ലോകമെമ്പാടുമുള്ള സകലമാന മലയാളീ രാഷ്ടീയ നിരീക്ഷകരുടെയും, നിരക്ഷരരുടെയും പ്രവചനങ്ങളെ അട്ടിമറിച്ചുകൊണ്ട് "സ്ലം ഡോഗ് മിനിസ്റ്റര്‍" ഓസ്കാര്‍ അവാര്‍ഡുകള്‍ തൂത്തുവാരി.
നല്ല കാലം വരുമ്പോഴും കഷ്ടകാലം വരുമ്പോഴും കൂട്ടത്തോടെ വരുമെന്നാണു ചൊല്ല്- ഇതാ റസൂല്‍ പൂക്കുട്ടിക്കും ഏ.ആര്‍. റഹ്മാനും ശേഷം കേരളീയര്‍ ഓസ്കാര്‍ വാരികൂട്ടുന്നു. ലോകരാഷ്ട്രങ്ങളിലല്‍ നിന്നുള്ള 200 ല്‍ പരം രാഷ്ട്രീയ നാടകങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് സ്ലം ഡോഗ് മിനിസ്റ്റര്‍ ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡ് കരസ്തമാക്കിയത്.
ഏറ്റവും നല്ല ചിത്രം -- സ്ലം ഡോഗ് മിനിസ്റ്റര്‍
ഏറ്റവും നല്ല നടന്‍ -- അച്ചി മാമന്‍
ഏറ്റവും നല്ല സംവിധായാന്‍ -- പുഴുങ്ങാറായി
നടി - പീ. കെ. ശ്രീമതി
നിര്‍മ്മാണം -- എല്‍.ഡി. എഫ്
കഥ, തിരക്കഥ -- സീ.പി.ഐ (എം)
സംഭാഷണം -- സുധാകരന്‍
എഡിറ്റിംഗ് -- പൊളിറ്റ് ബ്യൂറോ
സംഘട്ടനം - കൊടിയേരി
ഗതാഗതം - നവകേരളാ മാര്‍ച്ച്
ഗാനങ്ങള്‍ - പീ. ജെ ജോസഫ്
അഥിതി താരം -- യച്ചൂരി
ശബ്ദവും വെളിച്ചവും -- ഏ. കെ ബാലന്‍
വിതരണം -- ഡീ. വൈ. എഫ്. ഐ
ഹയിപ്പോത്തിക്കേഷന് - ലാവ്ലിന്‍
മൂന്നില്‍ ച്വില്ലാനും കോടി കഴുതകള്‍ താമസിക്കുന്ന ഒരു കൊച്ചു രാജ്യം. വാക്കും പ്രവ്രുത്തിയും തമ്മില്‍ പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടം യജമാനന്മാര്‍അവരെ ഭരിക്കുന്നു. അവിടെ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ്- കഥയുടെ ഇതിവ്രുത്തം. കഥയുടെ ക്ലയിമാക്സില്‍ ശിഘണ്ടിയായ വില്ലന്‍ നായകനായി മാറുന്ന ആന്റി-ക്ലയിമാക്സാണു ഈ ചിത്രം ഇത്രയധികം അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ കാരണമെന്നു ചിത്രം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
ഈ അവാര്‍ഡ് കേരളത്തിലെ എല്ലാകഴുതകള്‍ക്കുമായി സമ്മാനിക്കുന്നുവെന്ന് അവാര്‍ഡുയര്‍ത്തി അച്ചിമാമനന്‍ പറഞ്ഞപ്പോള്‍ ശംഘുമുഘം കടപ്പുറത്തെ മണല്‍ത്തരികള്‍ പോലും നാണിച്ചുപോയി. ഇതിലും ഭേദം കഴുത്തില്‍ തിരികല്ലുകെട്ടി ഈ കടലില്‍ ചാടി ചാകുന്നതായിരുന്നു നല്ലതെന്നായിരുന്നു അവരുടെ അഭിപ്രായം
ഈ അവാര്‍ഡ് പൊളിറ്റ് ബ്യൂറോക്ക് സമ്മാനിക്കുന്നുവെന്ന് പുഴുങ്ങാറായിയും പ്രസ്താവിച്ചു.
"കോഴയെന്ന പേരുകേട്ടാലഭിമാനപൂരിതമാകണമന്തരംഗം
ലാവലിന്‍ എന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍...
ലാല്‍ സലാം...ലാല്‍ സലാം... ലാല്‍ സലാം....“ എന്ന ഗാനത്തോടെ അവാര്‍ഡു ദാന ചടങ്ങുകള്‍ സമാപിച്ചു.
കോഴ രാജ്യം വിജയിക്കട്ടെ! കോഴ രാജക്കന്മാര്‍ സിന്താബാദ്! തുടങ്ങിയ ജെയ് വിളികളോടെ അണികള്‍ അന്നത്തെ തച്ചും വാങ്ങി ഷാപ്പുകളിലേക്കു മടങ്ങി.
kollam....keep it up....
ReplyDelete