1. സഭാവസ്ത്രം സ്വീകരിക്കുന്നവരില്‍ ഒരു വിഭാഗം മാനസീകരോഗികളാകുന്നു
2. അഭയാ കേസ്സുമായി ബന്ധപ്പെട്ട ഒരു വൈദികന്റെ മുറിയില്‍ നിന്നും അശ്ലീലപുസ്തകങ്ങളും സീ.ഡി.കളും കണ്ടെടുത്തു.
ഇക്കഴിഞ ദിവസങ്ങളി്ല്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണിവ.
ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണു എന്റെ വിശ്വാസം. മനുഷ്യന്റെ ജൈവശാസ്ത്രപരമായ ആവശ്യങ്ങളെ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബൈ-പ്രൊഡക്ടുകളില്‍ ഒന്നല്ലേ ഈ മാനസീക രോഗം. കോപം, വൈരാഗ്യം,പുഛം തുടങ്ങി വേറേയുമുണ്ട് ഉപോല്‍പ്പന്നങ്ങള്‍. എന്നുകരുതി മാനസീക രോഗത്തിനു കാരണം ഇതു മാത്രമാണെന്നു വിവക്ഷയില്ല. ഒരു അണക്കെട്ടില്‍ വെള്ളം നിറഞ്ഞാല്‍ എന്തു ചെയ്യും. ഒന്നുകില്‍ മെയിന്‍ ഷട്ടര്‍ തുറന്നിടുക. അല്ലെങ്കില്‍ സ്ലൂയീസ് വാല്‍വ് തുറക്കുക. അങ്ങിനെ അണക്കെട്ടിനെയും നദിയേയും സംരക്ഷിക്കാം. ഇല്ലെങ്കില്‍ വെള്ളം നിറഞ്ഞ് അണക്കെട്ട് പൊട്ടും. അല്ലെങ്കില്‍ നിറഞ്ഞ് കവിഞ്ഞൊഴുകി ഇരുകരകളേയും നശിപ്പിക്കും.
വൈദീകര്‍ക്കും സന്യാസിനീകള്ക്കും ദാമ്പത്യ ജീവിതം പാടില്ലെന്നു ക്രിസ്തു പറഞ്ഞതായി വേദപുസ്ത്തകത്തില് ഒരിടത്തും ഞാന്‍ വായിച്ചിട്ടില്ല. മറിച്ച് നിങ്ങള്‍ക്കു ആകാശത്തിലെ നക്ഷ്ത്രങ്ങള്‍ പോലെയും, ഭൂമിയിലെ മണല്‍ത്തരി പോലെയും സന്താനങ്ങള്‍ ഉണ്ടാകട്ടെ എന്നു പറഞ്ഞിട്ടുണ്ടുതാനും. സഭയിലെതന്നെ ചില ഉപവിഭാഗങ്ങളില്‍ വൈദീകര്‍ക്ക് ദാമ്പത്യജീവിതം അനുവദനീയമണു. ദമ്പത്യജീവിതവും ദൈവീകവേലയും അവര്‍ ഒരുമിച്ചുകൊണ്ടുപോകുന്നു. അതുകൊണ്ടു സഭ വളരാതിരിക്കുകയോ, അവിടെ ദൈവത്തിനു പ്രസക്തി ഇല്ലാതാവുകയൊ കുറയുകയോ ചെയ്യുന്നില്ല. ലോകത്തില്‍ ആകെ രണ്ടു മനുഷ്യര്‍ മാത്രമുണ്ടായിരുന്നപ്പോഴും (ആദവും ഹവ്വയും) വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ അവര്‍ ആഗ്രഹിച്ചതായും അവര്‍ അതു ഭക്ഷിച്ചതായും നമുക്കു ബൈബിളില്‍ കാണാം. പിന്നെ എന്തിനു ദൈവം വിലക്കാത്ത ഈ കനി ഇവര്‍ക്ക് വിലക്കിയിരിക്കുന്നു?. ഇതു കഴിക്കാനും ത്യജിക്കാനും ഉള്ള അവകാശം അവര്ക്കുമാത്രമായി കൊടുത്തുകൂടേ?. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ സന്യാസീസന്യാസിനികളാകുന്ന ഇവര്‍ ശിഷ്ടകാലം മുഴുവനും മാനസീക പിരിമുറുക്കത്തില്‍ കഴിയാനിടവരുകയും ഇവരില്‍ ചിലരെങ്കിലും മാനസീക രോഗികളാകുകയും ചെയ്യുന്നുണ്ടെങ്കില്‍ സഭതന്നെയല്ലേ ഇതിനെല്ലം കാരണക്കാര്‍?.
ഇനി ഇത്തരത്തിലുള്ള മാനസീക രോഗികള്‍ സഭയില്‍ മാത്രമാണോ ഉള്ളതു?. നമുക്കു ചുറ്റിലും ഇത്തരക്കാരെ കാണാം. പങ്കാളിയില്‍ നിന്നും കിട്ടേണ്ടതു കിട്ടാതെ വരുമ്പോള്‍ അതു നല്കാന് കഴിവുള്ളവരെ തേടിപ്പോകുന്നവരുണ്ടു. മറ്റൊരുവിഭാഗം മഞ്ഞ പുസ്തകങ്ങള്‍ വായിച്ചും സീ ഡി. കള്‍ കണ്ടും അതിലൊരാളായി സ്വയം മാറി ഒരു സാങ്കല്പിക ലോകത്തിലെത്തപ്പെട്ട് സ്വയം സംത്രുപ്തിയടയുന്നു. അങ്ങിനെ വികാരനദിയിലെ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറന്നു അണക്കെട്ടിനേയും ന്ദിയേയും രക്ഷിക്കുന്നു. ഇതിനൊന്നും ശ്രമിക്കാതെ ഇതെല്ലം തന്റെ വിധിയെന്നു കരുതി ഭക്തി മാര്‍ഗ്ഗത്തിലും മറ്റു സമൂഹിക സംസ്കാരിക മണ്ടലങ്ങളിലും തങ്ങള്‍ക്കുള്ളതും ഇല്ലാത്തതുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും, ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കും അതിനുമുന്പേ അവര്‍ കഴിവുകെട്ട പങ്കാളിയുടെമേലും കുടുംമ്പത്തിലും ആധിപത്യം സ്ഥാപിച്ചിരിക്കും. ചിലര്‍ക്കാകട്ടെ എല്ലാത്തിനോടും ഒരുതരം വിരക്തിയായിരിക്കും അവര്‍ സ്വയം ഉള്‍വലിഞ്ഞവരായി കാണും. ഇതെല്ലം മാനസീക രോഗത്തിന്റെ വിവിധ തലങ്ങളാണെന്നു മാത്രം. ഇത്തരക്കാരായ കുറച്ചു സ്ത്രീകളെയെങ്കിലും നിങ്ങള്‍ക്കറിയാമായിരിക്കും.
ഈ വൈദീകരും പഞ്ചഭൂതങ്ങള്‍ കൊണ്ടു സ്റുഷ്ടിക്കപ്പെട്ട വിചാരവും വികാരവും ഒക്കെയുള്ള സാധാരണ മനുഷ്യര്‍ തന്നെയല്ലേ?. ചുരുക്കിപ്പറഞ്ഞാല്‍ അവരും "വികാരി"കളല്ലേ?. അതുകൊണ്ടു അവര്‍ അണക്കെട്ടു പൊട്ടിപ്പോകാതിരിക്കന്‍ സ്ലൂയിസ് വാല്‍വുകള്‍ തുറക്കട്ടെ. അല്ലെങ്കില്‍ മെയിന്‍ ഷട്ടര്‍ തുറക്കാന്‍, അതായതു ദാമ്പത്യജീവിതം നയിക്കന് സഭാനിയമങ്ങല്‍ പരിഷ്കരിക്കട്ടെ. ഇനിയും ഒരു അഭയ ഉണ്ടാകാതിരിക്കട്ടെ.വൈദീകര്‍ക്കും സന്യാസിനികള്‍ക്കും സെക്സ് നിഷേധിച്ച സഭ തന്നെയല്ലെ ഒരു പരിധിവരെ ഈ പാതകങ്ങള്‍ക്കെല്ലാം ഉത്തരവാദി?. പാപങ്ങള്‍ സ്റുഷ്ടിക്കുന്നതും പാപികളെ സ്റുഷ്ടിക്കുന്നതും അവര്‍ തന്നെ.
ആമ്മേന്‍.
5 comments:
വളരെ വാസ്തവമായ കാര്യങ്ങള്‍ ആണു താങ്കള്‍ പറഞ്ഞിരിക്കുന്നതു. സഭയുടെ മേലധികാരികള്‍ ഇതെപറ്റി സുബോധത്തോടെ ചര്‍ച്ച ചെയ്തൂ വേണ്ട നടപടി സ്വീകരിക്കേണ്ടതാണു. ഇനി വരാന്‍ പോകുന്ന കാലഘട്ടം ലൈഗികതയേയും, കുറ്റവാസനയേയും ഉദ്ദീപിക്കുന്ന തരത്തിലുള്ള പാശ്ചാത്യമാധ്യമങ്ങളുടെ കുത്തൊഴുക്കാണു ഇന്ത്യയില്‍ വരാന്‍ പോകുന്നതു. അധികാരികള്‍ക്കു ഇങ്ങനെ യുള്ള കാര്യങ്ങളെ പറ്റി കാര്യമായ താല്പര്യമുണ്ടാകുന്നില്ല എന്നുള്ള തു കഷ്ടം തന്നെ!
ബ്രിട്ടീഷ് മലയാളി എന വെബ്സൈറ്റ് വായിച്ചാല്‍ തോന്നും വിശുദ്ധ പട്ടം സിസ്റ്റര്‍ അഭയ കേസില്‍ പ്രതി പട്ടികയില്‍ ഉള്ളവര്ക് കൊടുകെടതയിരുനു എന്ന്. നമ്മുടെ chief minister അച്ചുതനട്ടെ ഭാഷയില്‍ പറഞ്ഞാല്‍ വിട് പണി നിര്‍ത്തി കൂടെ .
ചിന്തകള്‍ കൊള്ളാം, മാറ്റം ഉണ്ടാകാന്‍ അധികാരികള്‍ തയാറാകുമോ?
<...സഭയിലെതന്നെ ചില ഉപവിഭാഗങ്ങളില്‍ വൈദീകര്‍ക്ക് ദാമ്പത്യജീവിതം അനുവദനീയമണു...>
എന്താണാവോ ഇവിടെ താങ്കള്‍ ഉദ്ദേശിച്ചത്?
പണ്ഡിതന്- യാക്കോബായ, പ്രൊട്ടസ്റ്റ്ന്റ്, ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് തുടങ്ങിയ വിഭാഗങ്ങളില്‍ വൈദികര്‍ക്ക് വിവാഹം കഴിക്കാം രണ്ടും അവര്‍ ഒരുമിച്ച് കൊണ്ടുപോകുന്നു.
nammude nattil undakan pokunna oru vipath anu lyngika arajakathvum(anarchi).athine kuruch chinthikkathe nammal eppozhun sadachara niyamngal svayam periyum mattullavare adichelppichum nadakkukayanu.mikka malayalikaludeyum lyigika jeevitham oru paridhikkullilanu. athinte kuttakkar arennu enikkariyillaa. chilappol nammude achanammamarum appuppanmarum aakam.ethu sbhayude mathram prasnam alla oro malayaliyudeyum prashnamanu.
Post a Comment