Sunday, 12 April 2009

ഈ രക്തത്തിൽ എനിക്ക് പങ്കില്ല


സൂക്ഷിച്ചുനോക്കൂ, രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രനെ ഒരു ചുംബനത്തിലൂടെ ഒറ്റുകൊടുത്ത ഈ ചുണ്ടുകൾ നമ്മുടെ ചുണ്ടുകൾ തന്നെയല്ലേ? അന്ന് യൂദാസിന് 30 വെള്ളിക്കാശ് കിട്ടി. അതു തീരെ മോശമല്ലാത്ത ഒരുതുകയുമായിരുന്നു. അതുകൊണ്ടാണല്ലോ കുശവന്റെ പറമ്പ് വാങ്ങിയത്. ഇന്ന് വെറും 3 ഓട്ടക്കാശിനു വേണ്ടി എത്രപേരെ വേണമെങ്കിലും ഒറ്റുകൊടുക്കാൻ സ്വന്തം രാജ്യത്തെ വരെ ഒറ്റുകൊടുക്കുവാൻ, നമുക്കു ചുറ്റും എത്രായിരം യൂദാസുമാർ.... .സത്യം ഇന്നും കുരിശിൽ കിടന്നു പിടയുന്നു... പീലത്തോസുമാർ അധികാരസിംഹാസനങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് പ്രസ്താവിക്കുന്നു..“ഈ രക്തത്തിൽ എനിക്കോ എന്റെ പാർട്ടിക്കോ പങ്കില്ലാ.....”. ദൈവമേ, ഞങ്ങൾ ചെയ്യുന്നതെന്തെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഞങ്ങളോട് പൊറുക്കേണമേ....

“ഏവർക്കും പുനരുദ്ധാനതിരുന്നാളിന്റെ ആശംസകൾ“

4 comments:

വീകെ said...

“പെരുന്നാൾ ആശംസകൾ“

ധൃഷ്ടദ്യുമ്നന്‍ said...

സൂക്ഷിച്ച്‌ നോക്കി..അതെന്റെ ചുണ്ടല്ല.. :)

ചിന്താപരമായ എഴുത്ത്‌..ഈസ്റ്റർദ്ദിനാശംസകൾ

മുക്കുവന്‍ said...

പോലീസിനെ ചെറുപ്പത്തിലെ പേടിയാ.. പിന്നെ ആ ചോന്ന ചുണ്ടും!

ബഷീർ said...

എന്റെ ചുണ്ട് ഇങ്ങിനെയല്ല..