് ഈ കേസ്സിനെക്കുറിച്ച് ആരും ഓര്‍ക്കുകപോലും ഇല്ലായിരുന്നു. ഈ കേസ്സില്‍ ഇപ്പൊള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികളാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. കോടതി ശിക്ഷിക്കുന്നതുവരെ ഒരു പ്രതിയും നിയമത്തിന്റെ മുന്‍പില്‍ കുറ്റവാളികളല്ല. തെളിവുകളുടെ അഭാവത്തില്‍ കോടതിയില്‍ ഇവര്‍ ശിക്ഷിക്കപ്പെടാതിരിക്കം. അതിനാണു സാധ്യതയും കൂടുതല്‍. പക്ഷേ, മലയാളികളുടെ മനസ്സില്‍ ഇവര്‍ എന്നേ കൊലപാതകികളായി സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രതികള്‍ രക്ഷപ്പെടുന്നതിനുവേണ്ടി ഈ കേസ്സില്‍ സ്വാധീനിച്ചവരും സ്വാധീനിക്കപ്പെട്ടവരും ആരെന്നുള്ളതല്ല, അങിനെ സ്വാധീനിക്കുവാനും, സ്വാധീനിക്കപ്പെടുവാനും ഉള്ള ഒരു സാമൂഹിക വ്യവസ്ഥയാണു നമുക്കുള്ളത് എന്നതാണു ഗുരുതരമായി കാണേണ്ടത്. ആ വ്യ്വസ്ഥയാണു മാറേണ്ടത്. സുപ്‌റീംകോടതി ജഡ്ജിമാരും കേന്ദ്രസംസ്ഥാന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥവ്രുന്ദങളും എല്ലാം അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് എന്ത് മാറ്റം വരാന്‍, ആരു മാറ്റം വരുത്താന്‍. നാളെ ഇന്ത്യ സമ്പത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ മുന്‍പില്‍ എത്തിയേക്കം. പക്ഷേ ഇതിന്റെ ഗുണം അനുഭവിക്കാന്‍ ഒരു 20% ത്തില്‍ താഴെ വരുന്ന കുറേ പ്രഭുക്കന്‍മാര്‍ക്കേ യോഗമുണ്ടാകൂ. കോരനുകഞ്ഞി എന്നും കുംബിളില്‍ത്തന്നെയായിരിക്കും.ഒന്നു ചീയുന്നത് ഒന്നിനുവളമാകും. സത്യവും ധര്‍മമവും നീതിയും ചീയുമ്പോള്‍ ധനവും ധനവാന്‍മാരും തഴച്ചുവളരും. പക്ഷേ സമാധാനം മഷിയിട്ടുനോക്കിയാലും കാണാന്‍ കിട്ടില്ല.
മാറ്റുവിന്‍ ചട്ടങ്ങളെ, ഇല്ലെങ്കില്‍ മാറ്റുമതു നിങ്ങളെത്താന്‍.
No comments:
Post a Comment