കഴിഞ്ഞ ദിവസം ‘ബഹുമന്യനായ‘ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക്. “ ഒരു സുപ്രഭാതത്തിൽ ഡെൽഹിയിൽ നിന്നും ഒരാൾ തിരുവനന്തപുരത്ത് വന്നിറങ്ങുന്നു. അയാൾ ലോകസഭയിലേക്ക് മത്സരിക്കുന്നു. ഒരുലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുന്നു. എന്താണ് കാരണം?. കേരളത്തിലെ ജനങ്ങൾക്ക് “രാഷ്ട്രീയ മൂല്യ ശോഷണം” സംഭവിച്ചിരിക്കുന്നു.” എങ്ങിനെ ചിരിക്കാതിരിക്കും. ചുരുങ്ങിയത് ഒരു അഞ്ചാറു ബോംബേറും പിന്നെ ബസ്സു കത്തിക്കലും വടിവാളാക്രമണവും പോലീസ്സിനെ കല്ലെറിയലും നടത്താതെ രാഷ്ട്രീയത്തിലേക്ക് ടിക്കറ്റ് കൊടുക്കരുതെന്ന് ഒരു പുതിയ നിയമം ഉണ്ടാക്കേണ്ടിയിരിക്കുന്നു സഖാക്കളെ! മൂല്യ ശോഷണമല്ല, മറിച്ച് “മൂലധന”( Das Kapital )ത്തിനാണ് ശോഷണം സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല. ലോകമെമ്പാടും. പുതിയ തന്ത്രങ്ങൾ എടുത്താലേ ഇനി ജീവിച്ചുപോകാൻ പറ്റൂ സഖാവേ. ലാൽ സലാം...
ശോഷണം ശോഷണം തന്നെ പാരിൽ..
ReplyDeleteപിന്നെ മോഷണവും !!
also moderation :)
ReplyDeleteവല്ലതും പറയണം ന്ന്ണ്ട് പക്ഷെ ഒരു പേടിതോക്കില്ലാത്ത ഉണ്ടകള്‍ വിജാരിച്ചാ......ഞാന്‍.... അയ്യോ വേണ്ടാ...
ReplyDelete