ഒരാൾ
എന്ത് കാര്യം ചെയ്താലും, അല്ലെങ്കിൽ
പറഞ്ഞാലും അത് ഏത് മേഘലയിൽ ആണെങ്കിലും അത് ഉത്തമ ബോധ്യത്തോടെയും ഏറ്റവും നല്ല
രീതിയിലും ചെയ്തു കഴിയുമ്പോൾ അയാൾക്ക് ആ പ്രവർത്തിയോടെ ഒരു വലിയ ആത്മ വിശ്വാസം
ഉണ്ടാകുന്നു. അയാൾക്ക് മറ്റ്
മോഹങ്ങളൊന്നുമില്ലെങ്കിൽ അയാൾ മറ്റുള്ളവരുടെ മുൻപിൽ തല കുനിക്കില്ല. ആ ആത്മ
വിശ്വാസത്തിൽ തുടരുന്ന അയാൾക്ക് മുൻപിൽ മറ്റുള്ളവർക്ക് അയാളോട് തോന്നുന്ന വികാരമാണ് അവരെ അഹങ്കാരി എന്ന് വിളിക്കാൻ
പ്രേരിപ്പിക്കുന്നത്. താൻ
ചെയ്യുന്നതിൽ കവിഞ്ഞൊന്നും ചെയ്യാനാകാത്തവരുടെ മുൻപിൽ ആത്മവിശ്വാസത്തോടെ
തലയുയർത്തി നടന്ന തിലകൻ ആ വിശ്വാസം നഷ്ടപ്പെടുത്താതെ തന്നെ ഈ ലോകത്ത് നിന്ന്
യാത്രയായി. ആ ആത്മ വിശ്വാസത്തെ
അഹങ്കാരം എന്ന് വിളിക്കാമെങ്കിൽ അതുള്ളവരെ അമാനുഷർ എന്നേ ഞാൻ വിളിക്കൂ. ആ അഹങ്കാരത്തിന്റെ ഒരംശം
എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ആശിക്കുന്നു. സ്വന്തം വ്യക്തിത്വം മറ്റുള്ളവരുടെ മുൻപിൽ അടിയറവച്ച്, അവരെ പ്രീണിപ്പിക്കുന്നവർക്ക് പല പല പദവികളും
കിട്ടും. അവർ ലഫ്റ്റനന്റും
പദ്മശ്രീയും ഡോക്ടറും ഒക്കെ ആകും. അവർക്ക്
ഒത്തിരി ഫാൻസുകാരും കാണും.
ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Saturday, 29 September 2012
Sunday, 23 September 2012
Thursday, 15 March 2012
The Faith
ബിനു ജോസ്
യു കെ മലയാളികള്‍ക്കിടയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് എന്‍ ആര്‍ ഐ മലയാളി തയ്യാറാക്കിയ ജനപ്രിയ പ്രോജക്ടായ സംഗീത ആല്‍ബം വെള്ളിയാഴ്ച പുറത്തിറങ്ങും.യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര്‍ ഐ മലയാളി ഒരുക്കിയ സംരഭമാണ് ഈ ആല്‍ബം. സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിനും സെഹിയോന്‍ യു കെയുടെ ആത്മീയ ആചാര്യനുമായ ഫാദര്‍ സോജി ഓലിക്കല്‍ ആണ് ഈ ആല്‍ബത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കുക.
.പ്രശസ്ത ഗായകരായ അഫ്സല്‍ ,ബിജു നാരായണന്‍, മാര്‍ക്കോസ്,കെസ്റ്റര്‍,അനൂപ്,എലിസബത്ത് തുടങ്ങിയവര്‍ക്കൊപ്പം ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരമാണ് യു കെ മലയാളികളായ റെക്സ് ജോസ്,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍,സിബി ജോസഫ്,ടിങ്കു,ആരുഷി ജെയ്മോന്‍,ദീപ സന്തോഷ്,നിഷ എന്നീ ഗായകര്‍ക്ക് ലഭിച്ചിരിക്കുന്നത്.
പ്രശസ്ത ക്രിസ്ത്യന്‍ ഗാന രചയിതാവും യു കെ മലയാളിയുമായ റോയ് കാഞ്ഞിരത്താനമാണ് ഈ ആല്‍ബത്തിലെ അഞ്ചു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യു കെ മലയാളികളായ ശാന്തിമോന്‍ ജേക്കബ്,കനെഷ്യസ് അത്തിപ്പൊഴി,ജോഷി പുലിക്കൂട്ടില്‍,സ്റ്റീഫന്‍ കല്ലടയില്‍,ജോയ് ആഗസ്തി എന്നിവര്‍ക്കൊപ്പം പ്രവാസി മലയാളികളുടെ ശബ്ദമായ ജര്‍മന്‍ മലയാളി ജോസ് കുമ്പിളുവേലിയും ഈ ആല്‍ബത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.
ക്രിസ്തീയ സംഗീത സംവിധാന രംഗത്തെ അവിഭാജ്യ ഘടകമായ ജെര്‍സന്‍ ആന്‍റണിക്കൊപ്പം യുകെ മലയാളികളായ ബിജു കൊച്ചുതെള്ളിയില്‍,സോണി ജോണ്‍,ടിങ്കു എന്നിവര്‍ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു.
ഈ ആല്‍ബത്തിന്റെ പ്രൊമോഷണല്‍ വീഡിയോ കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Saturday, 24 December 2011
Tuesday, 28 September 2010
കോമൺ വെൽത്ത് ഷെയിം
ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന പുത്തൻ പുത്തൻ ഗൈയിംസ് വാർത്തകൾ ഓരോ ഇൻഡ്യക്കാരന്റെയും അഭിമാനം വാനോളം ഉയർത്തുകയാണ്. ഒടുവിലായി പാമ്പ് പിടുത്തം കൂടി മത്സര ഇനമായി ചേർക്കാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു
ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും മുഴുവൻ സ്വർണ്ണവും തൂത്ത് വാരി ഇൻഡ്യ കുതിക്കുകയാണ്..
ലോകത്തിന്റെ മുന്നിൽ തങ്ങളുടെ തനി സ്വഭാവം ഇതാണെന്ന് കാണിക്കാൻ സഹായിച്ച ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ഇതാണ് ലോകരേ യധാർത്ഥ ഇൻഡ്യ. നാണക്കേടിന്റെ ഇൻഡ്യ. അഴിമതിയുടെ ഇൻഡ്യ. കെടുകാര്യസ്ഥതയുടെ ഇൻഡ്യ. 2003 നവംബറിൽ കോമൺ വെൽത്ത് ഗെയിംസ് നടത്താൻ ഇൻഡ്യക്ക് നറുക്ക് വീണപ്പോൾ മുതൽ ഇതിന്റെ പേരിൽ കോടികൾ മുടക്കിയുള്ള വിദേശ പര്യടനങ്ങൾ. 5 വർഷത്തെ പര്യടനങ്ങളും വിശദമായ പഠനങ്ങളും കഴിഞ്ഞ് പണി തുടങ്ങിയത് 2 വർഷം മുൻപ്. ഇനി ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാലും പണികൾ ബാക്കി. ഇതിന് വേണ്ടി രാവിലെ 6മണി മുതൽ വൈകിട്ട് 6 മണി വരെ കഴുതകളേപ്പോലെ പണിയെടുക്കുന്ന തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം 75 ഇൻഡ്യൻ രൂപ. ഈ ഗെയിസിന് വേണ്ടി വരുന്ന മുതൽ മുടക്ക് 1.5 ബില്ല്യൺ പൌണ്ട്. ആയിരക്കണക്കിന് കോടികളിൽ സിംഹ ഭാഗവും പോകുന്നത് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും പോക്കറ്റുകളിലേക്ക്. പ്രാഥമിക സൌകര്യങ്ങൾ പോലും ഇല്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളിൽ 45 പേർ ഇത് വരെ അപകടങ്ങളിൽ മരിച്ചുവെന്ന് സർക്കാർ കണക്ക്. ഇൻഡ്യക്കാരന്റെ “വേറിട്ട വൃത്തിയിൽ” അസുഖം ബാധിച്ച് മരിച്ചവർ ഇതിലും എത്രയോ മടങ്ങ്. ഇൻഡ്യ വളരുകയാണെന്ന് കണക്കുകളിൽ. പക്ഷേ ഒരു ഇൻഡ്യക്കാരൻ എവിടെ നിൽക്കുന്നു എന്ന് ലോകത്തെ അറിയിക്കാൻ ഈ കോമൺ വെൽത്ത് കൊണ്ട് നമുക്ക് സാധിച്ചല്ലോ. അഭിമാനിക്കൂ ഇൻഡ്യാ, അഭിമാനിക്കൂ.

Subscribe to:
Posts (Atom)